തൃശ്ശൂരില്‍ സുഹൃത്ത് പിടിച്ചുതള്ളിയ കായികാധ്യാപകന്‍ നിലത്തടിച്ച് വീണുമരിച്ചു

തൃശ്ശൂരില്‍ സുഹൃത്ത് പിടിച്ചുതള്ളിയ കായികാധ്യാപകന്‍ നിലത്തടിച്ച് വീണുമരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്‌കൂള്‍ അധ്യാപകന്‍ അനില്‍ ആണ് മരിച്ചത്. ചക്കമുക്ക് സ്വദേശിയാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. റീജണല്‍ തിയേറ്ററിന് സമീപത്തെ ബാറിലെത്തി ഇന്നലെ രാത്രി അധ്യാപകനും സുഹൃത്തും മദ്യപിച്ചിരുന്നു. പിന്നീട് ഇവര്‍ റീജണല്‍ തിയറ്ററില്‍ വച്ച് നടക്കുന്ന തിയേറ്റര്‍ ഫെസ്റ്റിവലിനെത്തുകയും അവിടെ വച്ച് പരസ്പരം തര്‍ക്കിക്കുകയുമായിരുന്നു. ഇതിനിടെ അനിലിനെ സുഹൃത്ത് രാജരാജന്‍ പിടിച്ചു തള്ളി. മുഖമടിച്ചാണ് […]

ചാരിറ്റിയുടെ മറവില്‍ പീഡനശ്രമം; പ്രതിക്കായി ഇരുട്ടില്‍തപ്പി പൊലീസ്

ചാരിറ്റിയുടെ മറവില്‍ 18കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്കായി ഇരുട്ടില്‍തപ്പി കോഴിക്കോട് നടക്കാവ് പൊലീസ്. പ്രതിയെ പിടികൂടാത്തതില്‍ കടുത്ത നിരാശയുണ്ടെന്ന് അതിജീവിത പറഞ്ഞു. പ്രതി ഒളിവിലാണെന്നും പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് പൊലിസ് വാദം. ശസ്ത്രക്രിയ കഴിഞ്ഞും ‍ഡിസ്ചാര്‍ജ് ചെയ്യാന്‍ പണമില്ലാതെ ആശുപത്രിയില്‍ കഴിയേണ്ടി വന്ന ഹോട്ടല്‍ ജീവനക്കാരനെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് മലപ്പുറം സ്വദേശി വാക്കിയത്ത് കോയ എത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ കോയയുടെ ഉള്ളിലിരുപ്പ് പുറത്തായി. ഹോട്ടല്‍ ജീവനക്കാരന്‍റെ 18കാരിയായ മകളെ കയറി പിടിക്കാന്‍ ശ്രമിച്ചു. വിനോദയാത്രക്ക് ഒപ്പം […]

പേനയ്ക്ക് വേണ്ടി സഹോദരിയുമായി തർക്കം; തിരുവനന്തപുരത്ത് 10 വയസുകാരി തൂങ്ങി മരിച്ച നിലയിൽ

നാലാം ക്ലാസ് വിദ‍്യാർഥിനിയായ ദിൽഷിതയെയാണ് വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് തിരുവനന്തപുരം: വെള്ളനാട് കുളക്കോട് പത്ത് വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാലാം ക്ലാസ് വിദ‍്യാർഥിനിയായ ദിൽഷിതയെയാണ് വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷിത അനുജത്തിയോടൊപ്പം കളിക്കുകയായിരുന്നു. ഇതിനിടെ ശുചി മുറിയിൽ കയറി വാതിലടക്കുകയും പിന്നീട് ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.   മൃതദേഹം വെള്ളനാട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുകൾക്ക് വിട്ടു […]

മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാന്‍ നേരിട്ടിറങ്ങി മലപ്പുറം ജില്ലാകളക്ടര്‍; വാഹനം പിടികൂടി

മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാന്‍ നേരിട്ടിറങ്ങി ജില്ലാ കളക്ടര്‍; വാഹനം പിടികൂടി   മലപ്പുറം: മാലിന്യമുക്ത മലപ്പുറത്തിനായി ജില്ലാ കളക്ടര്‍ വി ആര്‍ വിനോദിന്റെ പരിശോധന. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ ശുചിത്വമിഷനും മലപ്പുറം നഗരസഭയും നടത്തിയ പരിശോധനയിലാണ് കളക്ടറും ഭാഗമായത്. പരിശോധക്കിടെ മലപ്പുറം മിഷന്‍ ആശുപത്രിക്ക് സമീപം മാലിന്യം ഉപേക്ഷിക്കാനെത്തിയയാളെ കളക്ടര്‍ പിടികൂടി. വീട്ടില്‍ നിന്നുള്ള മാലിന്യം കവറിലാക്കി ഉപേക്ഷിക്കാന്‍ എത്തിയതായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട കളക്ടര്‍ വാഹനം പിടിച്ചെടുത്തു. രാവിലെ 5.45 ന് തുടങ്ങിയ പരിശോധന […]

മൂന്നു കൊലപാതകം, പിന്നാലെ ‘ക്ഷീണം’ മാറ്റാൻ ബാറിൽ കയറി മദ്യപിച്ചു, വീണ്ടും രണ്ടു കൊലപാതകം; ഞെട്ടിച്ച് അഫാന്റെ വെളിപ്പെടുത്തൽ 

  തിരുവനന്തപുരം: ആദ്യ മൂന്നു കൊലപാതകം നടത്തിയ ശേഷം ‘ക്ഷീണം’ മാറ്റാനായി ബാറിൽ കയറി മദ്യപിച്ചതായി പൊലീസിനോട് വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ തുറന്നുപറച്ചിൽ. ബാറിലെ മദ്യപാനത്തിനു ശേഷം വീട്ടിലെത്തി കൊലപ്പെടുത്തിയത് രണ്ടുപേരെ. നിരവധി കൊലപാതക കേസുകൾ കൈകാര്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ പോലും കുഴയ്ക്കുന്നതാണ് ബന്ധുക്കൾ അടക്കം അഞ്ചു പേരെ കൊലപ്പെടുത്തിയ അഫാന്റെ മനോനില. ഇത്രയും മണിക്കൂറുകളുടെ ഇടവേളകളിൽ ഉറ്റ ബന്ധുക്കളെ കൊലപ്പെടുത്തുകയും അതിന്റെ പശ്ചാത്താപം ഇല്ലാതെ ബാറിൽ കയറി മദ്യപിക്കുകയും പിന്നീട് വീണ്ടും […]

തൃശൂര്‍ വാഴക്കോട് കടയില്‍ ജ്യൂസ് കുടിക്കാനെത്തിയ സംഘം കടക്കാരനെ തള്ളിയിട്ട് കൊന്നു

  തൃശൂര്‍: വാഴക്കോട് കടക്കാരനെ തള്ളിയിട്ട് കൊന്നു കടയില്‍ ജ്യൂസ് കുടിക്കാനെത്തി സംഘമാണ് കടക്കാരനെ തള്ളിയിട്ട് കൊന്നത്. അബ്ദൂള്‍ അസീസ് എന്നയാളാണ് മരിച്ചത്. ആരാണ് പ്രതികള്‍ എന്നത് കണ്ടു പിടിക്കാനായിട്ടില്ല. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവിയടക്കമുള്ള തെളിവുകള്‍ പോലിസ് പരിശോധിച്ചു വരികയാണ്.  

എന്‍ ഡി എ വിട്ട് സജി മഞ്ഞക്കടമ്പില്‍; ഇനി പി.വി.അന്‍വറിനൊപ്പം

  കോട്ടയം :എന്‍ ഡി എ വിട്ട് പിവി.അന്‍വറിനൊപ്പം ചേര്‍ന്ന് കേരള കോണ്‍ഗ്രസ്സ് ഡെമോക്രാറ്റിക് പാര്‍ട്ടി ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍. കോട്ടയം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകം കോ-ഓര്‍ഡിനേറ്ററായഅന്‍വറിനൊപ്പം ചേരുന്നതായി സജി പ്രഖ്യാപിച്ചത്. പി വി അന്‍വറും വാര്‍ത്താ സമ്മേളനത്തില്‍ സജിക്കൊപ്പമുണ്ടായിരുന്നു.   ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന വിപുലമായ ലയന സമ്മേളനം ഏപ്രിലില്‍ കോട്ടയത്ത് നടത്തുമെന്നും സജി മഞ്ഞക്കടമ്പില്‍ അറിയിച്ചു.   എന്‍ ഡി എയില്‍ നിന്നുള്ള അവഗണനയാണ് […]

സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ സ്ഥാ​ന​മൊ​ഴി​ഞ്ഞേ​ക്കും, കെ​പി​സി​സി​യി​ൽ നേ​തൃ​മാ​റ്റ​ത്തി​ന് സാ​ധ്യ​ത

അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് അ​ടൂ​ർ പ്ര​കാ​ശ്, ബെ​ന്നി ബ​ഹ​നാ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​ൽ സ​മൂ​ല മാ​റ്റം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള​ള റി​പ്പോ​ർ​ട്ട് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ടാ​സ്ക് ഫോ​ഴ്സ് അം​ഗം സു​നി​ൽ ക​നു​ഗോ​ലു സ​മ​ർ​പ്പി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സി​ൽ പു​നഃ​സം​ഘ​ട​ന ഉ​ട​ൻ ന​ട​ന്നേ​ക്കും. കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് നി​ന്ന് കെ.​സു​ധാ​ക​ര​നെ മാ​റ്റി​യേ​ക്കും. അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് അ​ടൂ​ർ പ്ര​കാ​ശ്, ബെ​ന്നി ബ​ഹ​നാ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം. രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ധ്യ​ക്ഷ​നാ​കാ​ൻ അ​ടൂ​ർ പ്ര​കാ​ശ് താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച​താ​യാ​ണ് […]

ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച്‌ തല പൊട്ടിക്കും’; സിപിഎമ്മിന് നേരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ

സിപിഎം നേതാക്കൾക്കെതിരെ നേരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ എംഎൽഎ. തന്നേയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് ഭീഷണി. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവർത്തകരെ വിടുന്ന സിപിഎം നേതാക്കൾക്കുള്ള സൂചനയാണ് ഇത്. ഒരു തർക്കവുമില്ല ഞങ്ങൾ തലക്കേ അടിക്കൂ, പറഞ്ഞു വിടുന്ന തലകൾക്കെതിരെ അടിക്കുമെന്നാണ് പി വി അൻവർ പ്രസംഗത്തിൽ പറഞ്ഞത്. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താൻ പഠിച്ചിട്ടില്ലെന്നും മുന്നിൽ നിന്ന് തന്നെ പ്രവർത്തിക്കാനാണ് തീരുമാനമെന്നും പി വി […]

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: ലത്തീഫിന് അടിയേറ്റത് ഇരുപതിലേറെ തവണ

വെഞ്ഞാറമൂട്: ചുള്ളാളം കൂനൻവേങ്ങ ആലമുക്ക് ജസ്‌ല മൻസിലിൽ വിമുക്ത ഭടൻ അബ്ദുൽ ലത്തീഫിനെയും (63) ഭാര്യ സജിത ബീഗത്തെയും (57) അഫാൻ കൊലപ്പെടുത്തിയത് അതിക്രൂരമായി. ചുറ്റിക കൊണ്ടു തലയിലും മുഖത്തും തലങ്ങുംവിലങ്ങും അടിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പിതൃസഹോദരനായ ലത്തീഫിന്റെ ശരീരത്തിൽ ഇരുപതിലേറെ തവണയാണ് അഫാൻ അടിച്ചത്. തലയിലും നെഞ്ചിലും കണ്ണിലും കവിളിലും മൂക്കിലും അടിയേറ്റ പാടുകളുണ്ട്. സ്വീകരണ മുറിയിലെ സോഫയിൽ ഇടതുവശത്തേക്കു ചരിഞ്ഞ നിലയിലായിരുന്നു ഇദ്ദേഹത്തിന്റെ മൃതദേഹം. അതിനു മുന്നിലെ മേശയിൽ ഒരു കപ്പ് […]