വിദ്വേഷ പരാമർശം; പി.സി. ജോർജ് കോടതിയിൽ കീഴടങ്ങി;ഈരാറ്റു പേട്ട കോടതിയിലെത്തിയാണ് കീഴടങ്ങൽ
ഈരാട്ടുപേട്ട: മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവും മുൻ എംഎൽഎയുമായ പി.സി. ജോർജ് കീഴടങ്ങി. ഈരാറ്റു പേട്ട കോടതിയിലെത്തിയാണ് കീഴടങ്ങൽ. പിസിയെ കസ്റ്റഡിയിലെടുക്കാനായി പൊലീസ് വീട്ടിലെത്തിയിരുന്നെങ്കിലും പി.സി. ജോർജ് വീട്ടിലുണ്ടായിരുന്നില്ല. പിന്നാലെയാണ് കോടതിയിൽ നേരിട്ടെത്തി കീഴടങ്ങിയത്. ശനിയാഴ്ച ഹാജരാവാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും തിങ്കളാഴ്ച ഹാജരാവാമെന്ന് പിസി പൊലീസിനെ അറിയിക്കുകയായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി കൂടി തള്ളിയതോടെയാണ് പിസിയുടെ അറസ്റ്റിലേക്ക് പൊലീസ് കടന്നത്. ജനുവരി അഞ്ചിന് നടന്ന ചാനൽ ചർച്ചയ്ക്കിടെ മുസ്‌ലിം വിരുദ്ധ പരാമർശം […]


