3 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച് 16 കാരൻ; എതിർത്തതോടെ കണ്ണിൽ ഇഷ്ടിക കൊണ്ട് ഇടിച്ചു

    ചെന്നൈ: തമിഴ്നാട്ടിലെ മയിലാടുതുറൈയിൽ മൂന്നു വയസുകാരിയെ ആക്രമിച്ച് 16 കാരനായ ബന്ധു. പീഢന ശ്രമം തടഞ്ഞതോടെ കുഞ്ഞിന്‍റെ കണ്ണിൽ ഇഷ്ടിക കൊണ്ട് ഇടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു.   സീർകാലിയിലെ കുട്ടിയുടെ വീട്ടിലായിരുന്നു സംഭവം. ബഹളം വച്ചതോടെ കുട്ടിയുടെ കണ്ണിൽ ഇഷ്ടിക കൊണ്ട് അടിക്കുകയായിരുന്നു. കുട്ടി ഗുരുതര പരുക്കോടെ ചികിത്സയിലാണ്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൂട്ടക്കൊല പ്രതി അഫാന്‍ ലഹരി ഉപയോഗിച്ചതായി കണ്ടെത്തല്‍; അമ്മയുടെ ആരോഗ്യനിലയിൽ പുരോഗതി

പ്രതിയുടെ അമ്മ മരുന്നുകളോട് പോസിറ്റീവായി പ്രതികരിക്കുന്നുണ്ടെന്ന് അധികൃതർ   തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്‍ ലഹരി ഉപയോഗിച്ചതായി കണ്ടെത്തല്‍. പ്രാഥമിക പരിശോധനയിലാണ് ഇക്കാര്യം ബോധ്യമായത്. എന്നാൽ ഏതുതരം ലഹരിയാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താന്‍ കൂടുതല്‍ പരിശോധന വേണമെന്ന് പൊലീസ് അറിയിച്ചു. ഇതിനായുള്ള പരിശോധനകളും നടത്തും.   അതേസമയം, പ്രതിയുടെ അമ്മ ഷെമിയുടെ ആരോഗ്യനിലയിൽ നേരീയ പുരോഗതിയുണ്ടായതായി ആശുപത്രി ആധികൃതർ അറിയിച്ചു. നൽകുന്ന മരുന്നുകളോട് പോസിറ്റീവായി പ്രതികരിക്കുന്നുണ്ടെന്നും എന്നാൽ മൊഴി രേഖപ്പെടുത്താനുള്ള ശാരീരിക നിലയായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. […]

അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണം; ആശ വര്‍ക്കര്‍മാർക്ക് സർക്കാരിന്‍റെ അന്ത്യശാസനം

ആശ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണം; എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ സർക്കുലർ ഇറക്കി   ശമ്പള വർധനവ് അടക്കം ആവശ്യങ്ങളുമായി സെക്രറ്ററിയേറ്റിന് മുന്നിൽ പണിമുടക്കുന്ന ആശ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് നിർദ്ദേശം. എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ സർക്കുലർ ഇറക്കി. ആശ വർക്കർമാർ പണിമുടക്ക് തുടരുകയാണെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ഇതിനായുള്ള നടപടികൾ മെഡിക്കൽ ഓഫീസർമാർ സ്വീകരിക്കണം. കാലതാമസം ഒഴിവാക്കാൻ അടുത്ത വാർഡിലെ ആശാ വർക്കർക്കർക്ക് അധിക ചുമതല നൽകണം. അല്ലെങ്കിൽ ആരോഗ്യ […]

എലിവിഷം കഴിച്ചുവെന്ന് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ; ആശുപത്രിയിലേക്ക് മാറ്റി

അഫാൻ മയക്കു മരുന്നിന് അടിമയാണെന്നാണ് പ്രാഥമിക നിഗമനം.   തിരുവനന്തപുരം: എലിവിഷം കഴിച്ചതായി വെളിപ്പെടുത്തിയതിനെത്തുടർന്ന് വെഞ്ഞാറമൂട് അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി. അഫാൻ മയക്കു മരുന്നിന് അടിമയാണെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച വൈകിട്ടാണ് പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി ആറു പേരെ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തിയത്.   പെൺസുഹൃത്തായിരുന്ന ഫസാനയെ കൊലപ്പെടുത്തിനായി സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നും മൊഴി നൽകിയിട്ടുണ്ട്.

കൂട്ടക്കൊല; പെൺസുഹൃത്തിനെ വീട്ടിലേക്ക് കൊണ്ടുവന്നതിനെ വീട്ടുകാർ എതിർത്തുവെന്ന് പ്രതി

  പേരുമനയിലെ വീട്ടില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെയാണ് ഫർസാനയെ വീട്ടിലേക്ക് കൊണ്ടുവന്നത്   തിരുവനന്തപുരം: പെൺസുഹൃത്തിനെ വീട്ടിലേക്ക് കൊണ്ടു വന്നതിനെ കുടുംബാംഗങ്ങൾ എതിർത്തുവെന്ന് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ. പേരുമനയിലെ വീട്ടില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെയാണ് ഫർസാനയെ വീട്ടിലേക്ക് കൊണ്ടുവന്നത്. ബിരുദാനന്തര ബിരുദ വിദ്യാർഥിയായ ഫർസാന ട്യൂഷനെന്ന പേരിൽ അഫാന്‍റെ വീട്ടിലേക്ക് വരുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്ന പ്രതിയെ ആറ്റിങ്ങല്‍ ഡിവൈഎസിപിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്ത് വരികയാണ്. ഫര്‍സാനയെ […]

പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ കോഴിക്കോട് ഗവ. ലോ​ കോളജ് വിദ്യാർഥിനി മരിച്ച നിലയിൽ

  കോഴിക്കോട് ഗവ. ലോ കോളജ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാംവർഷ എൽ.എൽ.ബി വിദ്യാർഥിയായ മൗസ(21)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിയാണ് പെൺകുട്ടി.   കോവൂർ ബൈപാസിലെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു വിദ്യാർഥിനി. താമസിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിക്കുന്ന വിദ്യാർഥി മുറിയിലെത്തിയപ്പോഴാണ് മൗസയെ മരിച്ച നിലയിൽ കണ്ടെത്തിയത്.  

തിരുവനന്തപുരത്തെ ഞെട്ടിച്ച്‌ കൊലപാതക പരമ്പര; 6 പേരെ വെട്ടിക്കൊന്നെന്ന് യുവാവ്‌, 5 മൃതദേഹം കണ്ടെത്തി

  തലസ്ഥാനത്തെ നടുക്കി കൂട്ടക്കൊലപാതകം; മൂന്നു ഇടങ്ങളിലായി യുവാവ് അഞ്ചു പേരെ വെട്ടിക്കൊന്നു,    തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കി കൂട്ടക്കൊലപാതകം. തിരുവനന്തപുരത്ത് വെഞ്ഞാറമൂടും മറ്റു രണ്ടിടങ്ങളിലുമായി യുവാവ് അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തി.വെഞ്ഞാറമൂട്  പേരുമല സ്വദേശിയായ 23കാരൻ അഫാൻ ആണ് അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തിയത്. തിരുവനന്തപുരം വെഞ്ഞാറമൂടിൽ യുവാവ് പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയുമാണ് വെട്ടി കൊലപ്പെടുത്തിയത്. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയും വെട്ടിക്കൊലപ്പെടുത്തിയത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അഫാൻ പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്.ഇവരുടെ വീട്ടിലുണ്ടായിരുന്ന […]

നിർത്തിയിട്ട ലോറിക്കു പിന്നിൽ കാറിടിച്ചു; മലപ്പുറം സ്വദേശികളായ പിതാവിനും മകനും ദാരുണാന്ത്യം

നിർത്തിയിട്ട ലോറിക്കു പിന്നിൽ കാറിടിച്ചു; മലയാളികളായ പിതാവിനും മകനും ദാരുണാന്ത്യം ചെന്നൈ: പഴനിക്ക് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ച് മലപ്പുറം സ്വദേശികളായ പിതാവിനും മകനും ദാരുണാന്ത്യം. തിരൂർ തൃക്കലങ്ങോട് സ്വദേശി മുഹമ്മദ് സദക്കത്തുള്ളയും മകനുമാണു മരിച്ചത്. ഭാര്യ, 2 വയസ്സുകാരി മകൾ എന്നിവരെ ഗുരുതര പരുക്കുകളോടെ ഉദുമലൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   പഴനി-ഉദുമല റോഡിൽ വയലൂരിന് സമീപം ബൈപാസ് റോഡിൽ കാർ റോഡരികിൽ പാർക്കു ചെയ്‌തിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. സദക്കത്തുള്ളയും മകനും […]

യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ്; കേസെടുത്ത ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി മേലധികാരികള്‍

  ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത രണ്ട് ഉദ്യോഗസ്ഥർക്ക് ആലപ്പുഴ എക്സൈസ് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ നിർദേശം. കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരോട് ഇന്ന് ഹാജരാകാൻ നിർദേശം നല്‍കിയിരിക്കുന്നത്. അന്വേഷണോദ്യോഗസ്ഥനായ ആലപ്പുഴ എക്സൈസ് അസി. കമ്മീഷണറാണ് ഇവരുടെ മൊഴി രേഖപ്പെടുത്തുക. റിപ്പോർട്ട് സംസ്ഥാന എക്സൈസ് കമ്മീഷണർക്ക് കൈമാറും. മകനെതിരെ കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ പ്രതിഭ എംഎല്‍എ നൽകിയ പരാതിയിലാണ് നടപടി. എംഎൽഎയുടെ മകനെ പിടികൂടിയ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും […]

പുക പരിശോധന; പിഴ ചുമത്തി ഏഴുദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പിഴ കുറയ്ക്കാം

  തിരുവനന്തപുരം: പിഴ ചുമത്തി ഏഴുദിവസത്തിനുള്ളിൽ വാഹന പുകപരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പിഴ കുറയ്ക്കാം. 2000 രൂപ പിഴയെന്നത് 250 രൂപയായാണ് കുറയുക. വാഹനം പരിശോധിക്കുന്ന സമയത്ത് പുകപരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഏഴുദിവസത്തെ സാവകാശം അനുവദിക്കണം. കേന്ദ്ര മോട്ടോർവാഹനനിയമത്തിലാണ് ഈ വ്യവസ്ഥയുള്ളത്. നിലവിൽ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഏഴുദിവസത്തിനുള്ളിൽ പരിശോധന നടത്തി ഹാജരാക്കിയാലുംമതി. പിഴ ചുമത്തിയ ഉദ്യോഗസ്ഥർക്ക് മുൻപാകെയാണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. പുകപരിശോധന ഓൺലൈനായതിനാൽ സർട്ടിഫിക്കറ്റ് ‘വാഹൻ’ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യപ്പെടും. ഇതിനുശേഷം ഉദ്യോഗസ്ഥരെ സമീപിച്ച് പിഴ […]