അധ്യാപകർക്ക് വടിയെടുക്കാം; ക്രിമിനൽ കേസ് ഭീഷണിവേണ്ടെന്ന് ഹൈക്കോടതി  വിദ്യാർത്ഥികൾക്ക്  അധ്യാപകര്‍ നല്‍കുന്ന ചെറിയ ശിക്ഷകള്‍ക്ക് പോലും ക്രിമിനില്‍ കേസ് എടുക്കുന്ന നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടത

അധ്യാപകർക്ക് വടിയെടുക്കാം; ക്രിമിനൽ കേസ് ഭീഷണിവേണ്ടെന്ന് ഹൈക്കോടതി വിദ്യാർത്ഥികൾക്ക്  അധ്യാപകര്‍ നല്‍കുന്ന ചെറിയ ശിക്ഷകള്‍ക്ക് പോലും ക്രിമിനില്‍ കേസ് എടുക്കുന്ന നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടത. സ്‌കൂളിലോ കോളജിലോ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളുടെ പേരില്‍ പരാതി ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രാഥമികാന്വേഷണം നടത്തി കേസില്‍ കഴമ്പുണ്ടോ എന്നു പരിശോധിക്കണമെന്നും പ്രാഥമികാന്വേഷണ സമയത്ത് അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. ആറാം ക്ലാസുകാരനെ അധ്യാപകന്‍ വടി കൊണ്ട് തല്ലി എന്നു കാട്ടി പിതാവ് നല്‍കിയ ഹര്‍ജിയില്‍ […]

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഒരു ദിവസം പ്രവേശിക്കാവുന്ന വാഹനങ്ങള്‍ക്ക് പരിധി നിശ്ചയിച്ചു

⭕നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതി ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഒരുദിവസം പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് പരിധി നിശ്ചയിച്ച് മദ്രാസ് ഹൈക്കോടതി. ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ വേനൽക്കാലത്താണ് നിയന്ത്രണം പ്രാബല്യത്തിലുണ്ടാവുക.. ഊട്ടിയിലേക്ക് വാരാന്തങ്ങളിൽ ദിവസം 8,000 വണ്ടികളും മറ്റു ദിവസങ്ങളിൽ 6,000 വണ്ടികളും മാത്രമേ കടത്തിവിടാൻ പാടുള്ളൂ. കൊടൈക്കൈനാലിൽ ഇത് യഥാക്രമം 6,000 വണ്ടികൾക്കും 4,000 വണ്ടികൾക്കുമാണ് അനുമതി. ജസ്റ്റിസുമാരായ എൻ.സതീശ് കുമാർ, ഭാരത ചക്രവർത്തി എന്നിവരടങ്ങിയ സ്പെഷ്യൽ ബെഞ്ചിന്റേതാണ് ഉത്തരവ്.. സർക്കാർ ബസുകളോ തീവണ്ടികളോ പോലുള്ള […]

പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങി,ഗ്രേവി ഇത്ര പോരാ; താമരക്കുളത്തെ ബുഖാരി ഹോട്ടലുടമയെ ചട്ടുകം കൊണ്ടടിച്ച് യുവാക്കൾ

ആലപ്പുഴ: താമരക്കുളത്ത് പാഴ്സൽ വാങ്ങിയ ആഹാരത്തിനൊപ്പം നൽകിയ ഇറച്ചിച്ചാറ് കുറഞ്ഞെന്ന് ആരോപിച്ച് ഹോട്ടലിൽ സംഘർഷം. ചട്ടുകം കൊണ്ട് അടിയേറ്റ ഹോട്ടൽ ഉടമയ്ക്ക് തലയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ മൂന്നു പേരെ നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. താമരക്കുളം ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബുഖാരി ഹോട്ടലിൽ ഇന്നലെ നാലു മണിയോടെ ആയിരുന്നു സംഘർഷം. സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം 20 പൊറോട്ടയും ബീഫ് ഫ്രൈയും ഗ്രേവിയും വാങ്ങി മടങ്ങി. എന്നാൽ പാഴ്സലിൽ ഗ്രേവി കുറഞ്ഞെന്ന് പറഞ്ഞ് ആറരയോടെ ഇവർ തിരികെയെത്തി. തുടർന്ന് വാക്കേറ്റമായി. […]

വളർന്നിട്ടും വളരാതെ മത്തി, മാസങ്ങളായി ഒരേ വലുപ്പം; കാരണം തേടി സിഎംഎഫ്ആർഐ

കേരളതീരത്തെ കടലിൽനിന്ന് കിട്ടുന്ന മത്തിക്ക് മാസങ്ങളായി ഒരേ വലുപ്പം. മാസങ്ങൾക്ക് മുമ്പ് മത്തി കൂട്ടമായി കരയിലേക്ക് വന്നുകയറിയിരുന്നു. അന്നത്തെ വലുപ്പത്തിൽനിന്ന് ആറുമാസമായിട്ടും വലിയ വ്യത്യാസമുണ്ടായിട്ടില്ല. സാധാരണ രണ്ടോ മൂന്നോ ആഴ്ച കഴിയുമ്പോൾ വലുപ്പം കൂടിവരാറുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇത്തരത്തിൽ ഒരേ വലുപ്പത്തിൽ മത്തി തുടരുന്നത് മുമ്പ് കണ്ടിട്ടില്ല. നേരത്തേ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും സുലഭമായി കിട്ടിക്കൊണ്ടിരുന്ന മത്തിലഭ്യത കുറഞ്ഞതോടെ നിലവിൽ ട്രോളിങ് ബോട്ടുകാരാണ് മുഖ്യമായും പിടിക്കുന്നത്. ലഭ്യത കുറഞ്ഞെങ്കിലും വലുപ്പമില്ലാത്തതിനാൽ വില കൂടുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. വലുതിന് കിലോഗ്രാമിന് […]

എ​ക്‌​സൈ​സി​ന് മു​ന്നി​ല്‍ പി​ടി​ച്ച കൊ​ടി​യോ സം​ഘ​ട​ന​യോ വി​ഷ​യ​മ​ല്ല, ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി രാ​ജേ​ഷ്

ക​ള​മ​ശേ​രി പോ​ളി​ടെ​ക്നി​ക്കി​ലെ ക​ഞ്ചാ​വു​വേ​ട്ട​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ഏ​തെ​ങ്കി​ലും സം​ഘ​ട​ന​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ ഇ​തി​ല്‍ ഉ​ണ്ടോ എ​ന്ന് അ​റി​യി​ല്ലെ​ന്നും അ​തൊ​ന്നും സ​ര്‍​ക്കാ​രി​ന്‍റെ​യും എ​ക്‌​സൈ​സി​ന്‍റെ​യും മു​ന്നി​ല്‍ വി​ഷ​യ​മേ​യ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഓ​രോ സം​ഘ​ട​ന​യും ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൊ​ണ്ട് കൂ​ടി​യാ​ണ് കേ​ര​ള​ത്തി​ന് ല​ഹ​രി​യെ ചെ​റു​ത്ത് നി​ല്‍​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​ത്. അ​രാ​ജ​ക പ്ര​വ​ണ​ത ചി​ല സം​ഘ​ട​ന​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രി​ലു​മു​ണ്ടാ​കാം. ഏ​തെ​ങ്കി​ലും സം​ഘ​ട​ന​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​ണ്ടോ, ഏ​തെ​ങ്കി​ലും കൊ​ടി പി​ടി​ച്ച​വ​രു​ണ്ടോ എ​ന്ന​തൊ​ന്നും വി​ഷ​യ​മ​ല്ല. ഒ​രു ത​ര​ത്തി​ലു​ള്ള ഇ​ള​വും ഉ​ണ്ടാ​വി​ല്ല. ഉ​രു​ക്ക് മു​ഷ്ടി ഉ​പ​യോ​ഗി​ച്ച് ഇ​ത്ത​രം ശ​ക്തി​ക​ളെ […]

കൊല്ലത്തു നിന്നും കാണാതായ 13 കാരി തിരൂരില്‍; കണ്ടെത്തിയത് റെയില്‍വേ സ്റ്റേഷനിൽ

കൊല്ലം ആവണീശ്വരത്തു നിന്നും കാണാതായ 13 വയസ്സുള്ള പെണ്‍കുട്ടിയെ മലപ്പുറം തിരൂരില്‍ കണ്ടെത്തി. കുട്ടി തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഉണ്ടെന്നുള്ളതായാണ് വിവരം ലഭിച്ചത്.കുട്ടി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച്‌ ഒരു യാത്രക്കാരിയുടെ ഫോണില്‍ നിന്നും വീട്ടിലേക്ക് വിളിക്കുകയായിരുന്നു. റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലാണെന്നും, സുരക്ഷിതയാണെന്നും കുട്ടി വീട്ടുകാരെ അറിയിച്ചു. വിവരം ഉടന്‍ പൊലീസിനെ അറിയിച്ചു. റെയില്‍വേ പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടര മുതലാണ് കുട്ടിയെ കാണാതായത്. കാണാതായ സമയത്ത് വീട്ടില്‍ മുത്തശ്ശി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കുട്ടിയുടെ […]

വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു

മലപ്പുറം: തൃക്കലങ്ങോട് മരത്താണിയിൽ ബൈക്ക് മറിഞ്ഞ് വ്ലോഗർ മരിച്ചു. വഴിക്കടവ് ആലപ്പൊയിൽ ചോയത്തല ഹംസയുടെ മകൻ ജുനൈദ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6.20ഓടെയാണ് അപകടം.. മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റോഡരികിൽ രക്തം വാർന്ന് കിടക്കുന്നതാണ് ബസുകാർ കണ്ടത്. വഴിക്കടവിൽ നിന്നും മഞ്ചേരി ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. മാതാവ്: സൈറാബാനു, മകൻ: […]

കുഞ്ഞുങ്ങളേ സൂക്ഷിക്കുക! അപരിചിതർ വച്ചു നീട്ടുന്ന ആ ചോക്ലേറ്റിൽ മയക്കുമരുന്നുണ്ടാകും

  ലഹരിമരുന്ന് കടത്തും ഉപയോ​ഗവും തടയുന്നതിനായി വ്യാപകമായ പരിശോധനകളടക്കമുള്ള നടപടികൾ പൊലീസടക്കം കർശനമാക്കിയിട്ടുണ്ട്. എന്നാൽ കുട്ടികളെ വലയിലാക്കാൻ ലക്ഷ്യമിട്ടുള്ള ലഹരിമരുന്നു സംഘത്തിന്റെ ശ്രമങ്ങൾ ആശങ്കപ്പെടുത്തുന്നതാണ്. ചോക്ലേറ്റ്, മധുരപലഹാരങ്ങൾ, മയക്കുമരുന്നു കലർന്ന പാനീയങ്ങൾ എന്നിവയുമായാണ് സംഘങ്ങൾ കുട്ടികളെ വലയിലാക്കുന്നത്. ബസ് സ്റ്റാന്റുകൾ, മറ്റ് കാത്തിരിപ്പ് കേന്ദ്രങ്ങളിലുമാണ് ഇത്തരം സംഘങ്ങൾ പെൺകുട്ടികൾ അടക്കമുള്ളവരെ പിന്തുടരുന്നത്. നടന്നു പോകുന്ന, സൈക്കിളിൽ പോകുന്ന, പൊതു ​ഗതാ​ഗതം ഉപയോ​ഗിക്കുന്ന വിദ്യാർഥികളെയാണ് ഇവർ കെണിയിലാക്കാൻ നോക്കുന്നത്. തങ്ങളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു മറയായും വിദ്യാർഥികളെ സംഘം ഉപയോ​ഗപ്പെടുത്തുന്നു. […]

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് മിഠായികൾ വ്യാപകം: വാങ്ങുന്നത് ഓൺലൈനിൽ നിന്ന്

  സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് മിഠായികളുടെ ഉപയോഗം വർദ്ധിക്കുന്നു. വയനാട് ബത്തേരിയിൽ കോളേജ് വിദ്യാർത്ഥിയിൽ നിന്നാണ് കഞ്ചാവ് മിഠായി പിടികൂടിയത്. ഓൺലൈൻ ട്രേഡിംഗ് ആപ്പുവഴിയാണ് കഞ്ചാവ് മിഠായി വാങ്ങിയതെന്നും ഇത്തരത്തിൽ വാങ്ങിയ മിഠായി കഴിഞ്ഞ മൂന്നുമാസമായി മറ്റുവിദ്യാർത്ഥികൾക്കിടയിൽ വിറ്റിരുന്നു എന്നും പിടിയിലായ വിദ്യാർത്ഥി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾ പലയിടങ്ങളിലും അസാധാരണമായി കൂടിനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണമാണ് വിദ്യാർത്ഥിയെ പിടകൂടുന്നതിലേക്ക് എത്തിയത്. മുപ്പതുരൂപയാണ് ഒരുപാക്കറ്റ് മിഠായിക്ക് […]

അവധി കിട്ടാത്തതിന്റെ വിഷമത്തില്‍ ഗ്രൂപ്പില്‍‘പാമ്പുകള്‍ക്ക് മാളമുണ്ട്…’പാട്ട് പോസ്റ്റ് ചെയ്തു;പിന്നാലെ എസ്‌ഐയ്ക്ക് സ്ഥലംമാറ്റം

    എലത്തൂർ : അവധി അനുവദിച്ചില്ല എന്നാരോപിച്ച് പൊലീസ്സ്റ്റേഷനിലെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നാടക ഗാനം പോസ്റ്റ് ചെയ്ത എസ്.ഐക്ക് സ്ഥലം മാറ്റം. എലത്തൂര്‍ സ്റ്റേഷനിലെ എസ്‌ഐയെ ആണ് ഫറോക്ക്സ്റ്റേഷനിലേക്ക് മാറിയത്.   എലത്തൂര്‍ സ്റ്റേഷനിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ആണ് ‘പാമ്പുകള്‍ക്ക് മാളമുണ്ട്.. ‘ എന്ന പാട്ടിന്റെ ഓഡിയോ ഫയല്‍ എസ്‌ഐ പോസ്റ്റ് ചെയ്തത്. ‘ഈ പാട്ടിന് സ്റ്റേഷനിലെ സംഭവങ്ങളുമായി ബന്ധമില്ല’ എന്നും എസ്‌ഐ ഗ്രൂപ്പില്‍ കുറിച്ചു. അവധി ആവശ്യപ്പെട്ടിട്ടും മേല്‍ ഉദ്യോഗസ്ഥന്‍ അനുവദിച്ചില്ല എന്ന് […]