വിദ്യാർഥിനിയോട് ലൈംഗികാതിക്രമം: മദ്രസാധ്യാപകൻ റിമാൻഡിൽ.

  വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ മദ്രസാധ്യാപകൻ റിമാൻഡിൽ. ചെർപ്പുളശ്ശേരി കാരാട്ടുകുറിശി കുറ്റിക്കോട് സ്വദേശി കഴിക്കാട് വീട്ടിൽ മുഹമ്മദ് അബ്ദുൽ സലീം മുസ്ലിയാ(55)റിനെയാണ് വണ്ടൂർ പോലീസ് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത്.   മദ്രസയിലെ പരീക്ഷ നടക്കുന്നതിനിടെ പത്ത് വയസുകാരിയായ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പോക്സോ കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്‌തത്.

കോഴിക്കോട് രാസലഹരിയുടെ ഹബ്ബായി മാറുന്നു; രണ്ടുമാസം, പിടികൂടിയത് രണ്ട്  കിലോ എം.ഡി.എം.എ

കോഴിക്കോട് : രാസലഹരിയുടെ ഹബ്ബായി മാറുന്നു?. പൊലീസും എക്സൈസും രാപ്പകൽ ശ്രമിച്ചിട്ടും രാസലഹരിയുടെ കണ്ണികൾ അറുത്തുമാറ്റാൻ കഴിയുന്നില്ല. 2025 തുടങ്ങി രണ്ട് മാസത്തിനിടെ കോഴിക്കോട് നഗര പരിധിയിൽ നിന്ന് ഡാൻസാഫ് സംഘം പിടികൂടിയത് 1.89 കിലോ എം.ഡി.എം.എയാണ്. അര ഗ്രാം പോലും കെെവശം സൂക്ഷിക്കാൻ പാടില്ലാത്ത മാരക ലഹരി മരുന്നാണ് കിലോക്കണക്കിന് ഒഴുകുന്നത്. പിടികൂടിയത് ഇത്രയുമാണെങ്കിൽ പിടികൂടാതെ പോകുന്ന ലഹരിവസ്തുക്കൾ എത്രയായിരിക്കുമെന്നത് ആശങ്കയുയർത്തുകയാണ്. രാസലഹരിക്ക് അടിമപ്പെട്ടവർ അക്രമാസക്തരാകുന്ന സാഹചര്യം ഏറി വരികയാണ്. ജില്ലയിലുടനീളം മിന്നൽ പരിശോധന ഉൾപ്പെടെ […]

മുടി സ്ട്രെയ്റ്റ് ചെയ്യാനും പുരികം ത്രെഡ് ചെയ്യാനും സമ്മതിച്ചില്ല; മലപ്പുറത്തെ കുട്ടികൾ നാടു വിട്ടത് മോഡേണാകാൻ?

മുടി സ്ട്രെയ്റ്റ് ചെയ്യാനും പുരികം ത്രെഡ് ചെയ്യാനും സമ്മതിച്ചില്ല; മലപ്പുറത്തെ കുട്ടികൾ നാടു വിട്ടത് മോഡേണാകാൻ? വ‍്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് താനൂരിൽ നിന്നു കാണാതായ രണ്ട് വിദ‍്യാർഥിനികൾ മുംബൈയിലെ ലാസ‍്യ സലൂണിൽ മുടി ട്രിം ചെയ്യാനെത്തിയത്   മുംബൈ: വ‍്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് താനൂരിൽ നിന്നും കാണാതായ 2 വിദ‍്യാർഥിനികൾ മുംബൈയിലെ ലാസ‍്യ സലൂണിൽ മുടി ട്രിം ചെയ്യാനെത്തിയത്. മുഖം മറച്ചാണ് ഇരുവരും സലൂണിൽ എത്തിയിരുന്നത്. ഇരുവർക്കും ഹിന്ദിയും ഇംഗ്ലിഷും സംസാരിക്കാനറിയില്ല. മലയാളം മാത്രമാണ് അറിയാമായിരുന്നത്. […]

ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ടൂര്‍ണമെന്റിനിടെ നോമ്പെടുക്കാത്തതില്‍ തെറ്റില്ലെന്നു മതപണ്ഡിതന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ടൂര്‍ണമെന്റ് വേളയില്‍ നോമ്പെടുക്കാത്തതില്‍ തെറ്റില്ലെന്ന് മതവിധി. മുസ്ലിം മതപണ്ഡിതനും വ്യക്തിനിയമബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗവുമായ മൗലാന ഖാലിദ് റാഷിദാണ് ഷമിയെ പിന്തുണച്ച് രംഗത്തെത്തിയത്. റമദാനില്‍ നോമ്പെടുക്കല്‍ എല്ലാ മുസ്‌ലിംകള്‍ക്കും നിര്‍ബന്ധമാണ്. എന്നാല്‍, യാത്രക്കാര്‍ക്കും ആരോഗ്യപരമായ പ്രശ്‌നമുള്ളവര്‍ക്കും ഇക്കാര്യത്തില്‍ ഇളവുണ്ട്. മുഹമ്മദ് ഷമിയുടെ കാര്യത്തില്‍ അദ്ദേഹമൊരു യാത്രയിലാണ്. അതുകൊണ്ട് വേണമെങ്കില്‍ അദ്ദേഹത്തിന് നോമ്പെടുക്കാതിരിക്കാം. ആര്‍ക്കും മുഹമ്മദ് ഷമിയെ കുറ്റപ്പെടുത്താന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇന്ത്യ-ആസ്‌ട്രേലിയ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലിനിടെ […]

കോഴിക്കോട് ലോ കോളേജ് വിദ്യാർത്ഥിനിയുടെ മരണം; യുവാവ് പോലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: ഗവ. ലോ കോളജ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഫെബ്രുവരി 24നാണ് തൃശൂർ സ്വദേശിനിയും രണ്ടാം വർഷ എൽ.എൽ.Бി വിദ്യാർത്ഥിനിയുമായ മൗസ മെഹ്‌റിസിനെ (21) മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കോവൂർ ബൈപാസിലെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു. ഒപ്പം താമസിക്കുന്ന വിദ്യാർത്ഥി മുറിയിലെത്തിയപ്പോഴാണ് മൗസയെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നുണ്ടായ അന്വേഷണത്തിൽ തൃശൂർ സ്വദേശിയായ […]

മലപ്പുറത്തുനിന്നും കാണാതായ രണ്ടു പ്ലസ് ടു വിദ്യാർത്ഥികളെ കുട്ടികളെ കണ്ടെത്തി

  താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈ ലോണോവാലയിൽ നിന്ന് കണ്ടെത്തി.   താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈ ലോണോവാലയിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് രണ്ടാം ദിവസം ട്രെയിനിൽ സഞ്ചരിക്കവെ റെയിൽവെ പൊലീസ് കണ്ടെത്തിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണം വിജയം കാണുകയായിരുന്നു. കേരള പൊലീസ് നൽകിയ വിവരങ്ങൾ പിന്തുടർന്ന് റെയിൽവെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ ചെന്നൈ – എഗ്മോർ […]

അഫാൻ ഇളയ മകനെ ആക്രമിച്ച വിവരം ഉമ്മയെ അറിയിച്ചു, ഷെമീനക്ക് ദേഹാസ്വാസ്ഥ്യം, മകന്റെ മരണ വിവരം പറഞ്ഞില്ല 

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പൊലീസിന്റെ നിർണായക നീക്കം. അഫാൻ ഇളയ മകനെ ആക്രമിച്ച വിവരം ആശുപത്രിയിൽ കഴിയുന്ന ഉമ്മ ഷെമിനയെ അറിയിച്ചു. സൈക്യാട്രി ഡോക്ടർമാരുടെസാന്നിദ്ധ്യത്തിൽ പിതാവ് അബ്ദുൾ റഹീമും ബന്ധുക്കളുമാണ് വിവരം ഷെമിനയെ അറിയിച്ചത്‌. ഉമ്മയെയും ഇളയ മകൻ അഫ്സാനെയും അഫാൻ ആക്രമിച്ചുവെന്ന കാര്യം മാത്രമാണ് പറഞ്ഞത്. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം, ഇളയ മകൻ അഫസാൻ ഐസിയുവിലാണെന്ന് മാത്രമാണ് പറഞ്ഞത്. മരിച്ച കാര്യം പറഞ്ഞില്ല. ഇത് കേട്ടത്തോടെ ഷെമിനക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഉടൻ ഐസിയുവിൽ പ്രവേശിപ്പിച്ചു.

യൂണിഫോമിൽ വീട്ടില്‍ നിന്ന് പോയ വിദ്യാർഥിനികൾ മറ്റൊരു വസ്ത്രത്തിൽ; അവസാന ലൊക്കേഷൻ കോഴിക്കോട്, അന്വേഷണം

കോഴിക്കോട്: മലപ്പുറം താനൂരില്‍ നിന്ന് കാണാതായ രണ്ട് പ്ലസ്ടു വിദ്യാര്‍ഥിനികള്‍ക്കായി കോഴിക്കോട് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനികളായ അശ്വതി, ഫാത്തിമ ഷഹ്ദ എന്നിവര്‍ക്കായാണ് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്. ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോയ ഇരുവരെയും പിന്നീട് കാണാതാവുകയായിരുന്നു. ഇരുവരും പരീക്ഷയ്ക്ക് ഹാജരാകാതിരുന്ന വിവരം അധ്യാപകര്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് താനൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പെണ്‍കുട്ടികളുടെ മൊബൈല്‍ഫോണ്‍ അവസാനമായി ഓണ്‍ […]

സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണം കുടുംബ- സാമൂഹ്യ പ്രശ്‌നങ്ങൾ’;പൊലീസ് പഠന റിപ്പോർട്ട്

തിരുവനന്തപുരം: കൊലപാതകങ്ങൾ അടക്കമുഉള്ള കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണം കുടുംബ , സാമൂഹ്യ പ്രശ്നങ്ങളാണെന്ന് പൊലീസിൻ്റെ പഠന റിപ്പോർട്ട് . ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു . ലഹരി ഉപയോഗവും കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമായി . ലഹരിമാഫിയയെ പിടികൂടാൻ ഇതര സംസ്ഥാനത്തെ പൊലീസിൻ്റെ സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും മനോജ് എബ്രഹാം പറഞ്ഞു.’ജനുവരി,ഫെബ്രുവരി മാസങ്ങളില്‍ സംസ്ഥാനത്ത് നടന്ന കൊലപാതകങ്ങള്‍ പരിശോധിച്ചിരുന്നു. 65 കൊലപാതകങ്ങളാണ് ഈ രണ്ടുമാസങ്ങളിലായി നടന്നത്. ഇതിൽ 55 എണ്ണവും […]

മലപ്പുറത്ത് 2 പ്ലസ് ടു വിദ്യാർഥിനികളെ കാണാതായി; തെരച്ചിൽ വ്യാപിപ്പിച്ച് പൊലീസ്

  മലപ്പുറം: മലപ്പുറം താനൂരിൽ 2 പ്ലസ് ടു വിദ്യാർഥികളെ കാണാതായതായി പരാതി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ അശഷ്വതി, ഫാത്തിമ ഷഹദ എന്നീ വിദ്യാർഥികളെയാണ് കാണാതായത്.   ബുധനാഴ്ച പരീക്ഷയെഴുതാൻ പോയ വിദ്യാർഥികൾ സ്കൂളിലെത്തിയിട്ടില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരം. ഇവർ ബുധനാഴ്ച പരീക്ഷ എഴുതിയിരുന്നില്ല.   താനൂരില്‍ രണ്ട് പ്ലസ്ടു വിദ്യാര്‍ഥിനികളെ കാണാതായി. ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന ഫാത്തിമ ഷഹദ, അശ്വതി എന്നിവരെയാണ് കാണാതായത്. ഇരുവരും സുഹൃത്തുക്കളാണ്. […]