കർണാടകയിൽ വാഹനാപകടം; മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു

കർണാടക: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ അപകടത്തിൽ മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ ,അല്‍ത്താഫ് എന്നിവരാണ് മരിച്ചത്. ചിത്രഗുർ‌​ഗ ചിത്രഗുർ‌​ഗ എസ്ജെഎം നഴ്സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. നോമ്പടുക്കുന്നതിനായി രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ചിത്ര ഗുര്‍ഗ ജെസിആര്‍ എക്സ്റ്റന്‍ഷന് സമീപത്തു വെച്ച് ബസും ഇവർ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന നബീൽ എന്ന വിദ്യാര്‍ഥിയെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരളത്തില്‍ വില്‍ക്കുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക് കണികകൾ: പഠനം.

തിരുവനന്തപുരം: പ്രമുഖ ബ്രാൻഡുകളുടെ കുപ്പിവെള്ളത്തിൽ പ്ളാസ്റ്റിക് കണികകളുണ്ടെന്നു പഠനം. പത്തു പ്രമുഖ ബ്രാൻഡുകളെടുത്തു നടത്തിയ പഠനത്തിൽ ലിറ്ററിന് ശരാശരി മൂന്നുമുതൽ പത്തുവരെ കണികകളാണ് കണ്ടെത്തിയത്. നാരുകൾ, ശകലങ്ങൾ, ഫിലിമുകൾ, പെല്ലറ്റുകൾ എന്നിവയുൾപ്പെടെ വിവിധ തരികൾ കാണപ്പെട്ടിട്ടുണ്ട്. കണക്കുപ്രകാരം കുപ്പിവെള്ളംവഴി പ്രതിവർഷം ശരാശരി 153.3 തരികൾ ഉപഭോക്താവിന്റെ ശരീരത്തിലെത്തുമെന്നാണ്. കേരളത്തിൽ വിൽക്കുന്ന കുടിവെള്ളത്തിൽ പ്ലാസ്റ്റിക് കണികകൾ എത്രത്തോളമുണ്ടെന്ന ഈ പഠനം അന്താരാഷ്ട്ര ശാസ്ത്ര ജേണലായ സ്പ്രിങ്ങർ നേച്ചറിന്റെ ഡിസ്കവർ എൻവയൺമെന്റിലാണ് പ്രസിദ്ധീകരിച്ചത്. സാമ്പിളുകളിൽ എട്ടു വ്യത്യസ്ത പോളിമർ തരികളുടെ […]

വേനൽ മഴ; മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും വേനൽ മഴയ്ക്ക് സാധ്യത. മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മറ്റ് 12 ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. പക്ഷേ പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. […]