പാണക്കാട് വാഹനപകടത്തിൽ മരണപ്പെട്ട; മൊയ്‌ദീൻ കുട്ടിയുടെ മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക്

  മലപ്പുറം: ഇന്നലെ പാണക്കാട് നടന്ന വാഹനപകടത്തിൽ മരണപ്പെട്ട ഇത്തിൾ പറമ്പ് വട്ടപ്പറമ്പ് സ്വദേശി പരി മായിൻ എന്നിവരുടെ മകൻ മൊയ്തീൻ കുട്ടിയുടെ മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് നടക്കും. കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ ഉള്ള മയ്യിത്ത് ഇന്ന് പത്ത് മണിയോടുകൂടി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് പോസ്റ്റ്മോർട്ടം നടപടികൾക്കായി കൊണ്ടുപോകും. ഉച്ചയോട് കൂടി മയ്യത്ത് വീട്ടിലെത്തും. തുടർന്ന് ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മലപ്പുറം വലിയങ്ങാടി ജുമാ മസ്ജിദിൽ മയ്യത്ത് […]

‘രാത്രി 9 മണിക്ക് ക്യൂ നിൽക്കുന്നവർക്കെല്ലാം മദ്യം നൽകണം’; വിവാദ ഉത്തരവ് പിൻവലിച്ച് ബെവ്കോ

‘രാത്രി 9 മണിക്ക് ക്യൂ നിൽക്കുന്നവർക്കെല്ലാം മദ്യം നൽകണം’; വിവാദ ഉത്തരവ് പിൻവലിച്ച് ബെവ്കോ അസിസ്റ്റന്‍റ് ജനറൽ മാനേജർ ടി. മീനാകുമാരി പുറത്തിറക്കിയ ഉത്തരവ് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. രുവനന്തപുരം: രാത്രി 9 മണിക്ക് ക്യൂവിൽ നിൽക്കുന്ന എല്ലാവർക്കും മദ്യം നൽകണമെന്ന വിവാദ ഉത്തരവ് പിൻവലിച്ച് ബെവ്റേജസ് കോർപ്പറേഷൻ. അസിസ്റ്റന്‍റ് ജനറൽ മാനേജർ ടി. മീനാകുമാരി പുറത്തിറക്കിയ ഉത്തരവ് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു. നിലവിൽ രാവിലെ 10 […]

മർദനത്തിനിരയായ ഓട്ടോ ഡ്രൈവറുടെ മരണം: ബസ് ജീവനക്കാർ റിമാൻഡിൽ

മലപ്പുറം: മർദനത്തിന് പിന്നാലെ ഓട്ടോഡ്രൈവർ മരിച്ച സംഭവത്തിൽ പ്രതികളായ ബസ് ജീവനക്കാരെ കോടതി റിമാൻഡ് ചെയ്തു. മുഹമ്മദ് നിഷാദ്, സുജീഷ്, സിജു എന്നിവരെയാണ് മലപ്പുറം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. പ്രതികൾക്കെതിരെ പൊലീസ് നരഹത്യാ കുറ്റം ചുമത്തിയിരുന്നു.   വെള്ളിയാഴ്ച രാവിലെയാണ് സ്വകാര്യ ബസ് ജീവനക്കാരുടെ മർദനമേറ്റതിന് പിന്നാലെ മാണൂർ സ്വദേശി അബ്ദുല്ലത്തീഫ് മരിച്ചത്. തിരൂർ – മഞ്ചേരി റൂട്ടിലോടുന്ന PTB ബസിലെ ജീവനക്കാർ മർദിച്ചെന്നാണ് പരാതി. ബസ് കാത്തുനിന്ന യാത്രക്കാരെ ഓട്ടോറിക്ഷയിൽ […]

മലപ്പുറം പാണക്കാട് ചാമക്കയത്ത് ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച്, ഒരു മരണം രണ്ടുപേർക്ക് പരിക്ക്

മലപ്പുറം ഇത്തിൽപറമ്പ് സ്വദേശിയായ യുവാവാണ് മരണപ്പെട്ടത്   പരിക്കേറ്റ് ഒരാൾ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാൾ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ. മലപ്പുറം കോട്ടപ്പടി സിക്സ്റ്റാർ കൂൾ ബാറിലെ ജോലിക്കാരനും ഇത്തിൾ പ്പറമ്പ് വട്ടപ്പപ്പറമ്പ് സ്വദേശിയുമായ മൊയ്തീൻ  എന്ന വ്യക്തിയാണ് മരണപ്പെട്ടത്  

രാത്രി ഒന്‍പതുമണി കഴിഞ്ഞ് മദ്യം വാങ്ങാന്‍ ആളെത്തിയാലും മദ്യം നല്‍കണമെന്ന് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്‌കോയുടെ നിര്‍ദേശം.

രാത്രി ഒന്‍പതുമണി കഴിഞ്ഞ് മദ്യം വാങ്ങാന്‍ ആളെത്തിയാലും മദ്യം നല്‍കണമെന്ന് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്‌കോയുടെ നിര്‍ദേശം.   നിലവില്‍ രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതുമണിവരെയാണ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനസമയം. എന്നാല്‍ വരിയില്‍ അവസാനം നില്‍ക്കുന്നയാളുകള്‍ക്ക് വരെ മദ്യം നല്‍കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.   ഇത് സംബന്ധിച്ച നിര്‍ദേശം ഇന്നലെയാണ് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ലഭിച്ചത്. ഇതോടെ ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ ഒന്‍പതുമണിക്ക് ശേഷവും മദ്യം വില്‍ക്കുന്ന സാഹചര്യം ഉണ്ടാകും. ഒന്‍പത് മണിക്കുള്ളില്‍ എത്തിയവര്‍ക്കാണോ, അതോ സമയം കഴിഞ്ഞ് എത്തുന്നവര്‍ക്കും […]

കോഴിക്കോട് പോലീസിനെ കണ്ടു എംഡിഎംഎ പൊതി വിഴുങ്ങിയയാള്‍ മരിച്ചു

കോഴിക്കോട് എംഡിഎംഎ പൊതി വിഴുങ്ങിയയാള്‍ മരിച്ചു. മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. പൊലീസിനെ കണ്ട് യുവാവ് കയ്യിലുണ്ടായിരുന്ന രണ്ട് എംഡിഎംഎ പാക്കറ്റുകള്‍ വിഴുങ്ങുകയായിരുന്നു. ഉടനടി താമരശ്ശേരി പൊലീസ് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. 130 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നുവെന്നാണ് വിവരം. പൊലീസിനെ കണ്ട യുവാവ് ഓടുന്നതിനിടയില്‍ ഒരു പാക്കറ്റ് വിഴുങ്ങുന്നത് പൊലീസ് കണ്ടിരുന്നു. ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ വയറില്‍ ചെറിയ വെള്ളത്തരികള്‍ കാണുകയായിരുന്നു. അപ്പോഴാണ് വിഴുങ്ങിയത് എംഡിഎംഎ പാക്കറ്റാണെന്ന് വ്യക്തമായത്. ശസ്ത്രക്രിയയിലൂടെ പാക്കറ്റ് […]

മലപ്പുറത്തെ ഓട്ടോകാരന്റെ മരണം:പ്രതിഷേധം കടുക്കുന്നു..  ബസ്സുകാർ റോഡിൽ നരനായാട്ട് നടത്തി സർവീസ് തുടരുന്നത് വെച്ചു പൊറുപ്പിക്കില്ല, ഞങ്ങളും ടാക്സ് അടച്ചാണ് റോഡിൽ ഇറങ്ങുന്നത്

    മലപ്പുറം | കോഡൂരില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ് ഓട്ടോറിക്ഷാ ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ഓട്ടോറിക്ഷാ തൊഴിലാളികള്‍. ദേശീയപാതയിലിറങ്ങി ബസ്സുകള്‍ തടഞ്ഞ് തൊഴിലാളികൾ പ്രതിഷേധിച്ചു. സ്ഥലത്ത് പോലീസ് എത്തിയെങ്കിലും ഡ്രൈവര്‍മാര്‍ പ്രതിഷേധം തുടരുകയാണ്.   ‘ഞങ്ങള്‍ക്കും ഇവിടെ ജീവിക്കേണ്ടേ? ഒരു കുടുംബത്തിന്റെ അത്താണിയാണ് നഷ്ടമായത്. അതില്‍ പ്രതിഷേധിച്ച് ബസ്സ് തടഞ്ഞതില്‍ പോലീസ് അറസ്റ്റ് ചെയ്താല്‍ അത് നീതിയാണോ? ആ കുടുംബത്തിന് നീതി കിട്ടുന്നതുവരെ ഒതുക്കുങ്ങലിലുള്ള ഓരോ ഓട്ടോതൊഴിലാളികളും ആ […]

വിദ്യാർഥിനിയോട് ലൈംഗികാതിക്രമം: മദ്രസാധ്യാപകൻ റിമാൻഡിൽ.

  വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ മദ്രസാധ്യാപകൻ റിമാൻഡിൽ. ചെർപ്പുളശ്ശേരി കാരാട്ടുകുറിശി കുറ്റിക്കോട് സ്വദേശി കഴിക്കാട് വീട്ടിൽ മുഹമ്മദ് അബ്ദുൽ സലീം മുസ്ലിയാ(55)റിനെയാണ് വണ്ടൂർ പോലീസ് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത്.   മദ്രസയിലെ പരീക്ഷ നടക്കുന്നതിനിടെ പത്ത് വയസുകാരിയായ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പോക്സോ കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്‌തത്.

കോഴിക്കോട് രാസലഹരിയുടെ ഹബ്ബായി മാറുന്നു; രണ്ടുമാസം, പിടികൂടിയത് രണ്ട്  കിലോ എം.ഡി.എം.എ

കോഴിക്കോട് : രാസലഹരിയുടെ ഹബ്ബായി മാറുന്നു?. പൊലീസും എക്സൈസും രാപ്പകൽ ശ്രമിച്ചിട്ടും രാസലഹരിയുടെ കണ്ണികൾ അറുത്തുമാറ്റാൻ കഴിയുന്നില്ല. 2025 തുടങ്ങി രണ്ട് മാസത്തിനിടെ കോഴിക്കോട് നഗര പരിധിയിൽ നിന്ന് ഡാൻസാഫ് സംഘം പിടികൂടിയത് 1.89 കിലോ എം.ഡി.എം.എയാണ്. അര ഗ്രാം പോലും കെെവശം സൂക്ഷിക്കാൻ പാടില്ലാത്ത മാരക ലഹരി മരുന്നാണ് കിലോക്കണക്കിന് ഒഴുകുന്നത്. പിടികൂടിയത് ഇത്രയുമാണെങ്കിൽ പിടികൂടാതെ പോകുന്ന ലഹരിവസ്തുക്കൾ എത്രയായിരിക്കുമെന്നത് ആശങ്കയുയർത്തുകയാണ്. രാസലഹരിക്ക് അടിമപ്പെട്ടവർ അക്രമാസക്തരാകുന്ന സാഹചര്യം ഏറി വരികയാണ്. ജില്ലയിലുടനീളം മിന്നൽ പരിശോധന ഉൾപ്പെടെ […]

മുടി സ്ട്രെയ്റ്റ് ചെയ്യാനും പുരികം ത്രെഡ് ചെയ്യാനും സമ്മതിച്ചില്ല; മലപ്പുറത്തെ കുട്ടികൾ നാടു വിട്ടത് മോഡേണാകാൻ?

മുടി സ്ട്രെയ്റ്റ് ചെയ്യാനും പുരികം ത്രെഡ് ചെയ്യാനും സമ്മതിച്ചില്ല; മലപ്പുറത്തെ കുട്ടികൾ നാടു വിട്ടത് മോഡേണാകാൻ? വ‍്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് താനൂരിൽ നിന്നു കാണാതായ രണ്ട് വിദ‍്യാർഥിനികൾ മുംബൈയിലെ ലാസ‍്യ സലൂണിൽ മുടി ട്രിം ചെയ്യാനെത്തിയത്   മുംബൈ: വ‍്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് താനൂരിൽ നിന്നും കാണാതായ 2 വിദ‍്യാർഥിനികൾ മുംബൈയിലെ ലാസ‍്യ സലൂണിൽ മുടി ട്രിം ചെയ്യാനെത്തിയത്. മുഖം മറച്ചാണ് ഇരുവരും സലൂണിൽ എത്തിയിരുന്നത്. ഇരുവർക്കും ഹിന്ദിയും ഇംഗ്ലിഷും സംസാരിക്കാനറിയില്ല. മലയാളം മാത്രമാണ് അറിയാമായിരുന്നത്. […]