ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ടൂര്‍ണമെന്റിനിടെ നോമ്പെടുക്കാത്തതില്‍ തെറ്റില്ലെന്നു മതപണ്ഡിതന്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ടൂര്‍ണമെന്റ് വേളയില്‍ നോമ്പെടുക്കാത്തതില്‍ തെറ്റില്ലെന്ന് മതവിധി. മുസ്ലിം മതപണ്ഡിതനും വ്യക്തിനിയമബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗവുമായ മൗലാന ഖാലിദ് റാഷിദാണ് ഷമിയെ പിന്തുണച്ച് രംഗത്തെത്തിയത്. റമദാനില്‍ നോമ്പെടുക്കല്‍ എല്ലാ മുസ്‌ലിംകള്‍ക്കും നിര്‍ബന്ധമാണ്. എന്നാല്‍, യാത്രക്കാര്‍ക്കും ആരോഗ്യപരമായ പ്രശ്‌നമുള്ളവര്‍ക്കും ഇക്കാര്യത്തില്‍ ഇളവുണ്ട്. മുഹമ്മദ് ഷമിയുടെ കാര്യത്തില്‍ അദ്ദേഹമൊരു യാത്രയിലാണ്. അതുകൊണ്ട് വേണമെങ്കില്‍ അദ്ദേഹത്തിന് നോമ്പെടുക്കാതിരിക്കാം. ആര്‍ക്കും മുഹമ്മദ് ഷമിയെ കുറ്റപ്പെടുത്താന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇന്ത്യ-ആസ്‌ട്രേലിയ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലിനിടെ […]