മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം; പ്രതി പിടിയിൽ എറണാകുളം സ്വദേശി വിനു ആന്‍റണിയാണ് പിടിയിലായത്

തൃശൂർ: മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. എറണാകുളം സ്വദേശി വിനു ആന്‍റണിയാണ് പൊലീസിന്‍റെയും ലഹരി വിരുദ്ധ സ്ക്വാഡിന്‍റെയും പിടിയിലായത്. വാഹനപരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. 38.5 ഗ്രാം എംഡിഎംഎ പ്രതിയിൽ നിന്നും കണ്ടെടുത്തു.   ബംഗളൂരുവിൽ നിന്നും കെഎസ്ആർടിസി ബസിൽ വരുകയായിരുന്ന പ്രതി പൊലീസിനെ കണ്ടതിനെ തുടർന്ന് ശാരീരികാസ്വസ്ഥത പ്രകടിപ്പിക്കുകയും തുടർന്ന് പൊലീസ് വിനുവിനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.   എക്സ്- റേ പരിശോധനയിലാണ് മലദ്വാരത്തിൽ പ്ലാസ്റ്റിക്ക് സാന്നിധ‍്യമുള്ള കാര‍്യം കണ്ടെത്തിയത്. തുടർന്ന് പ്രതിയെ […]

ഇൻ്റർപോൾ തിരഞ്ഞു നടന്ന പ്രതി വർക്കലയിൽ പിടിയിൽ; താമസിച്ചിരുന്നത് ഹോം സ്റ്റേയിൽ; കോടതി റിമാൻ്റ് ചെയ്‌തു

  ഇൻ്റർപോൾ തിരഞ്ഞ പ്രതി വർക്കലയിൽ പിടിയിലായി. അമേരിക്കയിലെ കള്ളപ്പണ കേസിൽ പ്രതിയായ ലിത്വാനിയ സ്വദേശി ബെഷ്യോകോവ് അലക്സെസ് എന്ന 46 കാരനാണ് പിടിയിലായത്. വർക്കല കുരയ്ക്കണ്ണിയിലെ ഒരു ഹോം സ്റ്റേയിൽ താമസിക്കുകയായിരുന്നു ഇയാൾ. ലിത്വാനിയ സ്വദേശിയാണെങ്കിലും റഷ്യയിൽ സ്ഥിരതാമസക്കാരനാണ് പ്രതി.   ഇയാൾക്കെതിരെ ദില്ലി പാട്യാല കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വർക്കല പൊലീസാണ് കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇനി രണ്ട് ദിവസത്തിന് ശേഷം പ്രതിയെ […]

സ്കൂള്‍സമയം കൂട്ടുമോ?, ശനിയാഴ്ച പ്രവൃത്തിദിനമാക്കുമോ?; അധ്യയനം ഉറപ്പാക്കാൻ വഴിതേടി സര്‍ക്കാർ

അധ്യയനം ഉറപ്പാക്കാൻ സ്കൂള്‍സമയം കൂട്ടാനോ ശനിയാഴ്ച പ്രവൃത്തിദിനമാക്കാനോ വഴിതേടി സർക്കാർ. അധ്യയനവർഷം 220 പ്രവൃത്തിദിനം ഉറപ്പാക്കുകയാണ് ലക്ഷ്യം.   ഇതുസംബന്ധിച്ച്‌ ഹൈക്കോടതിയിലുള്ള കേസില്‍ രണ്ടുമാസത്തിനുള്ളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്നതാണ് വെല്ലുവിളി.   ഈ അധ്യയനവർഷം തുടക്കത്തില്‍ ശനിയാഴ്ച പ്രവൃത്തിദിനമാക്കി 220 അധ്യയനദിനം ഉറപ്പാക്കാൻ ശ്രമിച്ചത് ഏറെ വിവാദമായിരുന്നു. സ്കൂള്‍ മാനേജർ നല്‍കിയ കേസില്‍ ഹൈക്കോടതിവിധി ചൂണ്ടിക്കാണിച്ചായിരുന്നു തീരുമാനം. എന്നാല്‍, അധ്യാപകസംഘടനകള്‍ ഒറ്റക്കെട്ടായി എതിർത്തതോടെ ഇതില്‍നിന്ന് സർക്കാർ പിന്മാറി.   പിന്നീട് ഹൈക്കോടതി നിർദേശപ്രകാരം വിദഗ്ധസമിതിയെ നിയോഗിച്ചു. […]

വിവാഹ മണ്ഡപത്തിൽ ജിലേബി തയ്യാറാക്കുന്ന ടേബിളിന്റെ കാലിൽ തട്ടി ജിലേബി പാത്രത്തിലെ തിളച്ച എണ്ണ ദേഹത്തേക്ക് മറിഞ്ഞ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

വിവാഹ മണ്ഡപത്തിൽ ജിലേബി തയാറാക്കുന്ന ടേബിളിന്റെ കാലിൽ തട്ടി ജിലേബി പാത്രത്തിലെ തിളച്ച എണ്ണ ദേഹത്തേക്ക് മറിഞ്ഞ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.   ഒതുക്കുങ്ങൽ കൊളത്തുപ്പറമ്പ് ചെറുപറമ്പിൽ ഹമീദിന്റെയും സൗദയുടെയും മകൾ ഷഹാനയാണ് മരിച്ചത് 24 വയസായിരുന്നു.   ഒതുക്കുങ്ങൽ: കഴിഞ്ഞ മാസമായിരുന്നു സംഭവം വേങ്ങര കണ്ണമംഗലത്തെ മണ്ഡപത്തിൽ വിവാഹത്തിന്  ജിലേബി തയ്യാറാക്കി വച്ചിടത്ത് കുട്ടികളുടെ തിരക്കിൽ മേശയുടെ കാലിൽ തട്ടി ജിലേബി തയ്യാറാക്കുന്ന പാത്രത്തിലെ തിളച്ച എണ്ണ ഷഹാനയുടെ  ശരീരത്തിലേക്ക് മറിയുകയും ഷഹാന […]

ഗർഭപാത്രം നീക്കൽ ശസ്ത്രക്രിയയ്ക്കിടെ കുടലിന് മുറിവേറ്റു; കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗി മരിച്ചു

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാ പിഴവു മൂലം രോഗി മരിച്ചെന്നു പരാതി. പേരാമ്പ്ര സ്വദേശിനി വിലാസിനി (57) ആണ് ഇന്നു പുലർച്ചെ മരിച്ചത്. ഗർഭപാത്രം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ കുടലിനു മുറിവ‌ു പറ്റിയെന്നും ഇതാണു മരണത്തിലേക്കെത്തിച്ചതെന്നുമാണു ബന്ധുക്കൾ പറയുന്നത്. ഗർഭപാത്രം നീക്കുന്നതിന് ഈ മാസം നാലിനാണ് വിലാസിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏഴിന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കിടെ കുടലിനു ചെറിയ മുറിവേറ്റെന്ന് ഡോക്ടർമാർ അറിയിച്ചു. തുന്നലുണ്ടെന്നും എന്നാൽ പേടിക്കേണ്ട കാര്യമില്ലെന്നുമാണ് അറിയിച്ചത്. എട്ടാം തീയതി വാർഡിലേക്കു മാറ്റി. ഞായാറാഴ്ച […]

കോട്ടക്കൽ വിവാഹവീട്ടില്‍ ജിലേബി തയാറാക്കുന്ന പാത്രത്തില്‍ വീണു; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

മലപ്പുറം: കോട്ടക്കലില്‍ വിവാഹ വീട്ടില്‍ ജിലേബി തയ്യാറാക്കുന്ന പാത്രത്തില്‍ വീണ് ഗുരുതര പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി മരിച്ചു. കൊളത്തുപ്പറമ്ബ് ചെറുപറമ്ബില്‍ ഹമീദിന്റെയപം സൗദയുടെയും മകള്‍ ഷഹാന(24)യാണ് മരിച്ചത്. 24 വയസായിരുന്നു. കഴിഞ്ഞ മാസമായിരുന്നു സംഭവം നടന്നത്. കണ്ണമംഗലത്തെ വിവാഹ വീട്ടില്‍വെച്ച്‌ ജിലേബി തയ്യാറാക്കുന്ന പാത്രത്തില്‍ ഷഹാന അബദ്ധത്തില്‍ വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഷഹാനയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം. ഷഫീഖാണ് ഷഹാനയുടെ ഭര്‍ത്താവ്. ഷഹ്‌മാന്‍ ആണ് മകന്‍.

ഏപ്രിൽ വരെ അതീവശ്രദ്ധ വേണം; വിഷ പാമ്പുകളെ കണ്ടാൽ ഉടൻ തന്നെ സർപ്പ ആപ്പിൾ അറിയിക്കാം

മലപ്പുറം : വേനൽ കടുത്തതൊടെ ഇഴജന്തുക്കളുടെ എണ്ണത്തിൽ വർദ്ധന. ചൂട് കൂടുമ്പോൾ കുഴികളിൽ നിന്ന് പുറത്തുവന്ന് തണുപ്പുതേടി വീടുകൾക്കുള്ളിലും പരിസരങ്ങളിലുമെല്ലാം പാമ്പുകൾ എത്തുന്ന സാഹചര്യമുണ്ട്. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള സമയങ്ങളിലാണ് പാമ്പുകളുടെ സാന്നിദ്ധ്യം ഉണ്ടാക്കുന്നത്. ഇതിന് പരിഹാരമെന്നോണമാണ് 2020 ആ​ഗസ്‌റ്റിൽ വനംവകുപ്പ് ‘സർപ്പ’, മൊബൈൽ ആപ്ലിക്കേഷൻ (സ്‌നേക്ക്‌ അവയർനസ് റെസ്ക്യു ആൻഡ് പ്രൊട്ടക്ഷൻ ആപ്പ്) പുറത്തിറക്കിയത്. ജനവാസ കേന്ദ്രങ്ങളിൽ അപകടകരമാകുന്ന രീതിയിൽ വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപെട്ടാൽ മൊബൈൽ ആപ്പ് ഉപയോഗപ്പെടുത്തണം. പാമ്പിന്റെയോ മാളത്തിന്റെയോ ചിത്രം പകർത്തി […]

ഹജ്ജ് തീര്‍ത്ഥാടനം ആരംഭിക്കാൻ ആഴ്ചകള്‍മാത്രം; കരിപ്പൂരിലെ യാത്രാ നിരക്കില്‍ അവ്യക്തത തുടരുന്നു

കൊണ്ടോട്ടി: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ കരിപ്പൂർ വിമാനത്താവളം വഴി യാത്ര ചെയ്യുന്ന തീർത്ഥാടകരുടെ യാത്രാച്ചെലവിലെ അധിക നിരക്കില്‍ ഇപ്പോഴും അവ്യക്തത തുടരുന്നു. മേയ് 16ഓടെയാണ് സംസ്ഥാനത്ത് നിന്നുള്ള ഹജ്ജ് തീർത്ഥാടനം ആരംഭിക്കുന്നത്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാത്തതിന്റെ പ്രശ്നങ്ങള്‍ മൂലമാണ് കരിപ്പൂർ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം വഴി യാത്ര ചെയ്യുന്നവർക്ക് അമിത നിരക്ക് നല്‍കേണ്ടി വരുന്നത്. സംസ്ഥാനത്തെ മറ്റ് രണ്ട് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളായ കൊച്ചി, കണ്ണൂർ […]

ഫ്‌ളാറ്റില്‍ നിന്ന് താഴേക്ക് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം; അപകടം കോഴിക്കോട് പാലാഴിയില്‍

കോഴിക്കോട്: ഫ്‌ളാറ്റില്‍ നിന്ന് താഴേക്ക് വീണ് ഏഴ് വയസുകാരന്‍ മരിച്ചു. കോഴിക്കോട് ജില്ലയിലെ പാലാഴിക്ക് സമീപമാണ് അപകടമുണ്ടായത് ഇവാന്‍ ഹിബാല്‍ എന്ന ഏഴ് വയസുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയാണ് അപകടം. ലാന്‍ഡ്മാര്‍ക്ക് അബാക്കസ് എന്ന ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്നാണ് കുട്ടി താഴേക്ക് വീണത്. അബദ്ധത്തിലായിരിക്കാം അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മാതാവിനൊപ്പം ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ ഇരിക്കുകയായിരുന്ന കുട്ടി. മാതാവിന് ഒപ്പമുണ്ടായിരുന്ന ചെറിയ കുട്ടിയെ ബാല്‍ക്കണിയില്‍ നിന്ന് ഫ്‌ളാറ്റിന് ഉള്ളിലേക്ക് കൊണ്ടുപോയ സമയത്തായിരിക്കാം അപകടം സംഭവിച്ചതെന്നാണ് […]

സ്കൂളിൽ പരീക്ഷ കഴിഞ്ഞുള്ള ആഘോഷത്തിന് വിലക്ക്

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികൾ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കാസർകോട് പത്താം ക്ലാസ് യാത്രയയപ്പ് ചടങ്ങിൽ വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിച്ച് പങ്കെടുത്തതും താമരശേരിയിൽ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചതും കണക്കിലെടുത്താണിത്. കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും ഹയർസെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർമാർക്കും നിർദ്ദേശം അയയ്‌ക്കും. അവസാന പരീക്ഷ കഴിഞ്ഞ് ക്യാമ്പസിൽ വിദ്യാർത്ഥികൾ ഹോളി മോഡൽ ആഘോഷവും […]