കൈക്കൂലി വാങ്ങാനെത്തിയ ഉദ്യോഗസ്ഥയെ ഓടിച്ചിട്ട് പിടിച്ച് വിജിലൻസ്; സംഭവം കൊച്ചിയിൽ

  കൊച്ചി: കോർപ്പറേഷനിലെ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്‌നയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് ഓടിച്ചിട്ട് പിടികൂടി. വൈറ്റിലയിലെ പൊന്നുരുന്നിയിൽ വെച്ചാണ് സംഭവം അരങ്ങേറിയത്. 15,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്ന സ്വപ്ന, സ്വന്തം കുട്ടികളുമായി കാറിൽ എത്തിയാണ് പണം വാങ്ങാൻ ശ്രമിച്ചത്. എന്നാൽ, വിജിലൻസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം മനസ്സിലാക്കിയ സ്വപ്‌ന രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.   കൈക്കൂലി വാങ്ങുന്നതിനായി പൊന്നുരുന്നിയിൽ എത്തിയ സ്വപ്ന, 15,000 രൂപ സ്വീകരിക്കാനുള്ള ശ്രമത്തിനിടെയാണ് വിജിലൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. തന്റെ കുട്ടികളുമായി കാറിൽ […]

തിരിച്ചടിച്ച് ഇന്ത്യ: പാകിസ്താൻ വിമാനങ്ങൾക്ക് വിലക്ക്; വ്യോമാതിർത്തി അടച്ചു

തിരിച്ചടിച്ച് ഇന്ത്യ: പാകിസ്താൻ വിമാനങ്ങൾക്ക് വിലക്ക്; വ്യോമാതിർത്തി അടച്ചു   ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് കൽപ്പിച്ച് വ്യോമാതിർത്തി അടച്ച പാകിസ്താൻ്റെ നീക്കത്തിന് തിരിച്ചടി. പാകിസ്താൻ വിമാനങ്ങളെ ഇന്ത്യയിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നും വ്യോമാതിർത്തി അടയ്ക്കുകയാണെന്നും ഇന്ത്യ അറിയിച്ചു. യാത്രാ വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾക്കുമുൾപ്പടെയാണ് വിലക്ക്. അടുത്ത മാസം 23 വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പാകിസ്താന്‍ വഴിയെത്തുന്ന വിദേശ വിമാന സര്‍വീസുകള്‍ക്ക് തടസ്സമില്ല. ഏപ്രില്‍ 22-നാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ ഭീകരാക്രമണമുണ്ടായത്. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള […]