കാസർകോട് ഉപ്പളയിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി മൂന്ന് മരണം. ഒരാൾക്ക് ഗുരുതര പരിക്കേറ്റു

    ഉപ്പള: ഉപ്പളയിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി മൂന്ന് മരണം. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.   ഉപ്പള ഗേറ്റിന് സമീപം ഞായറാഴ്ച രാത്രി ഒമ്പതര മണിയോടെയായിരുന്നു അപകടം. കാറിൽ ഉണ്ടായിരുന്ന ജനാർഥന, മകൻ വരുൺ, കിഷൻ എന്നിവരാണ് തൽക്ഷണം മരിച്ചത്. അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ചതാണ് അപകടകാരണമെന്നാണ് നിഗമനം.അപകടത്തിൽപ്പെട്ട കാർ പൂർണ്ണമായും തകർന്നു.സമീപവാസികളും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

വടകരയിൽ പ്ലസ് ടു വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

വില്യാപ്പള്ളി: വില്യാപ്പള്ളിയിൽ പ്ലസ് ടു വിദ്യാർഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകര പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി വില്യാപ്പള്ളിയിലെ പോടൻ കണ്ടിയിൽ രവീന്ദ്രന്‍റെ മകൾ അനന്യ (17) യാണ് മരിച്ചത്. വീട്ടുകാർ പുറത്ത് പോയി തിരിച്ച് വന്നപ്പോഴാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. വൈകീട്ട് 6.30 ഓടെയാണ് സംഭവം. പ്ലസ് ടു പരീക്ഷ എഴുതി വീട്ടിൽ തിരിച്ചെത്തിയതായിരുന്നു. വില്യാപ്പള്ളി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകര പൊലീസ് സ്ഥലത്ത് […]

റോഡ് തടഞ്ഞ് സമ്മേളനം നടത്തിയവർക്കെതിരേ എന്തൊക്കെ കുറ്റങ്ങൾ ചുമത്തിയെന്ന് സർക്കാരിനോട് ഹൈക്കോടതി

  ജോയിന്‍റ് കൗൺസിൽ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത സിപിഐ നേതാക്കളായ ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ ഹൈക്കോടതിയിൽ സത്യവാങ്മൂലവും നൽകി   കൊച്ചി: തി​രു​വ​ന​ന്ത​പു​രം വഞ്ചിയൂരിൽ അടക്കം റോഡ് തടഞ്ഞ് പാർട്ടി സമ്മേളനങ്ങൾ നടത്തിയവർക്കെതിരെ എന്തൊക്കെ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തതെന്ന് ഒരാഴ്ചക്കകം അറിയിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം.   സെക്രട്ടേറിയറ്റിന് മുന്നിൽ വഴി തട‌ഞ്ഞ് ജോയിന്‍റ് കൗൺസിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്, കൊച്ചി കോർപറേഷന് മുന്നിൽ ഡിസിസി സംഘടപ്പിച്ച സമര പരിപാടി എന്നിവയാണ് […]

അന്നന്നത്തെ അന്നത്തിനു വേണ്ടി ആശാ വർക്കർമാർ നടത്തുന്ന സമരത്തെ നിന്ദിച്ചു കൊണ്ട് സിഐടിയുവും എളമരം കരീമും

സിഐടിയുവും കരീമും പിന്നെ ആശാ  വർക്കർമാരും അന്നന്നത്തെ അന്നത്തിനു വേണ്ടി ആശാ വർക്കർമാർ നടത്തുന്ന സമരത്തെ നിന്ദിച്ചു കൊണ്ട് സിഐടിയുവും എളമരം കരീമും നടത്തിയ പ്രസംഗം കേരളത്തിന്‍റെ സാമൂഹികബോധത്തിന്മേൽ ആഴമേറിയ മുറിവാണ് സൃഷ്ടിച്ചിരിക്കുന്നത്.   കരീമിന്‍റെ കാര്യം തന്നെയെടുത്താൽ, മാർക്സിയൻ തത്വശാസ്ത്രത്തിന്‍റെയും ധാർമികതയുടെയും ആലഭാരങ്ങളില്ലാതെ, പഴയ മട്ടിലുള്ള രക്താങ്കിതമായ അങ്കികളെല്ലാം ഉപേക്ഷിച്ചിരിക്കുകയാണ് അദ്ദേഹം. ഒരു കാലത്ത് വികാരമായി കരുതിയിരുന്ന അതേ സമരങ്ങൾ ഇന്നു വെറും ശല്യമായി മാറിയിരിക്കുന്നു! ആശാ വർക്കർമാരുടെ ആവശ്യങ്ങൾ അവഗണിച്ചു കളയേണ്ടതായിരിക്കുന്നു, അല്ലെങ്കിൽ പരിഹാസ്യവും […]

കോഴിക്കോട് ലഹരി മരുന്നിന് അടിമയായ ജേഷ്ഠൻ വാളുപയോഗിച്ച് അനുജന്‍റെ തലയ്ക്ക് വെട്ടി പരുക്കേൽപ്പിച്ചു

വിമുക്തി കേന്ദ്രത്തിൽ അയച്ചതിന്‍റെ പ്രതികാരം; കോഴിക്കോട് സഹോദരനെ യുവാവ് വെട്ടിപരുക്കേൽപ്പിച്ചു ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അർജുൻ അനുജനെ ആക്രമിക്കച്ചത്   കോഴിക്കോട്: ലഹരി മരുന്നിന് അടിമയായ ജേഷ്ഠൻ വാളുപയോഗിച്ച് അനുജന്‍റെ തലയ്ക്ക് വെട്ടി പരുക്കേൽപ്പിച്ചു. കോഴിക്കോട് താമരശേരിയിൽ തിങ്കളാഴ്ച വൈകിട്ട് 5.15 ഓടെയാണ് സംഭവം. 23 കാരനായ അഭിനന്ദിനാണ് പരുക്കേറ്റത്.   ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അർജുൻ അനുജനെ ആക്രമിക്കച്ചത്. ലഹരിക്കടിമയായ അർജുനെ വിമുക്തി കേന്ദ്രത്തിൽ […]

റഹീമിന്റെ മോചനം വൈകും, കേസ് വീണ്ടും നീട്ടി

    റിയാ​ദ്: കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് റിയാദ് കോടതി വീണ്ടും നീട്ടി. കോടതി ആവശ്യപ്പെട്ട രേഖകള്‍ ഗവര്‍ണറേറ്റില്‍ നിന്ന് ലഭിക്കാനുളളതാണ് കാരണം. തുടർച്ചയായ ഒമ്പതാം തവണയാണ് കോടതി കേസ് നീട്ടിവെക്കുന്നത്. സൗദി പൗരൻ കൊല്ലപ്പെട്ട കേസിലാണ് റഹീം ജയിലിൽ കഴിയുന്നത്. കേസ് അടുത്ത ദിവസം വീണ്ടും പരിഗണിക്കും.   റഹീമിന്റെ അഭിഭാഷകർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ സവാദ്, കുടുംബപ്രതിനിധി സിദ്ദിഖ് തുവ്വൂർ എന്നിവർ ഹാജരായിരുന്നു.   കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് […]

പത്തനംതിട്ടയിൽ കൂട്ടക്കൊലപാതകം; ബൈജു വെട്ടിക്കൊന്നത് സ്വന്തം ഭാര്യയേയും അയൽവാസിയായ യുവാവിനെയും

  പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കൂട്ടക്കൊലപാതകം. പത്തനംതിട്ടയിൽ കലഞ്ഞൂർ പാടത്താണ് സംഭവം. ഭാര്യയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തിൽ വൈഷ്ണവിയേയും (28) ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാടം വിഷ്ണു ഭവനിൽ വിഷ്ണുവിനെയുമാണ് (30) വൈഷ്ണവിയുടെ ഭർത്താവ് ബൈജു വെട്ടിക്കൊലപ്പെടുത്തിയത്. പിസി ന്യൂസ്‌,ഇക്കഴിഞ്ഞ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. ബൈജുവിന്റെ അയൽവാസിയാണ് കൊല്ലപ്പെട്ട വിഷ്ണു. വിഷ്ണുവിന്റെ വാടക വീടിന്റെ മുന്നിലിട്ടാണ് രണ്ട് പേരെയും ബൈജു ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ ബൈജു തന്നെയാണ് വിവരം സു​ഹൃത്തുക്കളെ […]

പാലക്കാട് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടിലെത്തി ഭർത്താവും സ്വയം വെടിയുതിർത്തു

ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടിലെത്തി ഭർത്താവും സ്വയം വെടിയുതിർത്തു   പാലക്കാട്: വണ്ടാഴിയിൽ 50 വയസുകാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വണ്ടാഴി ഏറാട്ടുകുളമ്പ് കൃഷ്ണ കുമാർ ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിന്റെ മുറ്റത്താണ് ഇയാളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ സ്വയം വെടിയുതിർത്തതാകാം എന്നാണ് പ്രാഥമിക നിഗമനം.   കൃഷ്ണ കുമാർ തന്റെ എയർഗണിൽ നിന്ന് സ്വയം വെടിവെച്ചതാണെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. കോയമ്പത്തൂരിൽ വെച്ച് ഭാര്യയെ ഇന്ന് രാവിലെ കൊലപ്പെടുത്തിയ […]

യു. പ്രതിഭ എംഎൽഎ യുടെ മകനെതിരെയുളള കേസ്; സാക്ഷികൾ മൊഴിമാറ്റി

  തകഴി സ്വദേശികളായ അജിത്തും കുഞ്ഞുമോനുമാണ് കേസിലെ പ്രധാന സാക്ഷികൾ.   ആലപ്പുഴ: യു. പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ സാക്ഷികൾ മൊഴിമാറ്റി. കഞ്ചാവ് ഉപയോഗം കണ്ടില്ലയെന്നാണ് തകഴി സ്വദേശികൾ മൊഴി മാറ്റിയത്. യു. പ്രതിഭയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണർക്ക് മുൻപിൽ സാക്ഷികൾ മൊഴി മാറ്റിയത്.   അന്വേഷണ റിപ്പോർട്ട് എക്സൈസ് കമ്മീഷണർക്ക് കൈമാറിയിരുന്നു. തകഴി സ്വദേശികളായ അജിത്തും കുഞ്ഞുമോനുമാണ് കേസിലെ പ്രധാന സാക്ഷികൾ. എക്സൈസ് സംഘം കഞ്ചാവ് പിടിച്ചെടുക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന […]

ഷഹബാസിന്‍റെ മരണം: നഞ്ചക്കുമായി എത്തിയ വിദ്യാർഥിയുടെ അച്ഛനെയും പ്രതി ചേർക്കും

  ആക്രമണം നടന്ന സമയത്ത് ഇയാൾ പ്രദേശത്ത് ഉണ്ടായിരുന്നതായും ഇയാൾക്ക് ക്വൊട്ടേഷൻ ബന്ധങ്ങളുള്ളതായും മൊഴികളുണ്ട്.   കോഴിക്കോട്: താമരശേരിയിൽ വിദ്യാർഥി സംഘർഷത്തിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് മരിച്ച കേസിൽ പ്രതിയായ വിദ്യാർഥിയുടെ അച്ഛനെയും പ്രതി ചേർക്കും. സംഘർഷത്തിനിടെ തലയിൽ നഞ്ചക് കൊണ്ടുള്ള മർദനമേറ്റതാണ് ഷഹബാസിന്‍റെ മരണത്തിനിടയാക്കിയത്. പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ അഞ്ച് വിദ്യാർഥികളിൽ ഒരാളുടെ വീട്ടിൽ നിന്ന് നഞ്ചക്ക് കണ്ടെത്തിയിരുന്നു.     ഈ വിദ്യാർഥിയുടെ അച്ഛനെ പ്രതി ചേർക്കാനാണ് നീക്കം. ആക്രമണം നടന്ന സമയത്ത് ഇയാൾ പ്രദേശത്ത് […]