ഡ്രൈവിങ് ടെസ്റ്റ് പാസാക്കാന്‍ ആളൊന്നിന് 650 രൂപ; കൈക്കൂലി വാങ്ങിയ എംവിഡി ഉദ്യോഗസ്ഥരെ കയ്യോടെ പൊക്കി പൊലീസ്
തൃശൂര്‍: കൈക്കൂലി വാങ്ങിയ എംവിഡി ഉദ്യോഗസ്ഥരെ കയ്യോടെ പൊക്കി വിജിലന്‍സ്. അയ്യന്തോളിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സിന്റെ പിടിയിലായത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എ പി കൃഷ്ണകുമാര്‍, കെ ജി അനീഷ് എന്നിവരാണ് പിടിയിലായത്. കൈക്കൂലി പണമായ എഴുപത്തിയ്യായിരം രൂപ കണ്ടെത്തി. ഡ്രൈവിങ് ടെസ്റ്റ് മൈതാനത്തിനു സമീപം ഡ്രൈവിങ് സ്‌കൂള്‍ ഉടമയില്‍ നിന്ന് വാങ്ങിയ പണമാണിതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡ്രൈവിങ് സ്‌കൂള്‍ മൈതാനത്തും പരിസരങ്ങളിലും വിജിലന്‍സ് സംഘം മിന്നല്‍പരിശോധന […]


