സ്നേഹം കുറയുമോ എന്ന് ഭയം; കണ്ണൂരിൽ 12-കാരി കിണറ്റിലിട്ട് കൊന്നത് ഉറങ്ങിക്കിടന്ന കുഞ്ഞിനെ
കണ്ണൂർ: പാപ്പിനിശ്ശേരിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലിട്ട് കൊന്ന സംഭവത്തെകുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പോലീസ്. കുടുംബത്തിൽ നിന്ന് തനിക്ക് ലഭിക്കുന്ന സ്നേഹം കുറയുമെന്ന ഭയത്താലാണ് ബന്ധുവായ 12-കാരി കുഞ്ഞിനെ കൊന്നതെന്ന് വളപട്ടണം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) കാർത്തിക് പറഞ്ഞു. ബന്ധുവായ 12-കാരിയെ സംശയമുള്ളതായി മരിച്ച കുഞ്ഞിന്റെ മാതാപിതാക്കൾ പോലീസിനോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ‘കൃത്യം ചെയ്തത് പുറത്തുനിന്നുള്ള ആളല്ല എന്ന് ഉറപ്പായിരുന്നു. മരിച്ച നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ […]


