ഷഹബാസ് കൊല്ലപ്പെട്ട സംഭവം:പിടിയിലായ വിദ്യാർഥി നഞ്ചക്കിൻ്റെ ആക്രമണരീതി പഠിച്ചത് യുട്യൂബിൽനിന്ന്
താമരശ്ശേരി വിദ്യാർഥി സംഘട്ടനത്തിൽ എളേറ്റിൽ സ്കൂളിലെ മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ വിദ്യാർഥി നഞ്ചക്കിൻ്റെ ആക്രമണരീതി പഠിച്ചത് യുട്യൂബിൽനിന്ന്. നഞ്ചക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിലാണു ഷഹബാസിനു ഗുരുതരമായി പരുക്കേറ്റത്. കരാട്ടെ പരിശീലനം തേടുന്ന സഹോദരന്റേതാണു നഞ്ചക്ക് എന്നും പൊലീസ് സ്ഥിരീകരിച്ചു. ഈ കുട്ടിയുടെ മൊബൈൽ ഫോണിലെ സേർച് ഹിസ്റ്ററിയിൽ നഞ്ചക്ക് ഉപയോഗം വ്യക്തമാക്കുന്ന വിഡിയോകളുണ്ട്. ഇവരുടെ പിതാവിനു സംഘർഷവുമായോ ഗൂഢാലോചനയുമായോ ബന്ധമുണ്ടോ എന്നതിൽ അന്വേഷണം തുടരുകയാണ്. ഷഹബാസിനെ മർദിച്ച സംഘത്തിൽ ഉൾപ്പെട്ട കുട്ടിയെ […]


