കോഴിക്കോട്ട് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതികളെ എത്തിച്ചു റൂമിൽ അടച്ചിട്ട് സെക്സ് വ്യാപാരം, മുറി തുറന്ന് യുവാവ് ടെറസിലേക്ക് പോയ സമയത്ത് രക്ഷപ്പെട്ട് 17 കാരി ഓടിപ്പോയത് പോലിസ് സ്റ്റേഷനിലേക്ക്

    കോഴിക്കോട്: ഇതര സംസ്ഥാനത്ത് നിന്നും യുവതികളെ എത്തിച്ച് കോഴിക്കോട് സിറ്റി കേന്ദ്രീകരിച്ച് പെണ്‍വാണിഭം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനുസമീപത്തുള്ള കെട്ടിടം കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവര്‍ത്തനം കടന്നുവന്നത്. ഇവിടെ നിന്നും തന്ത്രപരമായി രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ അസം സ്വദേശിനിയായ 17 കാരിയാണ് പെണ്‍വാണിഭ കേന്ദ്രത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസിന് കൈമാറിയത്. കഴിഞ്ഞ ആഴ്ചയാണ് പെൺകുട്ടി സംഘത്തിൻ്റെ കെണിയിൽനിന്ന് രക്ഷപ്പെട്ടത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് അന്വേഷണം ഈര്‍ജിതമാക്കി.   ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം […]

പേവിഷ ബാധയേറ്റ് വീണ്ടും മരണം; ചികിത്സയിലായിരുന്ന 7 വയസുകാരി മരിച്ചു

തിരുവനന്തപുരം: പേവിഷ ബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു. പത്തനാപുരം സ്വദേശിയായ നിയ ഫൈസല്‍ ആണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുട്ടിക്ക് മൂന്ന് തവണ പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നു. ഏപ്രില്‍ എട്ടിനാണ് കുട്ടിയെ നായ കടിച്ചത്. ഞെരമ്പില്‍ കടിയേറ്റതുമൂലം രക്തത്തിലൂടെ തലച്ചോറിനെ ബാധിക്കുകയായിരുന്നു. പേവിഷ ബാധയേറ്റ് സംസ്ഥാനത്ത് ഒരു മാസത്തിനിടെ മരിക്കുന്ന മൂന്നാമത്തെ കുട്ടിയാണ് നിയ. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ താറാവിനെ ഓടിച്ച് എത്തിയ നായ കടിക്കുകയായിരുന്നു. കുട്ടിയുടെ കൈമുട്ടിനാണ് കടിയേറ്റത്. […]

ഭിന്നശേഷിക്കാർക്കും ക്യാൻസർ രോഗികൾക്കും വൈദ്യുതി നിരക്കിൽ ഇളവ്

      കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ്റെ താരിഫ് ഉത്തരവ് പ്രകാരം ഭിന്നശേഷികാരും ക്യാൻസർ രോഗികളും താമസ്സിക്കുന്ന വീടുകൾകൾക്ക് താരീഫിൽ പ്രത്യേക ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 5/12/ 2024 മുതൽ 31/03/ 2027 വരെയാണ് ഈ ഇളവ് ബാധകമാവുക.   1. ഇളവ് എങ്ങനെ?   ഭിന്നശേഷിക്കാരോ ക്യാൻസർ രോഗികളോ താമസ്സിക്കുന്ന വീടുകളിലെ പ്രതിമാസ ഉപഭോഗത്തിലെ ആദ്യ 100 യൂണിറ്റ് ഉപഭോഗം വരെ പ്രതി യൂണിറ്റിന് 1.50 രൂപ എന്ന കുറഞ്ഞ നിരക്കാണ് താരീഫ് ഉത്തരവ് […]

വയനാട് യാത്രക്കിടെ വാഹനാപകടം, പരിക്കേറ്റവർക്ക് സഹായവുമായി പ്രിയങ്ക ഗാന്ധി

  കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് കൽപറ്റയിലേക്കുള്ള യാത്രക്കിടെ ഈങ്ങാപുഴയിലുണ്ടായകാറപകടത്തിൽ പരിക്കേറ്റവരെ സഹായിച്ച് വയനാട് എം.പി പ്രിയങ്ക ഗാന്ധി.തന്‍റെ വാഹന വ്യൂഹത്തിലെ ഡോക്ടറെ വിളിച്ചുവരുത്തി പരിക്കേറ്റവരെ പരിശോധിക്കാൻ പ്രിയങ്ക നിർദേശം നൽകുകയായിരുന്നു.   കൊയിലാണ്ടി സ്വദേശിയായ നൗഷാദും കുടുംബവും സഞ്ചാരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ്അപകടമുണ്ടായത്. പരിക്കേറ്റവരുമായി സംസാരിച്ച പ്രിയങ്ക കൂട്ടത്തിലുണ്ടായിരുന്നസ്ത്രീകളുടെ മുറിവ് പരിശോധിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.   അപകടത്തിൽപ്പെട്ടവരെ വാഹനവ്യൂഹത്തിലെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശം നൽകിയ ശേഷമാണ് പ്രിയങ്ക കൽപറ്റയിലേക്ക് യാത്രതുടർന്നത്. ഇതിനിടെ ഈങ്ങാപുഴയിലെ പ്രദേശവാസികളുമായും […]

പത്മശ്രീ കെ വി റാബിയ അന്തരിച്ചു വിദ്യാഭ്യാസ സാമൂഹിക സാസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു

തിരൂരങ്ങാടി : പ്രശസ്ത സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ വി റാബിയ(59)അന്തരിച്ചു. വിദ്യാഭ്യാസ സാമൂഹിക സാസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു റാബിയ. രണ്ടരപതിറ്റാണ്ടിലേറെയായി കാൻസർ രോഗവുമായി പോരാടുകയായിരുന്ന റാബിയ ഇന്ന് രാവിലെയോടെയാണ് അന്തരിച്ചത്. കരളിലേക്ക് കാൻസർ വ്യാപിക്കുകയും ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിലേക്ക് മാറ്റുകയുമായിരുന്നു. റാബിയ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് അരയ്ക്ക് താഴെ തളർന്നുപോയത്. തിരുരങ്ങാടി പിഎസ്എംഒ കോളേജിൽ ആയിരുന്നു പ്രീഡിഗ്രി പഠനം. പഠനം അവിടെ വച്ച് നിർത്തുകയും ശാരീരിക അവശതകൾ കാരണം വീട്ടിൽ തന്നെ […]

ബിഎംഡബ്ല്യുവിൽ കഞ്ചാവ് കടത്ത്; ഡിക്കിയില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവും മൊബൈലും പണവും ,യുവാവും യുവതിയും പിടിയിൽ

  കൽപ്പറ്റ: വയനാട്ടിൽ വാഹന പരിശോധനയിക്കിടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ. കണ്ണൂർ അഞ്ചാംപീടിക സ്വദേശിയായ കീരിരകത്ത് വീട്ടില്‍ കെ ഫസല്‍, തളിപറമ്പ് സ്വദേശിനിയായ കെ.ഷിന്‍സിത എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 20.80 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറും, 96,290രൂപയും, മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. കാറിന്റെ ഡിക്കിയില്‍ നിന്ന് രണ്ടു കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇന്നലെ മൊതക്കര വച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് ഇവര്‍വലയിലായത്. കാറിന്റെ ഡിക്കിയില്‍ […]

കോഴിക്കോട്ട് മദ്യത്തെ ചൊല്ലി കല്യാണ വീട്ടിൽ തര്‍ക്കം; യുവാവിന്‍റെ മുഖത്ത് കത്രിക കുത്തി കയറ്റി

  കോഴിക്കോട് പന്നിയങ്കരയിൽ കല്യാണവീട്ടിലുണ്ടായ സംഘർഷത്തില്‍ യുവാവിന്‍റെ മുഖത്ത് കത്രിക കുത്തി കയറ്റി. ഇൻസാഫ് എന്ന ആൾക്കാണ് മുറിവേറ്റത്. ചക്കുംകടവ് സ്വദേശി മുബീൻ ആണ് മുറിവേൽപ്പിച്ചത്. ബാർബർ ഷോപ്പിലെ കത്രിക കൊണ്ടായിരുന്നു ആക്രമണം. കല്യാണ വീട്ടിൽ മദ്യത്തെ ചൊല്ലി ഉണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായത്. മുഖത്ത് മുറിവേറ്റ ഇൻസാഫിനെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   മദ്യം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു മുബീൻ പ്രശ്നം ഉണ്ടാക്കിയത്. എന്നാല്‍ മദ്യമില്ലെന്ന് പറഞ്ഞ് കല്യാണ വീട്ടില്‍ നിന്ന് ഇയാളെ പറഞ്ഞു വിട്ടു. […]

കളിക്കുന്നതിനിടെ ​ഗേറ്റും മതിലും ശരീരത്തിലേക്ക് തകർന്നു വീണു; അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം

  പാലക്കാട് : പാലക്കാട് എലപ്പുള്ളിയിൽ ​ഗേറ്റിൽ തൂങ്ങി കളിക്കുന്നതിനിടെ ​ഗേറ്റും മതിലും തകർന്നുവീണ് അ‍ഞ്ച് വയസ്സുകാരന് ദാരുണാന്ത്യം. നെയ്തലയിൽ കൃഷിക്കളത്തിനോട് ചേർന്ന ഗേറ്റും മതിലും തകർന്ന് വീണാണ് അഞ്ച് വയസുകാരൻ മരിച്ചത്.   നെയ്തല സ്വദേശി കൃഷ്ണകുമാറിൻ്റെ മകൻ അഭിനിത്താണ് മരിച്ചത്. കുട്ടികൾ പഴയ ഗേറ്റിൽ തൂങ്ങി കളിക്കുന്നതിനിടെ മതിൽ കുഞ്ഞിൻ്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല    

സിനിമ തിയെറ്ററിൽ വച്ച് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; പതിനെട്ടുകാരൻ അറസ്റ്റിൽ; കോഴിക്കോട് വെള്ളയിൽ സ്വദേശി ഇർഫാനാണ് പിടിയിലായത്

  കോഴിക്കോട്: സിനിമ തിയെറ്ററിൽ വച്ച് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ പതിനെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെളളയിൽ സ്വദേശി നാലുകുടിപറമ്പിൽ സിവി മൻസിലിൽ താമസിക്കുന്ന ഇർഫാനാണ് പിടിയിലായത്.   കോഴിക്കോട് ശ്രീ തിയെറ്ററിൽ സിനിമ കണ്ടുകൊണ്ടിരുന്ന കക്കോടി സ്വദേശിനിയായ പെണ്‍കുട്ടിയോട് പ്രതി ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു.   തുടർന്ന് കസബ എസ്‌ഐ സുനില്‍ കുമാര്‍, എഎസ്‌ഐമാരായ രജീഷ്, സജേഷ് കുമാര്‍, സീനിയര്‍ സിവില്‍ […]

12 കിലോഗ്രാം കഞ്ചാവുമായി വേങ്ങര നിന്നും മൂന്നുപേർ പരപ്പനങ്ങാടി എക്സൈസിൻ്റെ പിടിയിൽ

    പരപ്പനങ്ങാടി എക്സൈസ് റേഞ്ച് പാർട്ടിയും, മലപ്പുറം ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ വേങ്ങര നിന്നും 12 കിലോഗ്രാം കഞ്ചാവുമായി മൂന്ന് വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടിയിലായി   പശ്ചിമ ബംഗാൾ ബർധമാൻ സ്വദേശികളായ നിലു പണ്ഡിറ്റ് (35), അബ്‌ദുൾ ബറാൽ (31), ബിർഭും സ്വദേശി വിനോദ് ലെറ്റ് (33) എന്നിവരെയാണ് കഞ്ചാവ് കൈമാറ്റത്തിനിടെ എക്സൈസ് പിടികൂടിയത്.   വേങ്ങരയിലെ പ്രാദേശിക ചില്ലറ കഞ്ചാവ് വിൽപനക്കാർക്ക്’ സുരക്ഷിതമായി കഞ്ചാവ് കൈമാറാനാണ് അർധരാത്രി തെരെഞ്ഞെടുത്തതെന്ന് എക്സൈസ് […]