‘ചതിവ്…വഞ്ചന…അവഹേളനം ….52 വര്‍ഷത്തെ ബാക്കിപത്രം… ലാല്‍ സലാം’ സംസ്ഥാന സമിതിയില്‍ പരിഗണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി എ പത്മകുമാര്‍

  കൊല്ലം: സിപിഎം സംസ്ഥാന സമിതിയില്‍ പരിഗണിക്കാത്തതതിനെ തുടർന്ന് അതൃപ്തി പരസ്യമാക്കി മുന്‍ എംഎല്‍എയും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ പത്മകുമാര്‍. ‘ചതിവ്……… വഞ്ചന……… അവഹേളനം …….52 വര്‍ഷത്തെ ബാക്കിപത്രം……….ലാല്‍ സലാം…….’ എന്ന ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ പത്മകുമാര്‍ അതൃപ്തി പ്രകടിപ്പിച്ചത്. താടിക്ക് കൈ കൊടുത്തിരിക്കുന്ന ചിത്രം പ്രൊഫൈല്‍ ഫോട്ടായാക്കുകയും ചെയ്തിട്ടുണ്ട്. പോസ്റ്റ് വലിയ ചര്‍ച്ചയായി മിനിറ്റുകള്‍ക്കകം പത്മകുമാര്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് കുറിപ്പ് പിന്‍വലിച്ചു. മന്ത്രി വീണാ […]

കരിപ്പൂരിൽ വീട് റൈഡ് ചെയ്ത് ലക്ഷങ്ങൾ വില വരുന്ന എം.ഡി.എം.എ. പിടികൂടി.

കൊണ്ടോട്ടി: കരിപ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അയനിക്കാട് നിന്നും വൻ എം.ഡി.എം.എ. ശേഖരം പിടികൂടി. രണ്ടു ദിവസം മുന്നെ കൊച്ചി മട്ടാഞ്ചേരി പോലീസ് ലഹരികേസുമായി ബന്ധപ്പെട്ട് പിടിയിലായിരുന്ന പ്രതി കരിപ്പൂർ അയനിക്കാട് മുക്കൂട് സ്വദേശി മുള്ള മടക്കൽ ആഷിഖ് പി. എന്നയാളെയാണ് 1598 ഗ്രാം എം.ഡി.എം.എ.യുമായി പോലീസ് അറസ്റ്റ് ചെയ്തത്. ഏകദേശം 65 ലക്ഷത്തോളം രൂപ വില വരും. ആഷിഖിന്റെ പേരിൽ ഒമാനിൽ നിന്നും ഒരു പാർസൽ വന്നിട്ടുണ്ടെന്ന ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ […]

താനൂരിലെ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്’; ശക്തമായ നിയമനടപടിയെന്ന് പൊലീസ്

  മലപ്പുറം: താനൂരിൽ നിന്ന് കാണാതാവുകയും പിന്നീട് മുംബൈയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങളും, ചിത്രങ്ങളും, വിവരങ്ങളുമുൾപ്പടെ നീക്കം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. നീക്കം ചെയ്യാത്തവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്.   പെൺകുട്ടികളെ ഇതുവരെ വീട്ടുകാർക്കൊപ്പം വിട്ടിട്ടില്ല. സിഡബ്ല്യുസി കെയർ ഹോമിൽ തുടരുന്ന കുട്ടികളെ വിശദമായ കൗൺസിലിനിങിന് ശേഷമായിരിക്കും വീട്ടുകാർക്കൊപ്പം വിട്ടുനൽകുക. നാട് വിടാൻ കുട്ടികളെ സഹായിച്ച എടവണ്ണ സ്വദേശി റഹീം അസ്‌ലമിനെ കോടതി […]

ചാംപ്യൻസ് ട്രോഫി, ഇന്ത്യക്ക് കിരീടം

  ചാംപ്യൻസ് ട്രോഫി കിരീടത്തിൽ ഇന്ത്യൻ മുത്തം. മിച്ചൽ സാന്റ്നറിനേയും സംഘത്തിനേയും നാല് വിക്കറ്റിന് ഇന്ത്യ തോൽപ്പിച്ചു. 252 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ ആറ് പന്തുകൾ ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ജയം പിടിച്ചത്. ഇന്ത്യയുടെ മൂന്നാം ചാംപ്യൻസ് ട്രോഫി കിരീട നേട്ടമാണ് ഇത്. രോഹിത് ശർമ രണ്ടാം ഐസിസി കിരീടത്തിലേക്ക് കൂടി ഇന്ത്യയെ എത്തിച്ചിരിക്കുന്നു. ഏറ്റവും കൂടുതൽ വട്ടം ചാംപ്യൻസ് ട്രോഫി കിരീടം നേടുന്ന ടീമായും ഇന്ത്യ മാറി.   രോഹിത് ശർമ […]

ഹൈബ്രിഡ് കഞ്ചാവുമായി ആവേശം സിനിമ മേക്കപ്പ് മാൻ പിടിയിൽ; 45 ഗ്രം കഞ്ചാവ് ഇയാളില്‍നിന്ന് എക്സൈസ് പിടിച്ചെടുത്തു.

  ഇടുക്കി: ആവേശം സിനിമ മേക്കപ്പ് മാൻ രഞ്ജിത് ഗോപിനാഥനെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടി. ഞായറാഴ്ച പുലര്‍ച്ചെ മൂലമറ്റം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. അഭിലാഷും സംഘവുമാണ് പിടികൂടിയത്. പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന്‍ തുടങ്ങി മറ്റ് നിരവധി സിനിമകളില്‍ മേക്കപ്പ് മാനായി രഞ്ജിത് പ്രവര്‍ത്തിച്ചിരുന്നു.   45 ഗ്രം കഞ്ചാവ് ഇയാളില്‍നിന്ന് എക്സൈസ് പിടിച്ചെടുത്തു. ‘അട്ടഹാസം’ സിനിമയുടെ ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് പിടിയിലായത്. എക്‌സൈസ് വകുപ്പിന്‍റെ ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് പരിശോധനയുടെ ഭാഗമായി മൂലമറ്റം എക്‌സൈസ് സംഘം നടത്തിയ […]

രണ്ടാമതും എം.വി. ഗോവിന്ദൻ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി; സംസ്ഥാന സമിതിയിൽ‌ 17 പുതുമുഖങ്ങൾ

ജോൺ ബ്രിട്ടാസിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്   കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദൻ തുടരും. കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിന് സമാപന ദിനത്തിലാണ് എം.വി. ഗോവിന്ദനെ ഏകകണ്ഠമായി സംസ്ഥാന സെക്രട്ടിയായി തെരഞ്ഞെടുത്ത്. സെക്രട്ടറി സ്ഥാനത്തു നിന്നു ഗോവിന്ദനെ മാറ്റുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.   അതേസമയം, സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങൾ‌ ഉൾപ്പെടെ 89 പേരെ തെരഞ്ഞെടുത്തു. ഇ.പി. ജയരാജനും ടി.പി. രാമകൃഷ്ണനും സംസ്ഥാന കമ്മിറ്റിയിൽ തുടരും. അഞ്ച് ജില്ലാ സെക്രട്ടറിമാരെയും മന്ത്രി ആർ. ബിന്ദുവിനെയും സംസ്ഥാന […]

താ​നൂ​രി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ നാ​ടു​വി​ട്ട സം​ഭ​വം; കൂ​ടെ യാ​ത്ര ചെ​യ്ത യു​വാ​വി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി

    താ​നൂ​രി​ൽ നി​ന്ന് ര​ണ്ട് പ്ല​സ്ടു വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ നാ​ടു​വി​ട്ട സം​ഭ​വ​ത്തി​ൽ കു​ട്ടി​ക​ള്‍​ക്കൊ​പ്പം യാ​ത്ര ചെ​യ്ത യു​വാ​വി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി പോ​ലീ​സ്. എ​ട​വ​ണ്ണ സ്വ​ദേ​ശി ആ​ലു​ങ്ങ​ൽ അ​ക്ബ​ര്‍ റ​ഹീ​മി​ന്‍റെ (26) അ​റ​സ്റ്റ് ആ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.   പെ​ൺ​കു​ട്ടി​ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ട് വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ത​ട്ടി​കൊ​ണ്ട് പോ​ക​ൽ, പോ​ക്സോ ആ​ക്ട് പ്ര​കാ​ര​മു​ള്ള മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് പി​ന്തു​ട​ര​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യ​ത്.   കു​ട്ടി​ക​ൾ മും​ബൈ​യി​ലെ ബ്യൂ​ട്ടി​പാ​ർ​ല​റി​ൽ എ​ത്തി​യ​ത് യാ​ദൃ​ശ്ചി​കം […]

പാണക്കാട് വാഹനപകടത്തിൽ മരണപ്പെട്ട; മൊയ്‌ദീൻ കുട്ടിയുടെ മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക്

  മലപ്പുറം: ഇന്നലെ പാണക്കാട് നടന്ന വാഹനപകടത്തിൽ മരണപ്പെട്ട ഇത്തിൾ പറമ്പ് വട്ടപ്പറമ്പ് സ്വദേശി പരി മായിൻ എന്നിവരുടെ മകൻ മൊയ്തീൻ കുട്ടിയുടെ മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് നടക്കും. കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ ഉള്ള മയ്യിത്ത് ഇന്ന് പത്ത് മണിയോടുകൂടി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് പോസ്റ്റ്മോർട്ടം നടപടികൾക്കായി കൊണ്ടുപോകും. ഉച്ചയോട് കൂടി മയ്യത്ത് വീട്ടിലെത്തും. തുടർന്ന് ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മലപ്പുറം വലിയങ്ങാടി ജുമാ മസ്ജിദിൽ മയ്യത്ത് […]

‘രാത്രി 9 മണിക്ക് ക്യൂ നിൽക്കുന്നവർക്കെല്ലാം മദ്യം നൽകണം’; വിവാദ ഉത്തരവ് പിൻവലിച്ച് ബെവ്കോ

‘രാത്രി 9 മണിക്ക് ക്യൂ നിൽക്കുന്നവർക്കെല്ലാം മദ്യം നൽകണം’; വിവാദ ഉത്തരവ് പിൻവലിച്ച് ബെവ്കോ അസിസ്റ്റന്‍റ് ജനറൽ മാനേജർ ടി. മീനാകുമാരി പുറത്തിറക്കിയ ഉത്തരവ് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. രുവനന്തപുരം: രാത്രി 9 മണിക്ക് ക്യൂവിൽ നിൽക്കുന്ന എല്ലാവർക്കും മദ്യം നൽകണമെന്ന വിവാദ ഉത്തരവ് പിൻവലിച്ച് ബെവ്റേജസ് കോർപ്പറേഷൻ. അസിസ്റ്റന്‍റ് ജനറൽ മാനേജർ ടി. മീനാകുമാരി പുറത്തിറക്കിയ ഉത്തരവ് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു. നിലവിൽ രാവിലെ 10 […]

മർദനത്തിനിരയായ ഓട്ടോ ഡ്രൈവറുടെ മരണം: ബസ് ജീവനക്കാർ റിമാൻഡിൽ

മലപ്പുറം: മർദനത്തിന് പിന്നാലെ ഓട്ടോഡ്രൈവർ മരിച്ച സംഭവത്തിൽ പ്രതികളായ ബസ് ജീവനക്കാരെ കോടതി റിമാൻഡ് ചെയ്തു. മുഹമ്മദ് നിഷാദ്, സുജീഷ്, സിജു എന്നിവരെയാണ് മലപ്പുറം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. പ്രതികൾക്കെതിരെ പൊലീസ് നരഹത്യാ കുറ്റം ചുമത്തിയിരുന്നു.   വെള്ളിയാഴ്ച രാവിലെയാണ് സ്വകാര്യ ബസ് ജീവനക്കാരുടെ മർദനമേറ്റതിന് പിന്നാലെ മാണൂർ സ്വദേശി അബ്ദുല്ലത്തീഫ് മരിച്ചത്. തിരൂർ – മഞ്ചേരി റൂട്ടിലോടുന്ന PTB ബസിലെ ജീവനക്കാർ മർദിച്ചെന്നാണ് പരാതി. ബസ് കാത്തുനിന്ന യാത്രക്കാരെ ഓട്ടോറിക്ഷയിൽ […]