സഹപാഠിയുടെ ഫോണ്‍ നമ്പർ നല്‍കിയില്ല; 18കാരനെ ലഹരി സംഘം വടിവാള്‍ കാണിച്ച് തട്ടിക്കൊണ്ട് പോയി മർദ്ദിച്ചു

മലപ്പുറം : എടപ്പാളില്‍ ലഹരി സംഘം വടിവാള്‍ കാണിച്ച് യുവാവിനെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു. കുറ്റിപ്പാല സ്വദേശിയായ 18കാരനെയാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. സഹപാഠിയുടെ ഫോണ്‍ നമ്പർ ചോദിച്ചിട്ട് നല്‍കിയില്ല എന്നാരോപിച്ചാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി. ഓടിരക്ഷപ്പെടുന്നതിനിടെ ബലമായി ബൈക്കില്‍ പിടിച്ചുകയറ്റിക്കൊണ്ടുപോകുകയായിരുന്നു. ബൈക്കിന് പിന്നിലുണ്ടായിരുന്ന കാറിലെ യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തി ചങ്ങരംകുളം പൊലീസിന് കൈമാറിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ പൊന്നാനി സ്വദേശികളായ സ്വദേശികളായ മൂന്ന് പേർ പിടിയിലായി. മുബഷിര്‍ മുഹമ്മദ്, യാസിര, 17 […]

എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് സമാപനം; വേനൽ അവധി ആരംഭിക്കുന്നു

ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷകൾക്ക് നാളെ സമാപനം. ഇന്ന് നടക്കുന്ന ജീവശാസ്ത്രം പരീക്ഷയോടെ പത്താം ക്ലാസ് പൊതു പരീക്ഷയ്ക്ക് സമ്മപനമാകും. എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് ഇന്ന് മുതൽ വേനൽ അവധി ആരംഭിക്കുകയാണ്. രാവിലെ 11.15ന് എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് കുട്ടികൾ പുറത്തിറങ്ങും. സംസ്ഥാനത്ത് 2,964 കേന്ദ്രങ്ങളിലായി 4,25,861 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗൾഫിലെ 7 കേന്ദ്രങ്ങളിലായി 682 പേരും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 447 പേരും പരീക്ഷ എഴുതി. പ്ലസ് ടു അവസാന […]

മലപ്പുറത്ത് ആറുവരിപ്പാതയിൽ വഴിവിളക്കുകൾ തെളിഞ്ഞു; മാസം വൈദ്യുതി ചാർജ് 6 ലക്ഷം രൂപ

മലപ്പുറം: ആറുവരിപ്പാതയിൽ വഴിവിളക്ക് തെളിഞ്ഞു, മലപ്പുറം ജില്ലയിൽ പാതയുടെ നിർമാണം അവസാന ഘട്ടത്തിലേക്ക്. മിക്കയിടങ്ങളിലും തെരുവുവിളക്കുകൾ സ്ഥാപിച്ചു തുടങ്ങിയിരുന്നു. ചിലയിടങ്ങളിൽ തെളിച്ചു തുടങ്ങി. പാതയിലെ വഴിവിളക്കുകൾ തെളിക്കുന്നതും ഇതിന്റെ വൈദ്യുതി ചാർജ് വഹിക്കുന്നതുമെല്ലാം നിർമാണ കരാർ ഏറ്റെടുത്ത കമ്പനിയാണ്. പാതയുടെ ഇരുവശങ്ങളിലുമായി അയ്യായിരത്തോളം തെരുവുവിളക്കുകളാണ് ജില്ലയിൽ സ്ഥാപിക്കുന്നത്. ഓരോ 500 മീറ്ററിനിടയിലും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുന്നുണ്ട്. അടുത്ത 15 വർഷത്തേക്ക് തെരുവുവിളക്കുകളുടെയും ക്യാമറയുടെയും പ്രവർത്തന ചുമതല കരാർ കമ്പനിക്കാണ്. ഏതാണ്ട് 6 ലക്ഷം രൂപ വരെ മാസം […]

റിയാദിൽ ആകാശം ചുംബിക്കാൻ കെട്ടിടം വരുന്നു, ഉയരം രണ്ടു കിലോമീറ്റർ; ലോക റെക്കോഡുകൾ ഭേദിക്കും

റിയാദ് – ലോക റെക്കോഡുകൾ ഭേദിക്കാൻ, അക്ഷരാർഥത്തിൽ ആകാശത്തെ ചുംബിക്കുന്ന, രണ്ടു കിലോമീറ്റർ ഉയരമുള്ള കെട്ടിടം റിയാദിൽ വരുന്നു. പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഏറെ ഉയരമുള്ള അംബരചുംബി കെട്ടിടത്തിൻ്റെ നിർമാണ നടപടികൾ പുരോഗമിക്കുകയാണെന്ന് വിശ്വസനീയമായ സ്രോതസ്സുകൾ വെളിപ്പെടുത്തി. ഇത്തരമൊരു കെട്ടിടം സൗദിയിൽ നിർമിക്കാൻ പദ്ധതിയുള്ളതായി കഴിഞ്ഞ വർഷം നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ട് കിലോമീറ്റർ (1.2 മൈൽ) ഉയരമുള്ള ഈ കെട്ടിടം മറ്റെല്ലാ മനുഷ്യനിർമിത ഘടനകളെയും മറികടക്കും. റിയാദിനടുത്തുള്ള നോർത്ത് പോൾ എന്നറിയപ്പെടുന്ന, നിർമാണം നടന്നുകൊണ്ടിരിക്കുന്ന […]

വിഘ്‌നേഷിനെ താരമാക്കിയത് ഷരീഫ് ഉസ്താദ്, പാടത്തേക്ക് പറഞ്ഞയക്കാതെ പരിശീലകനെ കണ്ടെത്തി

മലപ്പുറം- ഐ.പി.എൽ അരങ്ങേറ്റ മത്സരത്തിൽ ചെന്നൈക്കെതിരെ മൂന്ന് വിക്കറ്റ് നേട്ടത്തിൽ തിളങ്ങിയ പെരിന്തൽമണ്ണ കുന്നപ്പള്ളി സ്വദേശി വിഗ്നേഷിനെ ക്രിക്കറ്റിലേക്ക് കൈപിടിച്ചുയർത്തിയത് നാട്ടുകാരനായ ഷരീഫ് ഉസ്താദാണ്. ആദ്യമത്സരത്തിൽ തന്നെ മുംബൈ ഇന്ത്യൻസിൻ്റെ മികച്ച ബോളർമാരുടെ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് വിനേഷിന്റെ കുടുംബവും നാട്ടുകാരും. ചെറുപ്പത്തിൽ വിഗ്നേഷിന്റെ ക്രിക്കറ്റ് കളിയിലെ താത്പര്യം മനസ്സിലാക്കി സ്ഥിരമായി കളിക്കാൻ ഷരീഫിന്റെ കൂടെ വിഗ്നേഷും(കണ്ണൻ) ക്യാമ്പിലേക്ക് പോവാറുണ്ടായിരുന്നു. ക്രിക്കറ്റ് കളിയിൽ വിഗ്നേഷിന് സ്വതസിദ്ധമായ കഴിവ് ഉണ്ടെന്നാണ് ഷരീഫിന് പറയാനുള്ളത്. 13 വർഷം മുമ്പ് താൻ […]

ലോകകപ്പ് യോഗ്യത; ബ്രസീല്‍- അര്‍ജന്റീന പോരാട്ടം ഇന്ന് ; ബ്രസീലിന് ജയം അനിവാര്യം

ബ്യൂണസ് അയേഴ്‌സ്: ലോക ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ബ്രസീൽ-അർജന്റീന പോരാട്ടം ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ 5.30 മുതൽ. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ നിർണായക മത്സരത്തിലാണ് ലാറ്റിനമേരിക്കൻ കരുത്തർ നേർക്കുനേർ വരുന്നത്. ബ്രസീലിനു ജയം അനിവാര്യമാണ്. ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികിൽ നിൽക്കുന്ന നിലവിലെ ലോക ചാംപ്യൻമാർ കൂടിയായ അർജന്റീനയ്ക്ക് ഒരു സമനില മാത്രം മതി യോഗ്യത ഉറപ്പാക്കാൻ. ആരാധകർക്ക് ഫാനടിസ് ആപ്പ് വഴി മത്സരം തത്സമയം കാണാം. ഇരു ടീമുകൾക്കും സമ്മർദ്ദമുണ്ട്. ഇതിഹാസ താരവും നായകനുമായ ലയണൽ […]

റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആർടിസി ബസ് പാഞ്ഞു കയറി മൂന്നുപേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

ദേശീയപാത 766 താമരശ്ശേരിക്ക് സമീപം അമ്പായത്തോട് ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടം. റോഡിലേക്ക് ഒടിഞ്ഞുവീണ മാവിന്റെ കൊമ്പിൽ നിന്നും മാങ്ങ ശേഖരിച്ചുകൊണ്ടിരിക്കെ ആളുകൾക്കിടയിലേക്ക് ബസ് പാഞ്ഞു കയറുകയായിരുന്നു. താമരശ്ശേരി അമ്പായത്തോട് അറമുക്ക് ഗഫൂർ 53 വയസ്സ്, കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് 40 വയസ്സ്, എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാർ 42 വയസ്സ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താമരശ്ശേരിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.ഗഫൂറിന്റെ പരിക്ക് ഗുരുതരം ആണെന്നാണ് […]

ആശ്വാസം; കാണാതായ മലയാളി തീർത്ഥാടകയെ കണ്ടെത്തി

മക്ക: ബഹ്റൈനിൽ നിന്ന് മകനൊപ്പം ഉംറ നിർവഹിക്കാനെത്തിയ ശേഷം കാണാതായ മലയാളി വനിത തീർഥാടകയെ കണ്ടെത്തി. അഞ്ചു ദിവസം മുമ്പ് കാണാതായ കണ്ണൂർ കൂത്തുപറമ്പ് റഹീമയെ മക്കയിലെ ഖുദായ് പാർക്കിന് സമീപത്തെ ബസ് സ്റ്റോപ്പിലാണ് കണ്ടെത്തിയത്. ഉംറ നിർവഹിച്ച ശേഷം വഴി തെറ്റി ഇവിടെയെത്തിയ ഇവർ പിന്നീട് ഇവിടെ തന്നെ ഇരിക്കുകയായിരുന്നു. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ നടത്തിവരുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് ഇവരെ കണ്ടെത്തിയത്.

എ.ഐ കാമറ കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനം; പണം അടക്കാതെ വാഹന ഉടമകൾ 

ട്രാഫിക് നിയമ ലംഘനങ്ങള്‍ തടയാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കൊണ്ടു വന്ന സംവിധാനമാണ് നിരത്തുകളിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍. കെല്‍ട്രോണുമായി സഹകരിച്ചാണ് വകുപ്പ് എ.ഐ ക്യാമറകളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകുന്നത്. ക്യാമറകളുടെ പരിപാലനത്തിനും വൈദ്യുതി ചെലവിനും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും വലിയ തുകയാണ് ചെലവ്. എന്നാല്‍ എ.ഐ ക്യാമറകള്‍ ചുമത്തുന്ന പിഴ അടയ്ക്കാന്‍ വാഹന ഉടമകള്‍ തയാറാകാത്തത് വലിയ തലവേദനയാണ് എം.വി.ഡി ക്ക് സൃഷ്ടിക്കുന്നത്. 2023 ജൂണ്‍ മുതലാണ് സംസ്ഥാന വ്യാപകമായി എ.ഐ ക്യാമറകള്‍ […]

അശ്രദ്ധയോടെ വേങ്ങര സ്റ്റാൻഡിൽ പ്രവേശിക്കാൻ ശ്രമിച്ച ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു

അശ്രദ്ധയോടെ വേങ്ങര സ്റ്റാൻഡിൽ പ്രവേശിക്കാൻ ശ്രമിച്ച ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു   വേങ്ങര: എതിർദിശയിലൂടെ അശ്രദ്ധയോടെ സ്റ്റാൻഡിൽ പ്രവേശിക്കാൻ ശ്രമിച്ച ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു. വേങ്ങര പറമ്പിൽപടി താമസിക്കുന്ന അതിഥിത്തൊഴിലാളിയായ മുഹമ്മദ് അസീമിനാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഇയാൾക്ക് പ്രാഥമിക ചികിത്സനൽകി. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം. പരപ്പനങ്ങാടി മലപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസ് പരപ്പനങ്ങാടി ഭാഗത്തുനിന്നുവന്ന് വേങ്ങര ബസ്‌സ്റ്റാൻഡിൽ വാഹനങ്ങൾ പുറത്തേക്ക് കടക്കുന്ന പടിഞ്ഞാറ് കവാടത്തിലൂടെ അകത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ എതിർദിശയിൽവന്ന ബൈക്കിനെ […]

  • 1
  • 2