വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയ്ക്ക് നിയന്ത്രണം വരുന്നു, കര്‍ശനമായ നിബന്ധനകള്‍ നടപ്പിലാക്കും

വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയ്ക്ക് നിയന്ത്രണം വരുന്നു, കര്‍ശനമായ നിബന്ധനകള്‍ നടപ്പിലാക്കും   മലപ്പുറം: വിദ്യാര്‍ത്ഥികളുടെ വിനോദയാത്രകള്‍ പോലും ലഹരിയില്‍ മുങ്ങുന്നതായ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍, കോളേജ് ടൂറുകള്‍ നിരീക്ഷിക്കാന്‍ നീക്കം. പൊലീസും എക്‌സൈസും ഇതിനുള്ള പദ്ധതികള്‍ ഉടന്‍ ആവിഷ്‌കരിക്കും. കഴിഞ്ഞദിവസം തലസ്ഥാനത്ത് വിനോദ യാത്ര സംഘത്തില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടികൂടിയ സംഭവത്തിന്റെ അടിസ്ഥാനത്തിലാണിത്. കോളേജ് കാമ്ബസുകള്‍ ലഹരി മുക്തമാക്കാന്‍ കാമ്ബസുകളും ഹോസ്റ്റലുകളും പരിശോധിക്കുന്നതിന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അനുമതി നല്‍കിയത് പരിഗണിച്ച്‌ ലഹരിയെകെട്ടുകെട്ടിക്കാന്‍ നിരീക്ഷണവും നടപടികളും ശക്തമാക്കാനാണ് […]

‘റിസർവ് ബാങ്കിന്റെ 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചർ’; മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ.

‘റിസർവ് ബാങ്കിന്റെ 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചർ’; മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ.   റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ തട്ടിപ്പ്. മലപ്പുറം സ്വദേശിക്ക് 20 ലക്ഷം രൂപ നഷ്ടമായി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ നടന്ന തട്ടിപ്പിലൂടെ താൻ കബളിപ്പിക്കപ്പെട്ടതായി കാണിച്ച് വ്യക്തി സൈബർ പോലീസിൽ പരാതി നൽകി.   റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചർ താങ്കൾക്ക് സമ്മാനമായി ലഭിച്ചിട്ടുണ്ട്, ആശംസകൾ […]

മലപ്പുറത്ത്‌ 11,292 നിരോധിത പ്ലാസ്റ്റിക്ക്‌ കുടിവെള്ളകുപ്പികൾ പിടിച്ചെടുത്തു

  മലപ്പുറം: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശവകുപ്പിന്റെ കീഴിലുള്ള ജില്ലാ എൻഫോസ്മെന്റ് സ്‌ക്വാഡ് നിലമ്പൂർ നഗരസഭയിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്ക്‌ കുടിവെള്ളകുപ്പികൾ പിടികൂടി.   300 എംഎല്ലിന്റെ 11,292 പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളാണ്‌ പിടിച്ചെടുത്തത്‌. നിലമ്പൂർ കരിമ്പുഴയിൽ പ്രവർത്തിക്കുന്ന ഹിൽവ വാട്ടർ സ്ഥാപനത്തിൽനിന്നാണ് കുടിവെള്ള കുപ്പികൾ പിടിച്ചെടുത്തത്. സ്ഥാപനത്തിനെതിരെ 10,000 രൂപ പിഴ ചുമത്താൻ നിലമ്പൂർ മുനിസിപ്പൽ സെക്രട്ടറിക്ക് ജില്ലാ എൻഫോസ്‌മെന്റ് സ്‌ക്വാഡ് നിർദ്ദേശം നൽകി. വിവിധ പരിപാടികൾക്കും ആഘോഷങ്ങൾക്കും നിരോധിക്കപ്പെട്ട വെള്ളകുപ്പികൾ ഉപയോഗിക്കുകയും ഉപയോഗ […]

തരൂരിന്‍റെ പ്രശംസ കോൺഗ്രസിന് പുതു തലവേദന

  സതീശൻ കണക്കുകൾ നിരത്തിയിട്ടും ലേഖനത്തിൽ പറഞ്ഞതൊന്നും തിരുത്താൻ തരൂർ തയ്യാറായില്ല. എന്നാൽ, സർക്കാരിന്‍റെ ചില വീഴ്ചകൾ ചൂണ്ടിക്കാട്ടി     തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പം തിരുവനന്തപുരം എംപി ഡോ. ശശി തരൂർ സെൽഫിയെടുത്ത ശേഷം കുറിച്ച വാചകങ്ങൾ കോൺഗ്രസിന് പുതിയ തലവേദന.   “ഈ അസാധാരണ നീക്കം രാഷ്‌ട്രീയ വ്യത്യാസങ്ങൾക്കപ്പുറം വികസനത്തിനു വേണ്ടിയുള്ള സംയുക്ത ശ്രമങ്ങൾക്കുള്ള ശുഭസൂചനയാണ്’ എന്നാണ് ശശി തരൂർ “എക്സി’ൽ കുറിച്ചത്.   പ്രശ്‌നങ്ങളെ […]

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ചോദ്യം ചെയ്യലിന് എത്തണം,കെ.രാധാകൃഷ്ണന്‍ എംപിക്ക് സമന്‍സ് അയച്ച് ഇഡി 

  തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുതിർന്ന സിപിഎം നേതാവ് കെ. രാധാകൃഷ്ണൻ എംപിക്ക് ഇഡി സമൻസ്. ചോദ്യം ചെയ്യലിന് ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്ന വേളയിൽ തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്നു കെ. രാധാകൃഷ്ണൻ   അതേസമയം കരുവന്നൂർ സഹകരണ ബാങ്ക് വ്യാജ വായ‌ കേസിൽ കണ്ടുകെട്ടിയ സ്വത്തുക്കൾ നിക്ഷേപകർക്ക് തിരിച്ചുനൽകുന്നതിന് പൂർണ ഉത്തരവാദിത്വം ബാങ്കിനെ ഏൽപ്പിച്ച് ഇഡി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടിയ 53 പ്രതികളുടെ […]

പെരുമ്പാവൂരിൽ‌ മകൻ അച്ഛനെ ചവിട്ടിക്കൊന്നു ജോണിയുടേത് അപകട മരണമാണെന്ന് വരുത്തിതീർക്കാനായിരുന്നു മോൽജോയുടെ ശ്രമം

  കൊച്ചി: പെരുമ്പാവൂരിൽ അച്ഛനെ മകൻ ചവിട്ടിക്കൊന്നു. ചേലാമറ്റം സ്വദേശി ജോണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ മകൻ മോൽജോയെ പൊലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം.   ചവിട്ടേറ്റ് പരുക്കു പറ്റിയ ജോണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇതൊരു അപകട മരണമാണെന്ന് വരുത്തിതീർക്കാനായിരുന്നു മോൽജോയുടെ ശ്രമം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നപ്പോഴാണ് ജോണിയുടെ മരണം കൊലപാതകമാണെന്ന സംശയം ഉയർന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മെൽജോ കുറ്റം സമ്മതിക്കുകയായിരുന്നു.

അനധികൃത ഫ്ലക്സ് ബോ‍ർഡുകൾ; അന്തിമ ഉത്തരവിറക്കി ഹൈക്കോടതി

  നിയമലംഘനം നടത്തുന്നവർക്കെതിരേ കേസെടുക്കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ഉറപ്പുവരുത്തണം   കൊച്ചി: സംസ്ഥാനത്തെ പാതയോരങ്ങളിൽ സ്ഥാപിച്ച അനധികൃത ഫ്ലക്സ് ബോ‍ർഡുകൾ സംബന്ധിച്ച കേസിൽ അന്തിമ ഉത്തരവിറക്കി ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാരും കോടതിയും പുറപ്പെടുവിച്ച ഉത്തരവുകൾ കർശനമായി നടപ്പാക്കണം.     നിയമലംഘനം നടത്തുന്നവർക്കെതിരേ കേസെടുക്കുന്നത് സംസ്ഥാന പൊലീസ് മേധാവി ഉറപ്പുവരുത്തണം. തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ നിയമപരമായി ഉത്തരവാദിത്തം നിർവഹിക്കണം. നിയമലംഘകർക്കെതിരേ പിഴയീടാക്കുന്നുവെന്ന് ഉറപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങളിൽ എല്ലാ ​മാസവും യോഗം ചേർന്ന് സ്ഥിതി​ഗതികൾ വിലിരുത്തണം. തദ്ദേശ […]

തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മുസ്ലിം യുത്ത്ലീഗ് പ്രതിഷേധ മാർച്ച്.

തിരൂരങ്ങാടി തിരൂരങ്ങാടിതാലൂക്ക് ഹോസ്പിറ്റലിലെക്ക് പ്രതിഷേധ മാർച്ച്. യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് റസാക്കിൻ്റെ കാലിനു ഗുരുതര പരിക്ക് കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു. റിപ്പോർട്ട് :- അബ്ദുൽ റഹീം പൂക്കത്ത്

മലപ്പുറം തിരുവാലിയിൽ റോഡരികിൽ ചത്തു വീണത് 17 വവ്വാലുകൾ; സാംപിളുകൾ പരിശോധനക്കയച്ചു

  മലപ്പുറം: വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ. മലപ്പുറം തിരുവാലിയിലാണ് സംഭവം. കഴിഞ്ഞ ദിവസം റോഡരികിൽ 17 വവ്വാലുകളാണ് കൂട്ടത്തോടെ ചത്തു വീണത്. വവ്വാലുകളുടെ സാംപിളുകൾ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ‍്യൂട്ടിലേക്ക് അയച്ചു.   കനത്ത ചൂട് കാരണമാണ് വവ്വാലുകൾ ചത്തതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളാണ് വനംവകുപ്പ് ഉദ‍്യോഗസ്ഥരെ വിവരമറിയിച്ചത്.   തുടർന്ന് വനം വകുപ്പ്, വെറ്റിനറി, ആരോഗ‍്യവകുപ്പ് ഉദ‍്യോഗസ്ഥർ സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. വനം വകുപ്പ് ഉദ‍്യോഗസ്ഥരുടെ നിർദേശത്തെ തുടർന്ന് […]

കർണാടകയ്ക്കു പിന്നാലെ ഡൽഹിയിലും കൂട്ടബലാത്സംഗത്തിനിരയായി വിദേശ വനിത; 2 പേർ അറസ്റ്റിൽ ഡൽഹി പൊലീസ് ബ്രിട്ടീഷ് ഹൈക്കമ്മീഷനെ വിവരമറിയിച്ചു

  ന്യൂഡൽഹി: ഡൽഹിയിലെ മഹിപാൽപൂർ പ്രദേശത്തെ ഒരു ഹോട്ടലിൽ വിദേശ വനിത കൂട്ടബലാൽസംഗത്തിനിരയായി. സംഭവത്തിൽ 2 പേരെ ഡൽ‌ഹി പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. കൈലാഷ്, വസിം എന്നിവരാണ് അറസ്റ്റിലായത്.   ബ്രിട്ടീഷ് യുവതിയും കേസിലെ പ്രതികളിലൊരാളായ കൈലാഷും ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചിരുന്നു. യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് സന്ദർശനത്തിനെത്തിയപ്പോൾ യുവതി ഇയാളെ കാണാൻ പോയിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ യുവതിയെ കാണാമെന്ന് ഇയാ ൾ പറഞ്ഞിരുന്നു. എന്നാൽ യുവതിക്ക് ഗോവയും മഹാരാഷ്ട്രയും മാത്രമെ സന്ദർശിക്കാൻ […]