അബദ്ധത്തിൽ ആസിഡ് കുടിച്ചു; 5 വയസുകാരൻ ഗുരുതരാവസ്ഥയിൽ കുട്ടിയെ തൃശൂർ മെഡിക്കൽ കോളെജിലേക്ക് മാറ്റി

പാലക്കാട്: വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് അബദ്ധത്തിൽ കുടിച്ച അഞ്ചുവയസുകാരൻ ഗുരുതരാവസ്ഥയിൽ. കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്‍റെ മകൻ ഫൈസാൻ (5) ആണു ആസിഡ് കുടിച്ചത്. ശരീരത്തിലുള്ള അരിമ്പാറക്ക് ചികിത്സ നടത്താൻ വേണ്ടി വീട്ടിൽ കൊണ്ടുവന്ന ആസിഡാണ് കുട്ടി ആരും കാണാതെ എടുത്ത് കുടിച്ചത്. കുട്ടിയെ ഉടൻ തന്നെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്കുകൾ ഗുരുതരമായതിനാൽ പിന്നീട് തൃശൂർ മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതരമായി പൊള്ളലേറ്റതായാണ് ആശുപത്രി അധികൃതരുടെ അറിയിക്കുന്നത്.

വ​ഴ​ക്കി​നി​ടെ പ​ര​സ്പ​രം കു​ത്തി; കു​വൈ​റ്റി​ല്‍ മ​ല​യാ​ളി ദ​മ്പതിക​ൾ മ​രി​ച്ച നി​ല​യി​ല്‍

  കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ മ​ല​യാ​ളി ദ​മ്പ​തി​ക​ളെ കു​ത്തേ​റ്റു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ സ്വ​ദേ​ശി സൂ​ര​ജ്, പെ​രു​ന്പാ​വൂ​ർ കീ​ഴി​ല്ലം സ്വ​ദേ​ശി​യാ​യ ഭാ​ര്യ ബി​ന്‍​സി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.   ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ കീ​ഴി​ലു​ള്ള ജാ​ബി​ര്‍ ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സാ​ണ് സൂ​ര​ജ്. ഡി​ഫ​ന്‍​സി​ൽ ന​ഴ്‌​സാ​ണ് ബി​ൻ​സി. അ​ബ്ബാ​സി​യാ​യി​ലെ ഫ്ലാ​റ്റി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് ഇ​വ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രും നൈ​റ്റ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് രാ​വി​ലെ ഫ്ലാ​റ്റി​ലെ​ത്തി​യ​താ​ണെ​ന്നു സു​ഹൃ​ത്തു​ക​ള്‍ പ​റ​ഞ്ഞു. ഇ​രു​വ​രും വ​ഴ​ക്കി​നെ തു​ട​ർ​ന്ന് പ​ര​സ്പ​രം കു​ത്തി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ത​മ്മി​ൽ […]

പ്രധാനമന്ത്രിയെത്താന്‍ മണിക്കൂറുകൾ മാത്രം; വിഴിഞ്ഞം തുറമുഖത്തിന് വ്യാജ ബോംബ് ഭീഷണി

  പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിൽ നഗരം   തിരുവനന്തപുരം: പ്രധാനമന്ത്രി എത്തി ഉദ്ഘാടനം ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനു നേരെ ബോംബ് ഭീഷണി. വെള്ളിയാഴ്ച കമ്മിഷനിങ് നടക്കാനിരിക്കെയാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.   പ്രധാനമന്ത്രി ഉദ്ഘാടനച്ചടങ്ങിന് എത്തുന്ന സാഹചര്യത്തിൽ എസ്‌പിജി നിയന്ത്രണത്തിലാണ് വിഴിഞ്ഞം തുറമുഖ മേഖല. അതിനാൽ തന്നെ ബോംബ് ഭീഷണി വ്യാജമാകുമെന്നാണ് വിവരം.   മലപ്പുറത്ത് ഒരു കേന്ദ്രത്തിലാണ് ബോംബ് ഭീഷണി സന്ദേശം […]

മലപ്പുറം എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നിയമനങ്ങൾ ഇനി പിഎസ്‌സിക്ക്; പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

  മലപ്പുറം: ആഭ്യന്തര വകുപ്പിന് കീഴില്‍ എയ്ഡഡ് പദവിയോടെ പ്രവര്‍ത്തിക്കുന്ന മലപ്പുറം എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടു. പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിട്ടു. സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിന് കീഴിലുളള ഏക സ്‌കൂളാണിത്. എംഎസ്പി കമാന്റിനാണ് സ്‌കൂളിന്റെ ചുമതല. 2021-ല്‍ തന്നെ നിയമനം പിഎസ് സിക്ക് വിടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. അതിനുശേഷവും സ്‌കൂളില്‍ പി എസ് സി വഴിയല്ലാതെ നിയമനങ്ങള്‍ നടന്നിരുന്നു. ഈ നിയമനങ്ങളില്‍ അഴിമതി ആരോപണങ്ങളും ഉയര്‍ന്നു. അതിനുപിന്നാലെയാണ് സ്‌കൂളിലെ നിയമനങ്ങള്‍ […]

കുമരകത്ത്‌ രഹസ്യ യോഗം ചേര്‍ന്ന്‌ ആര്‍.എസ്‌.എസ്‌ അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥര്‍ ഗൗരവത്തോടെ കാണണമെന്ന് ഇൻ്റ;ലിജൻസ്

  ”ഒരേ മനസ്സുള്ള ഞങ്ങളുടെ കൂട്ടായ്‌മയ്‌ക്കു കോട്ടയത്തു തുടക്കമായിരിക്കുന്നു. ഇനി വളര്‍ന്നുകൊണ്ടിരിക്കും” എന്ന അടിക്കുറിപ്പോടെ ചിലര്‍ ചിത്രം വാട്‌സാപ്‌ സ്‌റ്റാറ്റസ്‌ ആക്കിയതോടെയാണു രഹസ്യാന്വേഷണ വിഭാഗം വിവരം ശേഖരിച്ചത്‌”   തിരുവനന്തപുരം:സംസ്ഥാനത്തെ ജയിലുകളിലെ ആര്‍എസ്‌എസ്‌ അനുഭാവികളായ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം കോട്ടയം ജില്ലയിലെ കുമരകത്തെ റിസോര്‍ട്ടില്‍ നടന്നു. ജനുവരി 17നു രാത്രിയിലാണു 13 ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍മാരും 5 അസി.പ്രിസണ്‍ ഓഫിസര്‍മാരും യോഗം ചേര്‍ന്നത്‌. തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍, തവനൂര്‍ സെന്‍ട്രല്‍ ജയിലുകളിലെയും തിരുവനന്തപുരം ജില്ലാ ജയില്‍, സ്‌പെഷല്‍ സബ്‌ […]

അഷ്‌റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്നത്‌ അറിഞ്ഞിട്ടും ശരിയായ രീതിയില്‍ കേസെടുത്തില്ല; ഇന്‍സ്‌പെക്ടര്‍ അടക്കം മൂന്നു പോലിസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‍

  മംഗളൂരു: കുഡുപ്പുവില്‍ വയനാട്‌ സ്വദേശി അഷ്‌റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവത്തിലെ അന്വേഷണത്തില്‍ വീഴ്‌ച്ചവരുത്തിയ ഇന്‍സ്‌പെക്ടര്‍ അടക്കം മൂന്നു പോലിസുകാരെ സസ്‌പെന്‍ഡ്‌ ചെയ്‌തു. മംഗളൂരു റൂറല്‍ പോലിസ്‌ സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടറായ കെ ആര്‍ ശിവകുമാര്‍, ഹെഡ്‌ കോണ്‍സ്‌റ്റബിള്‍ പി ചന്ദ്ര, കോണ്‍സ്‌റ്റബിള്‍ യല്ല ലിംഗ എന്നിവരെയാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. ക്രിക്കറ്റ്‌ മല്‍സരം നടക്കുന്ന സ്ഥലത്ത്‌ ഹിന്ദുത്വര്‍ അഷ്‌റഫിനെ തല്ലിക്കൊന്നെങ്കിലും അസ്വാഭാവിക മരണത്തിനാണ്‌ പോലിസ്‌ ആദ്യം കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. ആള്‍ക്കൂട്ട കൊലപാതകത്തെ കുറിച്ച്‌ അറിവുണ്ടായിട്ടും അത്തരത്തില്‍ കേസ്‌ […]

സർക്കാർ ജോലികൾക്ക് ഇനി ഉന്തിയ പല്ല് അയോഗ്യതയല്ല; മറ്റെല്ലാ യോഗ്യതകളുമുണ്ടായിട്ടും ഉന്തിയ പല്ലിന്‍റെ പേരിൽ ഉദ്യോഗാർഥികളെ പുറത്താക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി

മറ്റെല്ലാ യോഗ്യതകളുമുണ്ടായിട്ടും ഉന്തിയ പല്ലിന്‍റെ പേരിൽ ഉദ്യോഗാർഥികളെ പുറത്താക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി തിരുവനന്തപുരം: കയിക പരിശോധനയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്ന സർക്കാർ ജോലികൾക്ക് ഉന്തിയ പല്ല് ഇനി അയോഗ്യതയല്ല. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ആഭ്യന്തര, വനം-വന്യജീവി, ഗതാഗതം, എക്സൈസ് എന്നീ വകുപ്പുകളിലെ യൂണിഫോം ഉപയോഗിക്കുന്ന തസ്തികകളിൽ ഉന്തിയ പല്ലിന്‍റെ പേരിലുള്ള അയോഗ്യത ഒഴിവാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. മറ്റെല്ലാ യോഗ്യതകളുണ്ടായിട്ടും ഉന്തിയ പല്ലിന്‍റെ പേരിൽ ഉദ്യോഗാർഥികളെ പുറത്താക്കുന്നത് സംബന്ധിച്ച് […]

ഡ്രൈവിങ് സ്കൂളുകളില്‍ പഠിപ്പിക്കാൻ സാധാരണ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് തടയാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി

ഡ്രൈവിങ് സ്കൂളുകളില്‍ പഠിപ്പിക്കാൻ അനധികൃത വാഹനം ഉപയോഗിച്ചാല്‍ നടപടി..   ഡ്രൈവിങ് സ്കൂളുകളില്‍ പഠിപ്പിക്കാൻ സാധാരണ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് തടയാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി.. ഇതിന്റെ ഭാഗമായി ഡ്രൈവിങ് സ്കൂളുകളുടെ വാഹനങ്ങള്‍ക്ക് ബോണറ്റ് നമ്പർ നല്‍കുന്ന നടപടി വിവിധ ജില്ലകളില്‍ ആർടി ഓഫീസർമാരുടെ നേതൃത്വത്തില്‍ തുടങ്ങി. അംഗീകാരമുള്ളതാണെന്ന് തിരിച്ചറിയാൻ വാഹനത്തിന്റെ ബോണറ്റില്‍ പ്രത്യേക നമ്പർ ഉള്‍പ്പെട്ട സ്റ്റിക്കർ പതിക്കുകയാണ് ചെയ്യുന്നത്.. ഡ്രൈവിങ് സ്കൂളുകള്‍ക്ക് ലൈസൻസ് അനുവദിക്കുമ്ബോള്‍ ഏതൊക്കെ വാഹനമാണ് പഠനത്തിന് ഉപയോഗിക്കുന്നതെന്ന് രജിസ്റ്റർചെയ്യുന്നുണ്ട്. ഇതില്‍ […]

ഡ്രൈവിങ് ടെസ്റ്റ് പാസാക്കാന്‍ ആളൊന്നിന് 650 രൂപ; കൈക്കൂലി വാങ്ങിയ എംവിഡി ഉദ്യോഗസ്ഥരെ കയ്യോടെ പൊക്കി പൊലീസ്

  തൃശൂര്‍: കൈക്കൂലി വാങ്ങിയ എംവിഡി ഉദ്യോഗസ്ഥരെ കയ്യോടെ പൊക്കി വിജിലന്‍സ്. അയ്യന്തോളിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സിന്റെ പിടിയിലായത്.   മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എ പി കൃഷ്ണകുമാര്‍, കെ ജി അനീഷ് എന്നിവരാണ് പിടിയിലായത്. കൈക്കൂലി പണമായ എഴുപത്തിയ്യായിരം രൂപ കണ്ടെത്തി. ഡ്രൈവിങ് ടെസ്റ്റ് മൈതാനത്തിനു സമീപം ഡ്രൈവിങ് സ്‌കൂള്‍ ഉടമയില്‍ നിന്ന് വാങ്ങിയ പണമാണിതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡ്രൈവിങ് സ്‌കൂള്‍ മൈതാനത്തും പരിസരങ്ങളിലും വിജിലന്‍സ് സംഘം മിന്നല്‍പരിശോധന […]

നരേന്ദ്ര മോദിയുടെ സന്ദർശനം;തിരുവനന്തപുരത്ത് വ്യാഴം,വെ ള്ളി ദിവസങ്ങളിൽ ഗതാ​ഗത നിയന്ത്രണം; മാർഗരേഖയിറക്കി സിറ്റി പോലീസ്

  തിരുവനന്തപുരം:നാളെയുംമറ്റെന്നാളുംസംസ്ഥാനത്ത്ഗതാഗതനിയന്ത്രണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെസന്ദർശനത്തോടനുബന്ധിച്ചാണ് ​ഗതാ​ഗതനിയന്ത്രണംഏർപ്പെടുത്തുന്നത്. വ്യാഴ്ച ഉച്ചയ്ക്ക്‌ രണ്ട് മണി മുതൽ രാത്രി പത്ത് മണി വരെയും വെള്ളിയാഴ്ച രാവിലെ ആറര മുതൽ ഉച്ചയ്ക്ക്‌രണ്ട്മണിവരെയുമായിരിക്കുംനിയന്ത്രണംഏർപ്പെടുത്തുന്നതെന്ന്സിറ്റിപൊലീസ് അറിയിച്ചു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണത്തോടൊപ്പംപാർക്കിങ്നിരോധനവുംഏർപ്പെടുത്തിയിട്ടുണ്ട്.എവിടെയൊക്കെയായിരിക്കുംനിയന്ത്രണമെന്നത്സംബന്ധിച്ചവിശദമായഅറിയിപ്പ്സിറ്റിപോലീസ്പുറത്തിറക്കി. വ്യാഴാഴ്ച ഉച്ചയ്ക്ക്‌ രണ്ട് മണി മുതൽ രാത്രി പത്ത് വരെ ശംഖുംമുഖം – ചാക്ക – പേട്ട – പള്ളിമുക്ക്‌ – പാറ്റൂർ –ജനറൽ ആശുപത്രി-ആശാൻസ്ക്വയർ – മ്യൂസിയം – വെള്ളയമ്പലം – കവടിയാർ റോഡിന്റെ ഇരുവശങ്ങളിലുംവാഹനങ്ങൾപാർക്ക്‌ചെയ്യാൻഅനുവദിക്കില്ല. വെള്ളിയാഴ്ച രാവിലെ ആറര […]