ഷഹബാസിന്റെ കൊലപാതകം, കുറ്റാരോപിതരെ പരീക്ഷയെഴുതിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം
കോഴിക്കോട്: താമരശേരിയിൽ പത്താം ക്ളാസ് വിദ്യാർത്ഥി ഷഹബാസിനെ വധിച്ച സംഭവത്തിൽ പ്രതികളായ വിദ്യാർത്ഥികളെ പരീക്ഷയെഴുതിക്കാനുള്ള തീരുമാനത്തിൽ ശക്തമായ പ്രതിഷേധം.കെഎസ്‌യുവും എംഎസ്എഫും വെള്ളിമാടുകുന്നിലെ ഒബ്‌സർവേഷൻ ഹോമിന് മുന്നിലാണ് പ്രതിഷേധിച്ചത്. പ്രവർത്തകരും പൊലീസുമായി ബലപ്രയോഗം നടന്നു. ഇതിനുപിന്നാലെ ഇവരെ അറസ്‌റ്റ് ചെയ്‌ത് നീക്കി. സംഭവത്തിൽ പ്രതികളായ അഞ്ച് വിദ്യാർത്ഥികൾക്കും ജുവനൈൽ ബോർഡ് ഇന്ന് ആരംഭിക്കുന്ന പത്താം ക്ളാസ് പരീക്ഷ എഴുതാൻ ഇന്നലെ തന്നെ അനുമതി നൽകിയിരുന്നു. തുടർന്ന് പൊലീസും വിദ്യാഭ്യാസ വകുപ്പും ചേർന്ന് അതിനുള്ള നടപടികൾ […]


