കരുവാരക്കുണ്ടിൽ കടുവ ഇറങ്ങിയെന്ന് വ്യാജ പ്രചരണം, കൂടെ എഡിറ്റ് ചെയ്ത വീഡിയോയും; യുവാവിനെതിരെ പരാതി

  വനംവകുപ്പ് ഉദ്യോഗസ്ഥർ യുവാവനെ ചോദ്യം ചെയ്തപ്പോഴാണ് കള്ളത്തരം പുറത്താവുന്നത്.   മലപ്പുറം: കരുവാരക്കുണ്ടിൽ കടുവ ഇറങ്ങിയെന്ന തരത്തിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചയാൾക്കെതിരെ വനംവകുപ്പ് പൊലീസിൽ പരാതി നൽകി. മലപ്പുറം കരുവാരകുണ്ട് മണിക്കനാംപറമ്പിൽ ജെറിനാണ് ആർത്തല എസ്റ്റേറ്റിന് സമീപം കടുവയെ കണ്ടെന്ന രീതിയിൽ എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. പഴയ വീഡിയോ എഡിറ്റ് ചെയ്തു പുതിയതെന്ന നിലയിൽ പ്രചരിപ്പിച്ചതാണെന്ന് ജെറിനും വനം വകുപ്പുദ്യോഗസ്ഥരോട് സമ്മതിച്ചു.   ശനിയാഴ്ച രാത്രി 11 ന് ആർത്തല ചായത്തോട്ടത്തിനു സമീപത്തെ റബർത്തോട്ടത്തിൽ […]

10 വയസുകാരിക്ക് MDMA നൽകി സഹോദരൻ, വീട്ടുകാർക്ക് നേരെ ആക്രമണം; 12കാരൻ ഡി-അഡിക്ഷന്‍ സെന്ററിൽ

    കൊച്ചിയിൽ ലഹരിക്ക് അടിമയായ 12 കാരൻ 10 വയസുകാരിയായ സഹോദരിക്ക് എംഡി എം എ നൽകി. വീട്ടുകാർ ഉറങ്ങിക്കഴിയുമ്പോഴാണ് പ്രായപൂർത്തിയാകാത്ത കുട്ടി വീട്ടിൽനിന്ന് ലഹരി ഉപയോഗത്തിനായി പോയിരുന്നത്. ലഹരി ഉപയോഗത്തിനായി വീട്ടിൽ നിന്നും കുട്ടി മൂന്നുലക്ഷം രൂപ മോഷ്ടിച്ചെന്നാണ് വിവരം. വിവരം ചോദ്യം ചെയ്തതിന് കുട്ടി വീട്ടുകാരെ ആക്രമിച്ചു. കുട്ടിയെ ഡി-അഡിക്ഷന്‍ സെന്ററിൽ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞിട്ടും എളമക്കര പോലീസ് സിഡബ്ല്യുസിക്ക് റിപ്പോർട്ട് നൽകിയില്ല. തുടർച്ചയായ ലഹരി ഉപയോഗം ആൺകുട്ടിയുടെ മാനസികാവസ്ഥയിൽ മാറ്റം ഉണ്ടാക്കി. […]

പാലക്കാട് കുഴൽമന്ദം കണ്ണന്നൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം: ഒരാൾക്ക് ഗരുതര പരിക്ക്

പാലക്കാട്: ദേശീയപാത കുഴൽമന്ദം കണ്ണന്നൂർ സർവീസ് റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. കണ്ണന്നൂർ മേലെച്ചിറ സ്വദേശി പ്രമോദ് (55), കൊടുവായൂർ കിഴക്കേത്തല മൂപ്പൻ വീട്ടിൽ ഹബീബ് (16) എന്നിവരാണ് മരണപ്പെട്ടത്. പുതുനഗരം മുസ്ലിം ഹൈസ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ് ഹബീബ്. ഇന്നലെ രാത്രി 9 30 തോടുകൂടിയാണ് സംഭവം. ബൈക്കുകൾ തമ്മിൽ നേർക്കുനേർ ഇടിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രമോദ് നൊപ്പം യാത്ര ചെയ്ത ഉദയകുമാർ എന്നയാൾക്കും […]

ടെലിവിഷനിലേക്ക് ‘മാര്‍ക്കോ’ എത്തില്ല; പ്രദര്‍ശനാനുമതി നിഷേധിച്ച് സിബിഎഫ്‍സി

  തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (സിബിഎഫ്‍സി) പ്രദര്‍ശനാനുമതി നിഷേധിച്ചത്. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‍സി നിരസിച്ചു. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത അത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. കൂടുതൽ സീനുകൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം.   മാർക്കോ പോലെ വയലൻസ് […]

‘ശരപഞ്ജരം’ വീണ്ടുമെത്തുന്നു; ഏപ്രിൽ 25ന് റീ റിലീസ്

‘ശരപഞ്ജരം’ വീണ്ടുമെത്തുന്നു; ഏപ്രിൽ 25ന് റീ റിലീസ് ജയൻ കുതിച്ചുപായുന്ന കുതിരയെ മെരുക്കുന്നതും, തന്‍റെ ശരീരഭംഗി പ്രകടമാക്കുന്ന വിധത്തിൽ കുതിരക്ക് എണ്ണയിടുന്നതും സിനിമയിലെ പ്രശസ്തമായ രംഗങ്ങളാണ്.   നാലര ദശാബ്ദങ്ങൾക്കു മുമ്പ് ചലച്ചിത്രപ്രേമികളെ ഹർഷ പുളകിതരാക്കിയ ശരപഞ്ജരം വീണ്ടും ബിഗ് സ്ക്രീനിലേക്ക്. മലയാളികളുടെ ആവേശമായി മാറിയ ജയന്‍റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിച്ച ശര പഞ്ജരം പുതിയ ഡിജിറ്റൽ സാങ്കേതിക മികവോടെ, റീമാസ്റ്റേർഡ് വേർഷനിൽ ഏപ്രിൽ 25-നാണ് റീ റിലീസ് ചെയ്യുന്നത്. ഹരിഹരൻ, മലയാറ്റൂർ, ജയൻ ടീമിന്‍റെ […]

മഞ്ചേരിയില്‍ സ്കൂൾ കുട്ടികളുമായി സഞ്ചരിച്ച ഓട്ടോയും ബസും കൂട്ടിയിടിച്ചു; അഞ്ചു പേർക്ക് പരുക്ക്

മഞ്ചേരിയില്‍ സ്കൂൾ കുട്ടികളുമായി സഞ്ചരിച്ച ഓട്ടോയും ബസും കൂട്ടിയിടിച്ചു; അഞ്ചു പേർക്ക് പരുക്ക്     മഞ്ചേരി : മഞ്ചേരിയിൽ ഓട്ടോയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. സ്കൂൾകുട്ടികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 9:50 ഓടെ മഞ്ചേരി ചെരണിയിലാണ് അപകടമുണ്ടായത്. നാല് വിദ്യാർത്ഥികൾക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു     […]

സംസ്ഥാനത്തെ റാഗിങ്ങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി

  കൊച്ചി സംസ്ഥാനത്തെ റാഗിങ്ങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി. റാഗിങ്ങ് കര്‍ശനമായി തടയുന്നതിന് നിയമ പരിഷ്‌കരണം അനിവാര്യമാണെന്നും റാഗിങ്ങ് വിരുദ്ധ നിയമത്തിന് കീഴില്‍ ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കണം. പൊതുതാല്‍പര്യ ഹര്‍ജിയിലാണ് പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. റാഗിങ്ങ് വിരുദ്ധ നിയമത്തില്‍ മാറ്റം വരുത്തുന്നതില്‍ പഠനം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനായി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കണമെന്നും പ്രത്യേക ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി വര്‍ക്കിംഗ് […]

റാഗിങ് നടന്നാല്‍ 24 മണിക്കൂറിനകം നടപടി, ഹോസ്റ്റലില്‍ നിന്നും പുറത്താക്കും: മന്ത്രി വീണ ജോര്‍ജ്                                                           

റാഗിങ് നടന്നാല്‍ 24 മണിക്കൂറിനകം നടപടി, ഹോസ്റ്റലില്‍ നിന്നും പുറത്താക്കും: മന്ത്രി വീണ ജോര്‍ജ് സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളില്‍ റാഗിങ് തടയുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.   റാഗിങ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം പൊലീസില്‍ അറിയിക്കുകയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. പ്രിന്‍സിപ്പല്‍മാരുടെ അടിയന്തരയോഗം ചേര്‍ന്ന് ആന്റി റാഗിങ് സ്‌ക്വാഡിന്റെ […]

2024-ല്‍ നായ കടിയേറ്റത് 21 ലക്ഷത്തിലധികം പേര്‍ക്ക്, റിപോര്‍ട്ട്

ന്യൂഡല്‍ഹി: 2024-ല്‍ നായ കടിയേറ്റത് 21 ലക്ഷത്തിലധികം പേര്‍ക്കെന്ന് റിപോര്‍ട്ട്. ഏകദേശം 21,95,122 പേരാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായതെന്നാണ് വിവരം. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ലോക്സഭയില്‍ നല്‍കിയ ഡാറ്റയിലെ കണക്കുകളാണ് ഇത്. ഇരകളില്‍ 5 ലക്ഷം പേര്‍ കുട്ടികളാണ്. അതേസമയം 37 മരണങ്ങളുടെ കണക്കുകളും ഡാറ്റ വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായ പൂര്‍ണ്ണമായ പരാജയമാണിതെന്ന് പരാതിക്കാരിയായ അനുഭവ ശ്രീവാസ്തവ ഷഹായ് എന്‍എച്ച്ആര്‍സിക്ക് എഴുതിയ കത്തില്‍ പറയുന്നു. ക്രമരഹിതമായ വന്ധ്യംകരണവും മൃഗ ജനന നിയന്ത്രണ (എബിസി) […]

മാർക്കോ ഒടിടിയിൽ നിന്നും അപ്രത്യക്ഷമാവുന്നു; കടുത്ത നടപടിയിലേക്ക് സെൻസർ ബോർ‌ഡ്

  മാർക്കോ സിനിമയിലെ വയലൻസ് ദൃശ്യങ്ങൾ കുട്ടികളിൽ അക്രമവാസന വർധിപ്പിക്കുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് നീക്കം   ഉണ്ണി മുകുന്ദൻ നായകനായെത്തിയ ചിത്രം മാർക്കോ ഒടിടിയിൽ നിന്നും പിൻവലിക്കാൻ നീക്കം. ടെലിവിഷനിൽ പ്രദർശനം വിലക്കിയതിനു പിന്നാലെയാണ് മാർക്കോയ്ക്കെതിരേ വീണ്ടും നടപടി വരുന്നത്. A സർട്ടിഫിക്കറ്റ് ചിത്രമായ മാർക്കോ ഒടിടിയിൽ നിന്നും നീക്കം ചെയ്യാൻ കേന്ദ്രം അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വാർത്താ വിതരണ മന്ത്രാലയത്തിന് സെൻസർ ബോർഡ് കത്തു നൽകി.     മാർക്കോ സിനിമയിലെ വയലൻസ് ദൃശ്യങ്ങൾ […]