പ്ലാസ്റ്റിക് കവർ ഉരുക്കി ചേർത്ത എണ്ണ; കൊല്ലത്ത് ബേക്കറി സീൽ ചെയ്തു

  കൊല്ലം: എസ്‌എംപി പാലസ് റോഡിനടുത്തുള്ള ബേക്കറിയിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ, പ്ലാസ്റ്റിക് കവർ ഉരുക്കി ചേർത്ത എണ്ണ പിടികൂടി. കൊല്ലം കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് കടയിൽ പരിശോധന നടത്തിയത്.   സ്ഥാപനത്തിന് രേഖകളോ, ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾക്ക് ആരോഗ്യ കാർഡോ ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു പലഹാരക്കട ഉണ്ടായിരുന്നത്.   റെയിൽവേ സ്റ്റേഷനിലേക്ക് അടക്കം വിതരണം നടത്തിയിരുന്ന പലഹാരങ്ങൾ നിർമിച്ചിരുന്നത് ഈ ബേക്കറിയിലായിരുന്നു. തുടർന്ന് കട അടപ്പിക്കുകയും ഉടമക്ക് നോട്ടീസ് നൽകുകയും ചെയ്തു. […]

പഹൽ​ഗാം ഭീകരാക്രമണം; 3 തീവ്രവാദികളുടെ രേഖാ ചിത്രം പുറത്തുവിട്ടു

  പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ ആറ് തീവ്രവാദികളിൽ 3 പേരുടെ രേഖാ ചിത്രം പുറത്തുവിട്ടു. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹാ എന്നിവരുടെ ചത്രങ്ങളാണ് സുരക്ഷാ സേന പുറത്ത് വിട്ടത്. നാല് പേരെ തിരിച്ചറിഞ്ഞു.സംഘത്തിലുള്ളത് 2 കശ്മീർ സ്വദേശികൾ ഉൾപ്പെടുന്നു. ആക്രമണം നടത്തിയതിൽ 2 പാകിസ്താൻ സ്വദേശികളും ഉൾപ്പെടുന്നു. ഇവർ ലഷ്കർ-ഇ- ത്വയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഭീകരരുടെ സംഘത്തിൽ അഫ്ഗാൻ ഭാഷയായ പഷ്തോ സംസാരിക്കുന്നവരുമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു. പഹൽഗാം ആക്രമണത്തിന് പിന്നിലെ […]

പഹൽഗാമിലെ ആ ഹൃദയം തകരുന്ന ചിത്രം ആറ് ദിവസം മുൻപ് വിവാഹിതനായ കൊച്ചിയിലെ നാവിക സേന ഉദ്യോഗസ്ഥന്റേത്; വെടിയേറ്റ് വീണത് ഭാര്യയുടെ മുന്നിൽ

  കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ തീവ്രത വെളിവാക്കുന്ന ഹൃദയംതകരുന്ന ചിത്രമായിരുന്നു വെടിയേറ്റ് മരിച്ച് കിടക്കുന്ന ഭർത്താവിന് മുന്നിൽ നിസ്സഹയതോടെ ഇരിക്കുന്ന ഭാര്യയുടെ ചിത്രം. ഹരിയാന സ്വദേശിയും കൊച്ചിയിൽ നാവിക സേന ഉദ്യോഗസ്ഥനുമായ വിനയ് നർവാളും (26) ഭാര്യ ഹിമാൻഷിയുമാണ് ചിത്രത്തിലുണ്ടായിരുന്നത്.     ആക്രമണത്തിന്റെ ഭീകരത വിളിച്ചോതും ചിത്രമാണ് ചൊവ്വാഴ്ച വൈകിട്ട് മുതൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെച്ചത്.ഏപ്രിൽ 16നായിരുന്നു വിനയ് നർവാളിന്റെയും ഹിമാൻഷിയുടേയും വിവാഹം. വിവാഹാഘോഷങ്ങള്‍ക്ക് ശേഷം അവധിയെടുത്ത് 19നാണ് കശ്മീരിലേക്ക് പോകുന്നത്. പഹൽഗാമിലെ ബൈസരൻ വാലിയിൽ […]

തി​രു​വാ​തു​ക്ക​ൽ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; പ്ര​തി അ​മി​ത് ഉ​റാം​ഗ് പി​ടി​യി​ൽ

        തി​രു​വാ​തു​ക്ക​ൽ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ആ​സാം സ്വ​ദേ​ശി അ​മി​ത് ഉ​റാം​ഗ് പി​ടി​യി​ൽ. തൃ​ശൂ​ർ മാ​ള​യി​ലെ ആ​ല​ത്തൂ​രി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ആ​ല​ത്തൂ​രി​ലെ കോ​ഴി​ഫാ​മി​ന് സ​മീ​പം ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​ത്തോ​ടെ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മൂ​ന്ന് എ​സ്എ​ച്ച്ഒ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് പ്ര​തി​ക്കാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്ന​ത്. ഗാ​ന്ധി​ന​ഗ​ര്‍ എ​സ്എ​ച്ച്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മാ​ള പോ​ലീ​സി​ന്‍റെ കൂ​ടി സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച കോ​ടാ​ലി​യി​ലെ വി​ര​ല​ട​യാ​ളം അ​മി​ത്തി​ന്‍റേ​തെ​ന്ന് പോ​ലീ​സ് നേ​ര​ത്തേ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. മോ​ഷ​ണ​ക്കേ​സി​ൽ […]

പൊന്നാനിയിൽ കാണാതായ മൂന്ന് കുട്ടികളെയും കണ്ടെത്തി; നാട്ടിലേക്ക് എത്തിക്കാൻ നടപടികൾ ആരംഭിച്ചു

മലപ്പുറം: പൊന്നാനിയിൽ നിന്ന് കഴിഞ്ഞ ഞായറാഴ്ച്ച കാണാതായ മൂന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളെയും പോലീസ് കണ്ടെത്തി. കർണാടകയിലെ കാർവാറിലാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ഇപ്പൊഴും പുരോഗമിക്കുകയാണ്. പൊന്നാനിയിലെയും പരിസരപ്രദേശങ്ങളിലുമുള്ള മൂന്ന് വിവിധ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളെയാണ് കാണാതായത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയതോടെയാണ് കർണാടകത്തിലെ കാർവാറിൽ നിന്ന് കുട്ടികളെ കണ്ടെത്താനായത്. കുട്ടികൾ ബെംഗളൂരുവിലേക്ക് പോകാനാണ് പദ്ധതിയിട്ടിരുന്നതെന്ന് പ്രാഥമിക വിവരം. “ബെംഗളൂരുവിലേക്ക് പോയി അടിച്ച് പൊളിക്കണം” എന്നുണ്ടായിരുന്നുവെന്നാണ് കുട്ടികളിൽ ഒരാൾ ബന്ധുവിനോട് പറഞ്ഞതെന്നും […]