വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറെ തേടി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും ബന്ധുക്കളും മലപ്പുറത്ത്

മലപ്പുറം : വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് തിരുവന്തപുരം സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സാഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറെ തേടി മലപ്പുറത്തെ വീട്ടിലെത്തിയത് നാടകീയ രംഗങ്ങള്‍ ഉണ്ടാക്കി. ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലേറ പേര്‍ പിന്തുടരുന്ന വളാഞ്ചേരി സ്വദേശിയായ യുവാവിനെ തേടിയായിരുന്നു എം ബി ബി എസ് വിദ്യാര്‍ത്ഥിനിയും ബന്ധുക്കളും തിങ്കളാഴ്ച രാത്രി എത്തിയിരുന്നത്. യുവതിയും മാതാപിതാക്കളും യുവാവിന്റെ വീട്ടിലെത്തുകയും വിവാഹം കഴിക്കണമെന്നാവശ്യം ഉന്നയിക്കുകയുമായിരുന്നു. ഇത് ഇരുകൂട്ടരും തമ്മില്‍ വാക് വാദത്തിനിടയാക്കുകയും വിഷയത്തില്‍ സമീപവാസികളും നാട്ടുകാരും ഇടപെടുകയും ചെയ്തു. തര്‍ക്കത്തിനിടെ […]

ഏപ്രിൽ 1 മുതൽ ഗൂഗിൾ പേ അടക്കമുള്ള യുപിഐ സേവനം ചില ഫോൺ നമ്പറുകളിൽ ലഭ്യമാകില്ല!

  തട്ടിപ്പികളും അനധികൃത പണക്കൈമാറ്റവും ഒഴിവാക്കാനായാണ് ഈ നീക്കം.   ന്യൂഡൽഹി: സജീവമല്ലാത്ത മൊബൈൽ നമ്പറുകളിൽ ഏപ്രിൽ ഒന്ന് മുതൽ‌ ബാങ്ക് ആപ്പ്, ഗൂഗിൾ പേ, ഫോൺ പേ, പേടിഎം എന്നിവ അടക്കമുള്ള യുപിഐ സേവനങ്ങൾ ലഭ്യമാക്കില്ല. നാഷണൽ പേയ്മെന്‍റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ(എൻപിസിഐ)യാണ് പേയ്മെന്‍റ് സർവീസ് പ്രൊവൈഡർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. തട്ടിപ്പികളും അനധികൃത പണക്കൈമാറ്റവും ഒഴിവാക്കാനായാണ് ഈ നീക്കം. നിങ്ങളുടെ മൊബൈൽ നമ്പറുകൾ സജീവമാണെന്ന് ഉറപ്പാക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാം.   എന്തുകൊണ്ട് പുതിയ തീരുമാനം […]

സ്കൂൾ ബസിൽ അകത്തും പുറത്തുമായി 4 ക്യാമറകൾ നിർബന്ധമായും സ്ഥാപിച്ചിരിക്കണം; കെ.ബി. ഗണേഷ് കുമാർ

  മെയ് മാസത്തിൽ ഫിറ്റ്നസ് പരിശോധനയ്ക്കായി സ്കൂൾ ബസുകൾ കൊണ്ടു വരുമ്പോൾ ക്യാമറകൾ നിർബന്ധമായും സ്ഥാപിക്കണം   തിരുവനന്തപുരം: സ്കൂൾ ബസുകളിൽ അകത്തും പുറത്തുമായി 4 ക്യാമറകൾ സ്ഥാപിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ.   ഫിറ്റ്നസ് പരിശോധനയ്ക്കായി സ്കൂൾ ബസുകൾ മെയ് മാസത്തിൽ കൊണ്ടു വരുമ്പോൾ ക്യാമറകൾ നിർബന്ധമായും സ്ഥാപിക്കണമെന്നും നിയമസഭയിൽ ഗണേഷ് കുമാർ പറഞ്ഞു.   കേന്ദ്ര സർക്കാരിന്‍റെ ഗതാഗത നിയമപരിഷേക്കരണങ്ങൾ കണ്ണടച്ച് സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പറഞ്ഞ ഗണേഷ്കുമാർ ചില കുത്തക […]

മലപ്പുറം വൈലത്തൂരിൽ നിന്നും 24 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

  കോഴിച്ചെന സ്വദേശി കൈതക്കാട്ടിൽ മുഹമ്മദ് റാഫിയെ കൽപ്പകഞ്ചേരി പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്   മലപ്പുറം: മലപ്പുറം വൈലത്തൂരിൽ കുഴപ്പണം പിടികൂടി. ബൈക്കിൽ കൊണ്ടുപോവുകയായിരുന്ന രേഖകളില്ലാത്ത 24 ലക്ഷം രൂപയാണ് പിടികൂടിയത്.   കോഴിച്ചെന സ്വദേശി കൈതക്കാട്ടിൽ മുഹമ്മദ് റാഫിയെ കൽപ്പകഞ്ചേരി പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം   പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വൈലത്തൂരിൽ നടത്തിയ പരിശോധനയിലാണ് കുഴപ്പണം പിടിച്ചെടുത്തത്. 500 രൂപയുടെ നോട്ടുകെട്ടുകൾ ബൈക്കിനെ ഹാൻഡിൽ ഭാഗത്തും ശരീരത്തിന്‍റെ വിവിധ […]

വിരലിന്മേൽ എണ്ണിക്കോ..വീട്ടിൽ കയറി പഞ്ഞിക്കിടും’; മലപ്പുറത്തെ ക്ലബ് പ്രവർത്തകർക്ക് ലഹരി മാഫിയയുടെ വധഭീഷണി

  മലപ്പുറം: തുവ്വൂരിൽ മയക്കുമരുന്ന് സംഘത്തെ പിടികൂടിയ ക്ലബ്ബ് പ്രവർത്തകർക്ക് നേരെ വധഭീഷണി. തൂവ്വൂർ ഗ്യാലക്സി ക്ലബ്ബ് പ്രവർത്തകർക്ക് നേരെയാണ് ലഹരി മാഫിയ സംഘത്തിന്റെ ഭീഷണി. ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്തെ ലഹരി മാഫിയ സംഘത്തെ ക്ലബ്ബ് പ്രവർത്തകരുടെ നേതൃത്വത്തിൽ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഭീഷണി.   ഭീഷണിപ്പെടുത്തുന്നതിന്‍റെ ശബ്ദ സന്ദേശം പുറത്തായി.വീട്ടിൽ കയറി കൊല്ലുമെന്നും കുടുംബത്തെ അപായപ്പെടുത്തുമെന്നുമടക്കും കേട്ടാലറക്കുന്ന തെറിവിളികളും ക്ലബ് പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നുണ്ട്. പല ഫോണ്‍ നമ്പറുകളില്‍ നിന്നും മാറി മാറി വിളിച്ചാണ് ഭീഷണിപ്പെടുത്തുന്നത്. […]

കോഴിക്കോട്ട് കാറിൽനിന്ന് 40ലക്ഷം കവർന്നു; പണം സൂക്ഷിച്ച ചാക്കുമായി പോകുന്നവരുടെ CCTV ദൃശ്യം പോലീസിന്

കോഴിക്കോട് : പൂവാട്ടുപറമ്പിൽ നിർത്തിയിട്ട കാറിൽനിന്നും 40ലക്ഷം രൂപ കവർന്നതായി പരാതി. സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്താണ് കവർച്ച. ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പണമാണ് നഷ്ടമായത്. പണം ചാക്കിലാക്കിയാണ് സൂക്ഷിച്ചതെന്നാണ് റഹീസ് പറയുന്നത്. ബൈക്കിലെത്തിയ രണ്ടുപേർ ചാക്കുമായി പോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് സംശയമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഭാര്യാപിതാവ് നല്‍കിയ പണവും മറ്റൊരിടത്ത് നിന്ന് ലഭിച്ച പണച്ച ഒന്നിച്ച് സൂക്ഷിച്ചിരുന്നതാണെന്നാണ് റഹീസിൻ്റെ മൊഴി. മെഡിക്കൽ കോളേജ് […]

കേരളത്തിലെ ഡ്രൈവിങ്ങ് സ്കൂളുകളുടെ വിജയശതമാനം 52% ആയി കുറഞ്ഞു, ക്വാളിറ്റി ഓഫ് എഡ്യൂക്കേഷനാണ് ലക്ഷ്യമിടുന്നത്: കെ ബി ഗണേഷ് കുമാർ

കേരളത്തിലെ ഡ്രൈവിങ്ങ് സ്കൂളുകളുടെ വിജയശതമാനം 52% ആയി കുറഞ്ഞുവെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നേരത്തെ വിജയം 78% 80 ശതമാനം വന്നതാണ് ഇപ്പോൾ കുറഞ്ഞത്. ക്വാളിറ്റി ഓഫ് എഡ്യൂക്കേഷൻ ആണ് മോട്ടോർ വാഹന വകുപ്പ് ലക്ഷ്യമിടുന്നത് നല്ല ഡ്രൈവിങ്ങ് സംസ്കാരം ഉണ്ടാക്കിയെടുക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം. ഡ്രൈവിങ്ങ് സ്കൂളുകളുടെ നിലവാരം ഉയർന്നു തന്നെയാണ് നിൽക്കുന്നത്. നേരത്തെ എങ്ങനെയെങ്കിലും H എടുക്കുക തട്ടിക്കൂട്ടി 8 എടുക്കുക എന്ന രീതിയിൽ മാറ്റമുണ്ടായി. പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടം ഏറ്റുവുമധികം […]

അന്തർ ജില്ലാ വാഹന മോഷണവും പെട്രോൾ പമ്പ് കേന്ദ്രീകരിച്ചു കവർച്ചയും; പരപ്പനങ്ങാടി സ്വദേശികൾ അറസ്റ്റിൽ

കോഴിക്കോട് : കേരളത്തിലെ പത്തു ജില്ലകളിലായി നിരവധി ബൈക്ക് മോഷണവും പെട്രോൾ പമ്പിലും, വഴിയോര കടകളിലും കവർച്ചയും നടത്തി വന്ന പ്രതികളെ പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി പൊക്ലിയന്റെ പുരക്കൽ റസൽ ജാസി (24), പരപ്പനങ്ങാടി ചെട്ടിപ്പടി കുറ്റ്യാടി വീട്ടിൽ അഖിബ് ആഷിഖ് (26) എന്നിവരെയാണ് മോഷണ ബൈക്കുകളുമായി ഇന്നലെ രാത്രി പരപ്പനങ്ങാടി ഭാഗത്തു നിന്നും പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത സമയം ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് അക്രമാസക്തരായ പ്രതികൾ […]

പി.വി അൻവറിന് വിവരങ്ങൾ ചോർത്തി നൽകി; ഡിവൈഎസ്പി എം.ഐ ഷാജിക്ക് സസ്പെൻഷൻ

പി.വി അൻവറിന് വിവരങ്ങൾ ചോർത്തി നൽകിയതിന് ഡിവൈഎസ്പി എം.ഐ ഷാജിക്ക് സസ്പെൻഷൻ. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ച സംഭവത്തിലെ ക്രൈംബ്രാഞ്ച് റിപ്പോർട്ട് ചോർത്തി നൽകിയതിനാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്ക് ബിജെപി ബന്ധം ഉണ്ടെന്ന രേഖയാണ് അൻവർ പുറത്തുവിട്ടത്. മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് മുൻ എംഎൽഎ പി.വി അൻവർ ക്രൈംബ്രാഞ്ചിന്റെ സുപ്രധാന രേഖ പുറത്തുവിട്ടത്. മലപ്പുറം പ്രസ്‌ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഇത്. ബിജെപി ബന്ധമുള്ള ചില ഉദ്യോഗസ്ഥർ, സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് […]

ഭരണ-പ്രതിപക്ഷ ഭേദമന്യ മുൻനിര നേതാക്കളുടെ സംഗമമായി മുസ്ലിം ലീഗ് ഇഫ്താർ

ന്യൂഡൽഹി: ഒരു പതിറ്റാണ്ടായി രാഷ്ട്രീയ ഇഫ്താറുകൾ അന്യം നിന്നുപോയ രാജ്യതലസ്ഥാനത്ത് മുസ്ലിം ലീഗ് എം.പി.മാർ സംയുക്തമായി നടത്തിയ ഇഫ്താർ ഭരണ പ്രതിപക്ഷ ഭേദമന്യേ മുൻ നിര രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി. ഇന്ത്യൻ യൂനിയൻ മുസ്ല‌ിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ് എം.പി.മാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, ഹാരിസ് ബീരാൻ, അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നിവർ സംയുക്തമായി ആതിഥ്യമരുളിയ ഇഫ്താറിൽ മുൻ […]