ഹൈബ്രിഡ് കഞ്ചാവുമായി ആവേശം സിനിമ മേക്കപ്പ് മാൻ പിടിയിൽ; 45 ഗ്രം കഞ്ചാവ് ഇയാളില്‍നിന്ന് എക്സൈസ് പിടിച്ചെടുത്തു.
ഇടുക്കി: ആവേശം സിനിമ മേക്കപ്പ് മാൻ രഞ്ജിത് ഗോപിനാഥനെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടി. ഞായറാഴ്ച പുലര്‍ച്ചെ മൂലമറ്റം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. അഭിലാഷും സംഘവുമാണ് പിടികൂടിയത്. പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന്‍ തുടങ്ങി മറ്റ് നിരവധി സിനിമകളില്‍ മേക്കപ്പ് മാനായി രഞ്ജിത് പ്രവര്‍ത്തിച്ചിരുന്നു. 45 ഗ്രം കഞ്ചാവ് ഇയാളില്‍നിന്ന് എക്സൈസ് പിടിച്ചെടുത്തു. ‘അട്ടഹാസം’ സിനിമയുടെ ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് പിടിയിലായത്. എക്‌സൈസ് വകുപ്പിന്‍റെ ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് പരിശോധനയുടെ ഭാഗമായി മൂലമറ്റം എക്‌സൈസ് സംഘം നടത്തിയ […]


