മഞ്ചേരിയില്‍ സ്വര്‍ണ്ണ വ്യാപാരികളെ ആക്രമിച്ച് 117 പവൻ കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍; സ്ഥാപനത്തിലെ ജീവനക്കാരൻ തന്നെ ആസൂത്രണം ചെയ്തു
മഞ്ചേരി : കാട്ടുങ്ങലില്‍ സ്വർണ്ണാഭരണ വ്യാപാരികളെ ആക്രമിച്ച് 117 പവൻ സ്വർണ്ണം കവർന്ന കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. സഹോദരങ്ങളായ തിരൂർക്കാട് കടവത്ത് പറമ്പ് വീട്ടില്‍ സിവേഷ് (34), ബെൻസു (39) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ മൂന്നാമതൊരാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊർജിതമായി നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. കവർച്ച ചെയ്യപ്പെട്ട നിഖില ബാംഗിള്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സിവേഷാണ് കവർച്ചയുടെ മുഖ്യ സൂത്രധാരൻ. സ്ഥാപനത്തിലെ സ്വർണ്ണം ജില്ലയിലെ വിവിധ ജ്വല്ലറികളിലേക്ക് കൊണ്ടുപോകുന്നതും തിരിച്ചുവരുന്നതും ഇയാള്‍ക്ക് […]


