താമരശ്ശേരിയിൽ സംഘർഷത്തിനിടെ വിദ്യാർത്ഥി മരിച്ച സംഭവം; അഞ്ച് വിദ്യാർഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി

കോഴിക്കോട്: താമരശ്ശേരിയിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരൻ മരിച്ചതിന് പിന്നാലെ അഞ്ച് വിദ്യാർഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. 11 മണിക്ക് വിദ്യാർഥികളെ ജുവനൈല്‍ ജസ്റ്റിസിന് മുൻപിൽ ഹാജരാക്കും. ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ച് വിദ്യാർഥികൾ മർദിച്ചിട്ടുണ്ടാണ് പൊലീസ് വിലയിരുത്തൽ. സ്വകാര്യ ട്യൂഷൻ സെന്‍ററിലെ ഫെയർവെല്ലിനോടനുബന്ധിച്ച് നടന്ന പരിപാടിയെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി 12.30 യോടെയാണ് മരണം സ്ഥിരീകരിച്ചത്. അതിനിടെ അക്രമി സംഘത്തിൽ പെട്ടവരുടെ ഇൻസ്റ്റഗ്രാം ചാറ്റും […]

‘ഷഹബാസിനെ ഞാനിന്ന് കൊല്ലും, പറഞ്ഞാ പറഞ്ഞതാ, ഓനിനി കണ്ണൊന്നും ഉണ്ടാവൂല, കൂട്ടതല്ലിൽ മരിച്ചാൽ പോലീസ് കേസെടുക്കൂല’; പത്താംക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ക്രൂരത വെളിവാക്കുന്ന ഇൻസ്റ്റാഗ്രാം ചാറ്റ് പുറത്ത്

    കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥി സംഘർഷത്തിനിടെ പത്താംക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക ഇൻസ്റ്റഗ്രാം ചാറ്റുകൾ പുറത്ത്.   ഷഹബാസിനെ കൊല്ലുമെന്നും കൂട്ടത്തല്ലിൽ ഒരാൾ മരിച്ചാലും വലിയ വിഷയമൊന്നും ഇല്ലെന്നും പൊലീസ് കേസെടുക്കില്ലെന്നും പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.   ഇൻസ്റ്റഗ്രാമിന് പുറമേ വാട്‌സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയും സംഘർഷത്തിന് ആസൂത്രണം ചെയ്തു‌വെന്നും വിവരമുണ്ട്. ഗൂഢാലോചന കണ്ടെത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും കൊല്ലപ്പെട്ട ഷഹബാസിൻറെ കുടുംബം ആവശ്യപ്പെട്ടു. അക്രമിച്ചവരിൽ മുതിർന്നവർ ഉണ്ടെന്നും ഇവരുടെ കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നെന്നും […]

സ്ത്രീകളുടെ മൊഴി വേദവാക്യമല്ല; വ്യാജ പീഡനപരാതി നൽകുന്ന സ്ത്രീകൾക്കെതിരെ പോലിസ് നിർഭയരായി നടപടിയെടുക്കണം “:കേരള ഹൈക്കോടതി  

  കൊച്ചി: പുരുഷൻമാർക്കെതിരെ വ്യാജ ലൈംഗികാരോപണങ്ങൾ ഉന്നയിക്കുന്ന പ്രവണത സമൂഹത്തിലുണ്ടെന്ന് ഹൈക്കോടതി. പരാതിക്കാരി ഒരു സ്ത്രീയായതിനാൽ മാത്രം അവരുടെ മൊഴി വേദവാക്യമായി കാണാൻ കഴിയില്ലെന്നും പീഡന പരാതിയിൽ ആരോപണ വിധേയനായ യുവാവിന് മുൻകൂർ ജാമ്യം അനുവദിച്ച് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. കേസന്വേഷണത്തിൽ പുരുഷൻ പറയുന്നതും പോലിസ് കേൾക്കണം.പരാതിക്കാരിയായ യുവതി ഒരു പുരുഷനെതിരെ തെറ്റായ ലൈംഗികാരോപണം ഉന്നയിച്ചതായി കണ്ടെത്തിയാൽ പോലിസിന് യുവതിക്കെതിരെ നടപടിയെടുക്കാം. ഇത്തരം നടപടികൾ എടുക്കുന്ന പോലിസുകാർക്ക് സംരക്ഷണം നൽകണം.തെറ്റായ പരാതി മൂലം പുരുഷന് […]

സംസ്ഥാനത്ത് ഇന്ന് മുതൽ ഡിജിറ്റൽ ആർസി; ഉത്തരവിറക്കി ഗതാഗത വകുപ്പ്

  സംസ്ഥാനത്ത് ഇന്ന് മുതൽ ഡിജിറ്റൽ ആർസി. ഗതാഗത വകുപ്പ് ഉത്തരവിറക്കി. ആവശ്യമുള്ളവർക്ക് ആർസി പ്രിൻ്റ് എടുക്കാം. പരിവാഹൻ സൈറ്റിൽ ഇതിനായി മാറ്റം വരുത്തി. നിലവിൽ ഡിജിറ്റലായിട്ടാണ് ലൈസന്‍സ് നൽകുന്നത്. നേരത്തെ ലൈസന്‍സ് പ്രിന്‍റ് ചെയ്ത് തപാലിൽ അയച്ചിരുന്നു. ഇതൊഴിവാക്കിയാണ് ലൈസന്‍സ് ഡിജിറ്റലാക്കിയത്. ലൈസന്‍സ് ഡിജിറ്റലാക്കിയെങ്കിലും ആര്‍സി ബുക്ക് പ്രിന്‍റ് ചെയ്ത് നൽകിയിരുന്നു. ഇതിനാണിപ്പോള്‍ മാറ്റം വരുത്തുന്നത്. നേരത്തെ ആര്‍സി ബുക്ക് ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു. ഡിജിറ്റലാകുന്നതോടെ വേഗത്തിൽ ആര്‍സി ബുക്ക് ലഭിക്കും. വാഹനങ്ങള്‍ കൈമാറ്റം ചെയ്തശേഷവും […]

താമരശ്ശേരിയിൽ വിദ്യാർ‌ത്ഥികൾ തമ്മിലുണ്ടായ സംഘർഷം: ഗുരുതരമായി പരിക്കേറ്റ 10ാം ക്ലാസുകാരൻ മരിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസാണ് ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ മരിച്ചത്കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നു  

മരുമകളുടെ മുറിയിൽ കയറുന്നത് വിലക്കി; ഉമ്മയെ ക്രൂരമായി ആക്രമിച്ച് ലഹരിക്കടിമയായ യുവാവ്

തിരുവനന്തപുരം വിതുരയിൽ മാതാവിനെ ആക്രമിച്ച് ലഹരിക്കടിമയായ മകൻ. ചെറ്റച്ചൽ സ്വദേശിയായ മുഹമ്മദ് ഫയാസ് ആണ് മാതാവിനെ ആക്രമിച്ചത്. സംഭവത്തിൽ മുഹമ്മദ് ഫയാസിനെ പൊലീസ് അറസ്‌റ്റ് ചെയ്തു. 19 വയസുകാരനായ ഇയാൾ ലഹരിക്ക് അടിമയാണ്. ഫയാസിന്റെ ആക്രമണത്തിൽ പരിക്കേറ്റ മാതാവിനെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസവിച്ചു കിടക്കുന്ന മരുമകളുടെ മുറിയിൽ ഫയാസ് ഇടയ്ക്കിടയ്ക്ക് കയറിയിരുന്നു. ഇത് മാതാവ് വിലക്കി. ഇതോടെ പ്രകോപിതനായ ഫയാസ് മാതാവിനെ ചീത്ത വിളിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് കവിളിൽ അടിക്കുകയുമായിരുന്നു. എംഡിഎംഎ അടക്കം നാല് […]