വഖഫ് ഭേദഗതി ബില്ലിനെതിരെ വിജയ്; സുപ്രീംകോടതിയിൽ ഹർജി നൽകി

വഖഫ് ഭേദഗതി ബില്ലിനെതിരെ വിജയ്; സുപ്രീംകോടതിയിൽ ഹർജി നൽകി ചെന്നൈ വഖഫ് ഭേദഗതി ബില്ലിനെതിരെ ടിവികെ അധ്യക്ഷൻ വിജയ്. വിജയ് സുപ്രീംകോടതിയിൽ ഹർജി നൽകി. തമിഴ്നാട് സർക്കാരും ഡിഎംകയും നേരത്തെ കോടതിയെ സമീപിച്ചിരുന്നു. മുസ്ലീം സമുദായത്തോടുള്ള വിവേചനപരമാണെന്നും അവരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും വാദിച്ചുകൊണ്ട് ഈ നിയമത്തെ ചോദ്യം ചെയ്ത് നിരവധി ഹർജികൾ സുപ്രീം കോടതിയിൽ ലഭിച്ചു. ഏപ്രിൽ 4 ന് രാജ്യസഭ വഖഫ് (ഭേദഗതി) ബിൽ, 2025 പാസാക്കി, അനുകൂലമായി 128 വോട്ടുകളും എതിർത്ത് 95 വോട്ടുകളും […]

വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം അയല്‍ വീട്ടിലെ ജോലിക്കാരിയുടേത്, ദുരൂഹത

വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം അയല്‍ വീട്ടിലെ ജോലിക്കാരിയുടേത്, ദുരൂഹത   മലപ്പുറം: വളാഞ്ചേരി അത്തിപ്പറ്റയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ചത് അത്തിപ്പറ്റ സ്വദേശിനിയായ ഫാത്തിമയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൃതദേഹം കണ്ടെത്തിയ വീടിന് സമീപത്തെ മറ്റൊരു വീട്ടിലെ ജോലിക്കാരിയാണ് ഇവര്‍.   ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ടാങ്ക് വൃത്തിയാക്കാനെത്തിയ തൊഴിലാളിയാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ വാട്ടര്‍ടാങ്കിലെ […]

മലപ്പുറത്ത് ആൾതാമസമില്ലാത്ത വീടിൻ്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം

    മലപ്പുറത്ത് ആൾതാമസമില്ലാത്ത വീടിൻ്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വളാഞ്ചേരിക്കടുത്ത് അത്തിപ്പറ്റയിലാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരൻ മാത്രം ആണ് വീട്ടിലുള്ളത്. വീട്ടുടമസ്ഥർ വിദേശത്താണ് താമസം.

സിദ്ധീഖ് കാപ്പന്റെ വീട്ടിൽ പരിശോധനക്കായി എത്തുമെന്ന് പോലിസ് അറിയിച്ചെന്ന് റൈഹാനത്ത് സിദ്ധീഖ്

മലപ്പുറം: മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പന്റെ വീട്ടിൽ പരിശോധനക്കായി എത്തുമെന്ന് പോലിസ് അറിയിച്ചതായി ഭാര്യ റൈഹാനത്ത് സിദ്ധീഖ്. ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലാണ് റൈഹാന ഇക്കാര്യം വെളിപ്പെടുത്തിയത്. *പോസ്റ്റിന്റെ പൂർണരൂപം താഴെ* വൈകീട്ട് ആറ് മണിയോടെ രണ്ടു പോലീസുകാർ വീട്ടിൽ വന്നു. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ് വീട്ടിൽ സിദ്ദിഖ് കാപ്പൻ ഉണ്ടാകുമോ എന്ന് ചോദിച്ചു. ഉണ്ടെങ്കിൽ പരിശോധനക്കായി മലപ്പുറത്ത് നിന്നും പന്ത്രണ്ട് മണി കഴിഞ്ഞ് പോലീസ് എത്തുമെന്നും വീട്ടിലേക്കുള്ള വഴിയും കാപ്പന്റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് വന്ന് ചോദിക്കുന്നതെന്നും പറഞ്ഞു. […]

പ്രചാരണം വ്യാജം; ‘തത്കാൽ’ ബുക്കിങ് സമയം മാറില്ല

കണ്ണൂർ: തീവണ്ടി ‘തത്കാൽ’ ടിക്കറ്റ് ബുക്കിങ് സമയം മാറിയിട്ടില്ലെന്ന് റെയിൽവേ. സമയം മാറുമെന്ന് കാണിച്ച് സാമൂഹികമാധ്യമങ്ങളിൽ കാർഡുകൾ പ്രചരിച്ചിരുന്നു. നിലവിൽ എസി ക്ലാസ് യാത്രയ്ക്കുള്ള തത്കാൽ ബുക്കിങ് ആരംഭിക്കുന്നത് രാവിലെ 10-നും സ്ലീപ്പർ, സെക്കൻഡ് എന്നിവയുടെത് 11 മണിക്കുമായിരുന്നു. 15 മുതൽ ഇത് യഥാക്രമം 11 മണിക്കും 12 മണിക്കുമാകുമെന്നായിരുന്നു പ്രചാരണം. ഇത്തരത്തിലൊരു സമയമാറ്റം വരുത്തിയിട്ടില്ലെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അറിയിച്ചു. അംഗീകൃത ഏജന്റുമാർക്കുള്ള ബുക്കിങ് സമയവും മാറ്റിയിട്ടില്ല. ഡിആർഇയു ലോക്കോവർക്സ് […]

ഇന്ന് ഓശാന ഞായര്‍; വിശുദ്ധവാരത്തിന് തുടക്കം

ഇന്ന് ഓശാന ഞായർ. ക്രൈസ്തവ വിശ്വാസികളുടെ പീഡാനുഭവ വാരാചരണത്തിന് ഇന്ന് തുടക്കം. ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക തിരുകര്‍മങ്ങള്‍ നടക്കും. വിശ്വാസി സമൂഹം കുരുത്തോല പ്രദക്ഷിണം നടത്തും. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായുളള യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയിലാണ് ഓശാന ഞായര്‍ ആചരണം താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ ഓശാന ഞായര്‍ തിരുകര്‍മങ്ങള്‍ക്ക് താമരശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. കത്തീഡ്രല്‍ വികാരി ഫാ. മാത്യു പുളിമൂട്ടില്‍ സഹകാര്‍മികനാകും. […]

കൊടുവള്ളി മുൻസിപ്പൽ കൗൺസിലർ പാലക്കുന്നുമ്മല്‍ പികെ സുബൈര്‍ (47) നിര്യാതനായി.

  കൊടുവള്ളി : കൊടുവള്ളി പാലക്കുന്നുമ്മല്‍ പികെ സുബൈര്‍ (47) നിര്യാതനായി. കൊടുവള്ളി : കൊടുവള്ളി പാലക്കുന്നുമ്മല്‍ പികെ സുബൈര്‍ (47) നിര്യാതനായി.   കൊടുവള്ളി മുനിസിപ്പാലിറ്റി മോഡേൺ ബസാർ ഡിവിഷന്‍ കൗണ്‍സിലറാണ്. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. പിതാവ്: അബ്ദുള്ള ഭാര്യ: ഉമ്മു. ഹബീബ,മക്കള്‍: ഹസ്ബി,ഷമ്മാസ്,ആയിശ,ദയാന്‍   മയ്യത്ത് നിസ്കാരം ഉച്ചക്ക് 1.15 ന് കൊടുവള്ളി ടൗണ്‍ ജുമാമസ്ജിദില്‍ (കാട്ടില്‍ പള്ളിയില്‍)