തേഞ്ഞിപ്പലം കാക്കഞ്ചേരിയിൽ വാഹനാപകടം;ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

തേഞ്ഞിപ്പലം: കാക്കഞ്ചേരി കൊട്ടപ്പുറം റോഡിൽ യു കെ സി ജംഗ്ഷനിൽ ബൈക്ക് ആക്സിഡന്റിൽ ഒരാൾ മരിച്ചു. അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികന്റെ മേലെ ലോറി കയറിയാണ് മരണപ്പെട്ടത്. പള്ളിക്കൽ കോഴിപ്പുറത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വാഴക്കാട് കാൽപള്ളി മാളിയേക്കൽ തച്ചറായി അബ്ദുൽ റഹീമിന്റെ മകൻ എം ടി മുഹമ്മദ് ഷഹീം (25) ആണ് മരിച്ചത്. ഇവിടെ പൈപ്പ് ലൈൻ വർക്കിന് വേണ്ടി റോഡ് കീറിയതിനാൽ അത് പണിപൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ചത് മൂലമുള്ള അപാകതയാൽ നിരവധി അപകടങ്ങൾ ഇവിടെ പതിവാകുന്നു.

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക്, ട്യൂഷൻ നിശ്ചിത സമയത്ത് മാത്രം; കര്‍ശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ..

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക്, ട്യൂഷൻ നിശ്ചിത സമയത്ത് മാത്രം; കര്‍ശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ.. സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ 2024 -25 അധ്യായന വർഷവും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. കമ്മിഷൻ ചെയർപേഴ്സണ്‍ കെ.വി.മനോജ് കുമാർ അംഗം ഡോ.വില്‍സണ്‍ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കൃത്യമായി പരിശോധിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്കൂളുകള്‍ […]

വഖഫ് ഭേദഗതി സ്വീകാര്യമല്ല, സുപ്രിം കോടതിയെ സമീപിക്കുമെന്ന് എസ്ഡിപിഐ

തിരുവനന്തപുരം: വംശീയ ലക്ഷ്യത്തോടെ ബിജെപി സർക്കാർ പടച്ചുണ്ടാക്കിയ വഖ്ഫ് ഭേദഗതി സ്വീകാര്യമല്ലെന്നും പാർലമെന്റിൽ പാസ്സാക്കിയാൽ അതിനെതിരേ സുപ്രിം കോടതിയെ സമീപിക്കുമെന്നും എസ്‌ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദു‌ൽ ഹമീദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ വഖ്ഫ് ഭേദഗതിക്കെതിരായ നിയമപോരാട്ടത്തിനുള്ള എല്ലാ തയ്യാറെടുപ്പും പാർട്ടി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വഖ്ഫ് സ്വത്തുക്കൾ നിയമത്തിന്റെ പഴുതിലൂടെ തട്ടിയെടുക്കാനാണ് പുതിയ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. സാമൂഹിക നന്മയും പുരോഗതിയും ലക്ഷ്യം വെച്ച് ദാനം ചെയ്ത സ്വത്തുക്കളാണ് വഖ്‌ഫ് സ്വത്തുക്കൾ. ഭരണഘടനാ […]

നഴ്സുമാർക്ക് സൗദിയിൽ അവസരം; റിക്രൂട്ട്മെന്റ് നോര്‍ക്ക റൂട്ട്സ് വഴി

സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിലേക്ക് നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന സ്റ്റാഫ്നഴ്സ് (വനിതകള്‍) റിക്രൂട്ട്മെന്റില്‍ ഒഴിവുളള സ്ലോട്ടുകളിലേയ്ക്ക് ഏപ്രില്‍ ഏഴുവരെ അപേക്ഷിക്കാം. പി.ഐ.സി.യു (പിഡിയാട്രിക് ഇന്റന്‍സീവ് കെയർ യൂണിറ്റ്) നാലു ഒഴിവുകളിലേയ്ക്കും, എൻ.ഐ.സി.യു (ന്യൂബോൺ ഇന്റന്‍സീവ് കെയർ യൂണിറ്റ്), കാർഡിയാക് ഐ.സി.യു-പിഡിയാട്രിക്സ്, ഡയാലിസിസ് സ്പെഷ്യാലിറ്റികളിലെ ഒന്നും ഒഴിവുകളിലേക്കാണ് അവസരം. നഴ്സിങില്‍ ബി.എസ്‌സി അല്ലെങ്കില്‍ പോസ്റ്റ് ബേസിക് ബി.എസ്‌സി വിദ്യാഭ്യാസയോഗ്യതയും സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ടുവർഷ പ്രവൃത്തിപരിചയവുമുളള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഇതിനോടൊപ്പം സൗദി കമീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ […]

കായലിലേക്ക്മാലിന്യം വലിച്ചെറിഞ്ഞു; എം ജി ശ്രീകുമാറിന് 25,000 രൂപ പിഴ

കായലിലേക്ക്മാലിന്യം വലിച്ചെറിഞ്ഞു; എം ജി ശ്രീകുമാറിന് 25,000 രൂപ പിഴ   കൊച്ചി: കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ​ഗായകൻ എം.ജി.ശ്രീകുമാറിനെതിരെ പിഴ ചുമത്തി.കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനാണ് മുളവുകാട് പഞ്ചായത്ത് അധികൃതർ ​ഗായകന് 25,000രൂപയുടെ പിഴനോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ചതോടെ കഴിഞ്ഞ ​ദിവസം എംജിശ്രീകുമാർ പിഴ ഒടുക്കി.   കൊച്ചി കായലിലേക്ക് മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്ന് മാലിന്യപ്പൊതി വീഴുന്നത് ഒരു വിനോദ സഞ്ചാരി മൊബൈൽ ഫോണിൽ പകർത്തി മന്ത്രി എം ബി രാജേഷിനെ ടാഗ്ചെയ്ത് […]

ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

  സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോഴിക്കോട് വടകര സ്വദേശി സാബിത്ത് (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്‌ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം.   ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്.കടന്നൽ കൂടിന് […]

സൗദിയിൽ വാഹനപകടം; രണ്ട് മലയാളികൾ ഉൾപ്പെടെ 5 പേർ മരിച്ചു, മൃതദേഹങ്ങൾ കത്തി കരിഞ്ഞ നിലയിൽ

  തബൂക്ക്: സൗദിയിൽ വാഹനപകടത്തിൽ രണ്ടു മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. തബൂക്കിലെ അൽ ഉല റോഡിൽ വെച്ചാണ് അപകടമുണ്ടായത്. വാഹനത്തിന് തീ പിടിച്ചതായാണ് പ്രാഥമിക വിവരം. അഖിൽ അലക്സ്, ടീന എന്നിവരാണ് മരിച്ച മലയാളികൾ. മറ്റു മൂന്ന് പേർ സൗദി പൗരൻമാരാണെന്നാണ് പ്രാഥമിക വിവരം.അതേ സമയം കൂടുതൽ പേർ മരിച്ചതായും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.   മദീനയിലെ കാർഡിയാക് സെന്ററിൽനിന്ന് അൽ ഉല സന്ദർശനത്തിനായി പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. അൽ ഉലയിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് […]