ലഹരി ഇടപാട് പോലീസിനെ അറിയിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന

നാടിന് ഒരു ആപത്ത് വന്നാൽ നമ്മൾ മലയാളികൾ ഒറ്റക്കെട്ടാണെന്ന് പലതവണ തെളിയിച്ചതാണ്. അങ്ങനെ ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിൽ പൊതുജനങ്ങളുടെ സഹായവും അത്യാവശ്യമാണ്. പ്രധാനമായും രണ്ടു മാർഗ്ഗങ്ങളിലൂടെയാണ് പൊതുജനങ്ങൾക്ക് ലഹരിക്കെതിരെയുള്ള വിവരം ഞങ്ങൾക്ക് കൈമാറാവുന്നത്. യോദ്ധാവ് എന്ന വാട്സ് ആപ്പ് നമ്പറിലും, ആന്റി ഡ്രഗ്സ് കണ്ട്രോൾ റൂം നമ്പറുകളിൽ വിളിച്ചും അറിയിക്കാം. ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരം വാട്‍സ് ആപ്പിലൂടെ അറിയിക്കൂ. യോദ്ധാവ് 9995966666  

ഈദുല്‍ ഫിത്വറിന് മുന്നോടിയായി യുഎഇ പുതിയ 100 ദിര്‍ഹം പുറത്തിറക്കി; പ്രത്യേകതകള്‍ അറിയാം

അബൂദബി: ഈദുൽ ഫിത്വറിന് തൊട്ടുമുമ്പായി പുതിയ 100 ദിർഹം നോട്ട് പുറത്തിറക്കി യുഎഇ സെൻട്രൽ ബാങ്ക്. പോളിമറിൽ നിർമിച്ച പുതിയ നോട്ടിന് നവീനമായ ഡിസൈനും ആധുനിക സുരക്ഷാ സംവിധാനങ്ങളുമുണ്ടെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. നോട്ടിന്റെ മുൻഭാഗത്ത് ചരിത്ര സാംസ്കാരിക സ്മ‌ാരകമായ ഉമ്മുൽ ഖുവൈൻ നാഷനൽ ഫോർട്ടാണ് ഉള്ളത്. മറുഭാഗത്ത് ഫുജൈറ കോട്ടയും ചിത്രീകരിച്ചിട്ടുണ്ട്. ഇത്തിഹാദ് റെയിലാണ് നോട്ടിലുള്ള മറ്റൊരു ചിത്രം. ഏഴ് എമിറേറ്റുകളെയും ജിസിസി രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയാണിത്. നിലവിലുള്ള 100 ദിർഹത്തിന്റെ കളർ കോമ്പിനേഷൻ […]

  • 1
  • 2