മലപ്പുറം ജില്ലയിലെ ആറുവരിപ്പാത നിർമാണം അടുത്ത മാസം തീരും

മലപ്പുറം: റെയിൽവേയുടെ അനുമതി നീണ്ടു പോയതിനാൽ നിർമാണം ഇഴഞ്ഞു നീങ്ങുന്ന കുറ്റിപ്പുറം റെയിൽവേ മേൽപാലത്തിന്റെയും അനുബന്ധ റോഡുകളുടെയും ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ നടപടിയായി. ജില്ലയിലെ ആറുവരിപ്പാത നിർമാണം മേയ് അവസാനത്തോടെ പൂർത്തിയാകും. മാർച്ച് 31ന് നിർമാണം പൂർത്തിയാക്കി ദേശീയപാതാ അതോറിറ്റിക്കു കൈമാറാനാണു നേരത്തേ നൽകിയിരുന്ന നിർദേശമെങ്കിലും പല ഭാഗത്തും ജോലികൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. കുറ്റിപ്പുറം റെയിൽവേ മേൽപാലവും അനുബന്ധ റോഡുകളുടെ നിർമാണവുമാണ് ഇതിൽ പ്രധാനപ്പെട്ടത്.കുറ്റിപ്പുറത്തു റെയിൽവേ ട്രാക്കുകൾക്കു മുകളിലൂടെ കടന്നു പോകുന്ന പുതിയ മേൽപാലം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു […]

ഫറോക് പഴയ പാലത്തിന് കീഴിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

  കോഴിക്കോട്: ഫറോക് പഴയ പാലത്തിന് കീഴിൽ മൃതദേഹം കണ്ടെത്തി. പരിശോധനയിൽ ചാലപ്പുറം സ്വദേശി സുമ (56) ആണ് മരിച്ചതെന്ന് വ്യക്തമായി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അസുഖ ബാധിതയായിരുന്ന ഇവർ ഇന്നലെ ആശുപത്രിയിൽ നിന്നും വീട്ടിൽ തിരിച്ചെത്തിയിരുന്നു. പിന്നീട് മരുന്ന് വാങ്ങാനായി വീട്ടിൽ നിന്നും ഇറങ്ങിപ്പോയതാണ്. ഇന്ന് രാവിലെയാണ് ഫറോകിൽ മൃതദേഹം കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സുമയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്.

കൊണ്ടോട്ടിയിൽ ബിരുദ വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ

    കൊണ്ടോട്ടി നീറാട് നൂഞ്ഞല്ലൂരിൽ എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബ (19) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. കൊണ്ടോട്ടി ഗവ. കോളേജിൽ രണ്ടാം വർഷ ബിഎ (ഉറുദു ) വിദ്യാർത്ഥിനിയാണ്. ഇന്ന് പുലർച്ചെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു.

ടോള്‍ പ്ലാസകളില്‍ ഫാസ്റ്റാഗിന് പകരം ജി പി എസ് വരില്ല; വാര്‍ത്ത നിഷേധിച്ച്‌ കേന്ദ്രം..

ഹൈവേകളിലുള്ള ടോള്‍ പ്ലാസകളില്‍ ടോള്‍ പിരിവിനായുള്ള ഫാസ്റ്റാഗിന് പകരം സംവിധാനം മെയ് ഒന്ന് മുതല്‍ ഏർപ്പെടുത്തുമെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന്. 15 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ പുതിയ ടോള്‍ നയം നടപ്പാക്കുമെന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുടെ പ്രസ്താവനയാണ് നിഷേധിച്ചത്. ഫാസ്റ്റാഗിന് പകരം ജി പി എസ് അടിസ്ഥാനമാക്കിയ ടോള്‍ സംവിധാനം നടപ്പാക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍, മെയ് ഒന്ന് മുതല്‍ രീതിയില്‍ മാറ്റം വരുത്തും. എ എന്‍ പി ആര്‍- ഫാസ്റ്റാഗ് സംവിധാനമായിരിക്കും നടപ്പാക്കുക. ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്താതെ […]

ലഹരി ഉപയോഗം, ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി- ലഹരി മരുന്ന് കൈവശം വെച്ച കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. ഡാൻസാഫ് അന്വേഷിക്കുന്ന ലഹരി ഇടപാടുകാരനെ അറിയാമെന്ന് ഷൈൻ ടോം ചാക്കോ പോലീസിൽ മൊഴി നൽകിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ച പ്രധാന കാരണം. ഇതിന് പുറമെ, ലഹരി ഉപയോഗിച്ചതും കൈവശം വെച്ചതും അറസ്റ്റിലേക്ക് നയിച്ചു. ലഹരി ഇടപാടുകാരൻ സജീറുമായി ബന്ധമുണ്ട് എന്നാണ് ഷൈൻ ടോം ചാക്കോ മൊഴി നൽകിയത്. കേരളത്തിലേക്ക് ലഹരി മരുന്നുകൾ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഷൈൻ. ഷൈനുമായി നിരവധി […]

വെളിമണ്ണയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 9 വയസ്സുകാരൻ മുങ്ങി മരിച്ചു

ഓമശ്ശേരി: വെളിമണ്ണയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 9 വയസ്സുകാരൻ മുങ്ങി മരിച്ചു.വെളിമണ്ണ യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായ ആലത്തുകാവിൽ മുഹമ്മദ് ഫസീഹ് (9) ആണ് മരിച്ചത്.. കളി കഴിഞ്ഞ് വൈകിട്ട് 7 മണി കഴിഞിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിന് ഒടുവിലാണ് വെളിമണ്ണ കടവിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കുളിക്കാനിറങ്ങിയതാണെന്നാണ് സംശയം