വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിന്‍റെ ചുരുളഴിക്കാൻ പൊലീസ്. ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്നു കൂടി ആശുപത്രിയിൽ തുടരും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതക കാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ എന്നാണ് പൊലീസ് പറയുന്നത്. കേസിൽ മുഖ്യസാക്ഷി, പ്രതിയുടെ അമ്മ തന്നെയാണ്. സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന അവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. ഡോക്ടർമാരോട് ഇതിനുള്ള അനുമതി പൊലീസ് തേടിയിട്ടുണ്ട്. […]


