എ.ഐ കാമറ കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനം; പണം അടക്കാതെ വാഹന ഉടമകൾ
ട്രാഫിക് നിയമ ലംഘനങ്ങള്‍ തടയാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കൊണ്ടു വന്ന സംവിധാനമാണ് നിരത്തുകളിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍. കെല്‍ട്രോണുമായി സഹകരിച്ചാണ് വകുപ്പ് എ.ഐ ക്യാമറകളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകുന്നത്. ക്യാമറകളുടെ പരിപാലനത്തിനും വൈദ്യുതി ചെലവിനും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും വലിയ തുകയാണ് ചെലവ്. എന്നാല്‍ എ.ഐ ക്യാമറകള്‍ ചുമത്തുന്ന പിഴ അടയ്ക്കാന്‍ വാഹന ഉടമകള്‍ തയാറാകാത്തത് വലിയ തലവേദനയാണ് എം.വി.ഡി ക്ക് സൃഷ്ടിക്കുന്നത്. 2023 ജൂണ്‍ മുതലാണ് സംസ്ഥാന വ്യാപകമായി എ.ഐ ക്യാമറകള്‍ […]