തനിക്ക് ഒരു പാർട്ടിയിലേക്കും പോകാൻ ഉദ്ദേശമില്ല, തന്റെ അഭിമുഖം വളച്ചൊടിക്കുകയാണ് ചെയ്തത്: ശശി തരൂര്‍

  ഡൽഹി: ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ വന്ന അഭിമുഖത്തിൽ വിശദീകരണവുമായി ശശി തരൂര്‍ എംപി. തന്‍റെ അഭിമുഖം ഇന്ത്യൻ എക്സ്പ്രസ് വളച്ചൊടിച്ചുവെന്നും തന്നെ അപമാനിച്ചുവെന്നു ശശി തരൂര്‍ എക്സിൽ കുറിച്ചു.   വെളളിയാഴ്ച കോണ്‍ഗ്രസ് നേതൃയോഗം ചേരാനിരിക്കെയാണ് തരൂരിന്‍റെ കുറിപ്പ്. പോഡ്‍കാസ്റ്റ് പുറത്തു വന്നതോടെ കാര്യങ്ങൾ വ്യക്തമായെന്നും തരൂര്‍ കുറിപ്പിൽ പറഞ്ഞു. ഒരു പാർട്ടിയിലേക്കും പോകാൻ ഉദ്ദേശമില്ല. താൻ പറയാത്ത കാര്യം തലക്കെട്ടാക്കി അപമാനിച്ചെന്നും വേട്ടയാടിയെന്നും തരൂർ ആരോപിച്ചു.   “സാഹിത്യത്തിൽ സമയം ചെലവഴിക്കാൻ വേറെയും വഴികൾ […]

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ പിതാവ് ഇന്ന് നാട്ടിലെത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം നാട്ടിലെത്തി വ്യാഴാഴ്ച രാത്രി ദമ്മാമില്‍ നിന്നും പുറപ്പെട്ട അദ്ദേഹം ഇന്ന് രാവിലെ 7.30 എത്തി  തിരുവനന്തപുരം വിമാനത്തിലാവും ഇറങ്ങുക. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഏഴു വര്‍ഷമായി നാട്ടില്‍ വരാനാകാതെ ദമ്മാമില്‍ കഴിയുകയായിരുന്നു അബ്ദുറഹീം. സാമൂഹിക പ്രവര്‍ത്തകുടെ ഇടപെടലിലാണ് റഹീമിന് നാട്ടിലേക്ക് വരാനുള്ള വഴി തുറന്നത്. ഗള്‍ഫില്‍ കാര്‍ ആക്‌സസറീസ് കടയില്‍ ജോലി ചെയ്തുവരികയാണ് അബ്ദുറഹീം. അതേസമയം പ്രതി അഫാനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എലിവിഷം കഴിച്ച് അഫാന്‍ […]

കാസർകോട് മോഗ്രാൽ പുത്തൂരിൽ നിർത്തിയിട്ട റോഡ് റോളറിൽ കാർ ഇടിച്ചു കയറി കൊളപ്പുറം വി.കെ പടി സ്വദേശി മരണപ്പെട്ടു

നിർത്തിയിട്ട റോഡ് റോളറിൽ കാറിടിച്ചു എ ആർ നഗർ സ്വദേശി മരിച്ചു, കൂടെയുണ്ടായിരുന്ന ചെമ്മാട് സ്വദേശിക്ക് പരിക്ക്  കാസർകോട് മോഗ്രാൽ പുത്തൂരിൽ നിർത്തിയിട്ട റോഡ് റോളറിൽ കാർ ഇടിച്ചു കയറി ഏ ആർ നഗർ വി കെ പടി സ്വദേശി മരിച്ചു, ഒരാൾക്ക് പരിക്ക്. വി കെ പടി സ്വദേശി കുഞ്ഞാലൻ ഹാജിയുടെ മകൻ മെഹബൂബ് (32) ആണ് മരിച്ചത്. ചെമ്മാട് എം എൻ കോംപ്ലെക്സിൽ മൊബൈൽ ഷോപ്പ് ഉടമയാണ്. കൂടെയുണ്ടായിരുന്ന അമ്പലപ്പടി സ്വദേശി റിയാസിനെ പരിക്കുകളോടെ […]

റെയില്‍വേ ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങൾ കണ്ട സംഭവം;ട്രെയിന് മുന്നിലേക്ക് മൂന്ന് പേരും ചാടുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ്

കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്ന് പേരുടെ മൃതദേഹം. രണ്ട് പെണ്‍കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച മൂന്ന് പേരെയും ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കോട്ടയം- നിലമ്പൂർ എക്സ്പ്രസ് ട്രെയിൻ ആണ് ഇടിച്ചത്. ട്രെയിന് മുന്നിലേക്ക് മൂന്ന് പേരും ചാടുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറഞ്ഞതായി പൊലീസ് അറിയിച്ചു രാവിലെയാണ് സംഭവം. റെയില്‍വേ ഗേറ്റിന് സമീപം മൂന്ന് മൃതദേഹങ്ങള്‍ കണ്ട വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. റെയില്‍വേ പൊലീസും ഏറ്റുമാനൂര്‍ പൊലീസും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. […]

മലപ്പുറം ചുങ്കത്തറ കൂറുമാറി വോട്ട് ചെയ്ത; വനിത നേതാവിന്റെ ഭർത്താവിന്റെ കട സിപിഎം അടിച്ച് തകർത്തു

  വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കടയിൽ എത്തിയ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുളള അഞ്ചംഗ സംഘം കട അടിച്ചു തകർക്കുകയായിരുന്നു   മലപ്പുറം: ചുങ്കത്തറ പഞ്ചായത്തിലെ ഭരണം നഷ്ടപ്പെട്ടതിൽ കൂറുമാറിയ വനിത അംഗത്തിന്റെ ഭർത്താവിന്റെ കട സിപിഎം പ്രവർത്തകർ അടിച്ചു തകർത്തു.   അവിശ്വാസ പ്രമേയത്തിൽ സിപിഐഎം അംഗമായിരുന്ന സുധീറിന്റെ ഭാര്യ നുസൈബ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതിനാലാണ് തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവ് കൂടെയായ സുധീർ പുന്നപ്പാലയുടെ ഓൺലൈൻ സേവനങ്ങൾ നൽകിയിരുന്ന കട അടിച്ച് തകർത്തത്. സംഭവത്തിൽ […]

കോഴിക്കോട് ലോ കോളെജ് വിദ്യാർഥിനിയുടെ ആത്മഹത്യ; ആൺസുഹൃത്തിനായുളള അന്വേഷണം ഊർജിതമാക്കി പൊലീസ്

മൗസയുടെ ഫോണ്‍ മരിക്കുന്നതിന്‍റെ തലേദിവസം ആൺസുഹൃത്ത് കൈക്കലാക്കിയെന്നാണ് സംശയം.   കോഴിക്കോട്: കോഴിക്കോട് ലോ കോളെജ് വിദ്യാർഥിനിയുടെ ആത്മഹത്യയിൽ ആൺസുഹൃത്തിനായുളള അന്വേഷണം ഊർജിതമാക്കി പൊലീസ്. തൃശൂര്‍ പാവറട്ടി സ്വദേശിയായ മൗസ മെഹ്‌റിസിനെ (20) യാണ് തിങ്കളാഴ്ച വൈകിട്ട് 3.30 ന് വാപ്പോളിത്താഴത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സഹപാഠികളായ ആറു പോരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആൺസുഹൃത്തിനായി അന്വേഷണം ഊർജിതമാക്കിയത്.   സുഹൃത്ത് മൗസയെ കെണിയില്‍പെടുത്തുകയായിരുന്നുവെന്ന് […]

കേരളത്തിലും കേന്ദ്രത്തിലും ജനവിരുദ്ധ സർക്കാറുകൾ കെ.ടി.പി.

മൂന്നിയൂർ:നാടൊട്ടുകും ബ്രുവറിയും മദ്യഷാപ്പും തുടങ്ങാനും മയക്ക് മരുന്നുകൾ എൽ.പി. സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പോലും ലഭിക്കാനും ഇടയാക്കുന്ന ഇടത് സർക്കാറിന്റെ നയ വൈകല്യങ്ങൾആണ് ഈ ദുരന്ത വ്യാപനത്തിൻ്റെ കാരണങൾ എന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി ( കെ ഡി പി) വള്ളിക്കുന്ന് നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. കാലിക്കറ്റ് എയർപോർട്ട് വഴി ഹജ്ജ് തീർത്ഥാടനത്തിനു പോകുന്ന ഹാജിമാരിൽ നിന്ന് അധിക ഫീസ് ഈടാക്കുവാനുള്ള കേന്ദ്രഗവൺമെന്റിന്റെ തീരുമാനം പിൻവലിക്കണം മെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡണ്ട് സി എം […]

വേങ്ങര പൂളാപ്പീസ് മിനി ഊട്ടി റോഡിൽ ലോറി മറിഞ്ഞ് അപകടം

    വേങ്ങര: ഊരകം പൂളാപ്പീസ് മിനി ഊട്ടി റോഡിൽ ലോറി മറിഞ്ഞ് അപകടം. ആർക്കും പരിക്കില്ല. സംഭവ സ്ഥലത്ത് വാഹന ഗതാഗതത്തിന് തടസ്സം നേരിടുന്നതായി അറിയാൻ കഴിയുന്നു.  

സഹതടവുകാരിയെ ആക്രമിച്ചു; ജയിൽ മോചനത്തിന് മന്ത്രിസഭ ശുപാർശ ചെയ്ത ഷെറിനെതിരേ വീണ്ടും കേസ്

കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഷെറിൻ ഇതിനു മുൻപും ജയിലിൽ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്.   കണ്ണൂർ: കാരണവർ വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഷെറിനെതിരേ സഹതടവുകാരിയായ വിദേശിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് വീണ്ടും കേസ്. ചെറിയനാട് ഭാസ്കരണ കാരണവർ വധക്കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്ന ഷെറിന് ശിക്ഷാ കാലാവധി ഇളവ് ചെയ്ത് ജയിൽ മോചിതയാക്കാൻ മന്ത്രിസഭ ശുപാർശ ചെയ്തിരുന്നു. ശുപാർശ ഗവർണറുടെ പരിഗണനയിലാണ്. അതിനിടെയാണ് ഷെറിനെതിരേ വീണ്ടും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.   ഫെബ്രുവരി 24ന് ഷെറിനും മറ്റൊരു തടവുകാരിയുടെ ചേർന്ന് […]

പാതയോരത്ത് ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ്

6 മാസത്തിനകം സര്‍ക്കാര്‍ നയത്തിന്, രൂപം നല്‍കണമെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍   കൊച്ചി: പാതയോരത്ത് ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമപരമായ അനുമതിയില്ലാതെ സ്ഥിരമായോ താല്‍ക്കാലികമായോ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ്. നിലവില്‍ അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ള എല്ലാ കൊടിമരങ്ങളും നീക്കം ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ നയത്തിന്, 6 മാസത്തിനകം രൂപം നല്‍കണമെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു.   കോടതി ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ച് തദ്ദേശസ്വയംഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും സര്‍ക്കുലര്‍ നല്‍കണം. […]