അട്ടപ്പാടിയിൽ അമ്മയെ മകൻ ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

  മകനെ കാണാതായതിനെ തുടർന്ന് രേശി വീടിന് പുറത്തിറങ്ങി നോക്കിയപ്പോൾ രഘു ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു   പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ മകൻ അമ്മയെ ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. പുതൂര്‍ പഞ്ചായത്തിലെ അരളിക്കോണം ഊരിലെ രേശി (55) ആണ് ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെ മകൻ കൊലപ്പെടുത്തിയത്. പ്രതി രഘുവിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തു.   മകനെ കാണാതായതിനെ തുടർന്ന് രേശി വീടിന് പുറത്തിറങ്ങി നോക്കിയപ്പോൾ രഘു ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. രഘുവിന് മാനസിക പ്രശ്നമുണ്ടെന്നാണ് […]

തലസ്ഥാനത്ത് എൻജിനീയറിംഗ് വിദ്യാർത്ഥിയെ സഹപാഠി കുത്തിക്കൊന്നു

  തലസ്ഥാനത്ത് എൻജിനീയറിംഗ് വിദ്യാർത്ഥി സഹപാഠിയുടെ കുത്തേറ്റുമരിച്ചു. മിസോറാം സ്വദേശിയും നഗരത്തിന് സമീപത്തെ എൻജിനീയറിംഗ് കോളേജിലെ മൂന്നാംവർഷ വിദ്യാർത്ഥിയുമായ മിസോറാം സ്വദേശി വലന്റിയൻ എന്ന ഇരുപത്തിരണ്ടുകാരനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മിസോറാം സ്വദേശി തന്നെയായ ലംസംഗ് സ്വാലയെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്നുമണിയാേടെ കോളേജിന് സമീപത്തുവച്ചായിരുന്നു സംഭവം. കൂട്ടകാരായ വിദ്യാർത്ഥികൾ ഒരുമിച്ച് മദ്യപിക്കാൻ പോയെന്നും തുടർന്ന് സംഘംചേർന്ന് തർക്കത്തിലേർപ്പെടുകയും വാക്കുതർക്കത്തിനൊടുവിൽ കുത്തുകയായിരുന്നു എന്നുമാണ് പൊലീസ് പറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ വലന്റിയനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും […]

അരിഷ്ടത്തിൽ ആൽക്കഹോൾ ചേർത്ത് വിൽപ്പനയെന്ന് പരാതി; ആയുർവേദ ഫാർമസി പൂട്ടിച്ചു

അരിഷ്ടത്തിൽ മദ്യം ചേർക്കുന്നുണ്ടോ എന്നത് സാംപിൾ പരിശോധിച്ചാൽ മാത്രമേ തിരിച്ചറിയാൻ കഴിയൂ എന്നാണ് എക്സൈസ് അധികൃതർ വ്യക്തമാക്കി. തിരുവനന്തപുരം: നെയ്യാറ്റിൻകര പെരുങ്കടവിളയിൽ അരിഷ്ടത്തിൽ ആൽക്കഹോൾ ചേർത്ത് വിൽപനയെന്ന പരാതിയിൽ ആയുർവേദ ഫാർമസി പൂട്ടിച്ച് എക്സൈസ്. ആയുർവേദ ഡോക്റ്ററായ അജിത് കുമാറിന്‍റെ ലൈസൻസിൽ പ്രവർത്തിച്ചുവന്ന ജീവൻ ആയുർവേദ പഞ്ചകർമ്മ ചികിത്സാലയമാണ് പരിശോധന നടത്തിയ ശേഷം എക്സൈസ് പൂട്ടിയത്. പിപ്പല്യാസവം, മുസ്താരിഷ്ടം ഇങ്ങനെ പലവിധ പേരുകളിലുള്ള അരിഷ്ടത്തിൽ ആൽക്കഹോൾ ചേർത്ത് വിൽക്കുന്നതായായിരുന്നു പരാതി. അരിഷ്ടം എക്സൈസ് കസ്റ്റഡിയിലെടുത്തു. വിൽപ്പനയ്ക്കുള്ള അരിഷ്ടം […]

വീണ്ടും നിക്ഷേപ തട്ടിപ്പ്;ഇരിങ്ങാലക്കുടയിലെ സ്ഥാപനം തട്ടിയത് 150 കോടിയിലധികം,ബില്യണ്‍

ബീസിനെതിരെനിര വധിപരാതികള്‍സ്ഥാപന ഉടമകള്‍ വിദേശത്തേക്ക് കടന്നതായും നിക്ഷേപകര്‍ പറയുന്നു തൃശ്ശുര്‍: തൃശ്ശൂരില്‍ വീണ്ടും നിക്ഷേപ തട്ടിപ്പ്. ഇരിങ്ങാലക്കുടയിലെ ബില്യണ്‍ ബീസ് എന്ന സ്ഥാപനത്തിന്റെ ഉടമകള്‍ നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയെന്ന് പരാതി. വന്‍പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്നും 150 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പ്രാഥമിക നിഗമനം. സ്ഥാപന ഉടമകള്‍ വിദേശത്തേക്ക് കടന്നതായും നിക്ഷേപകര്‍ പറയുന്നു.   ഒരുകോടി 95 ലക്ഷം രൂപ നിക്ഷേപിച്ച ആളുടെ പരാതിയില്‍ തുടങ്ങിയ അന്വേഷണമാണ് കോടികളുടെ തട്ടിപ്പ് വെളിപ്പെടാന്‍ വഴിയൊരുക്കിയത്. പരാതിയില്‍ സ്ഥാപന […]

കൊല്ലം കുണ്ടറയിൽ റെയിൽവേ ട്രാക്കിനു കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തി.

കൊല്ലം കുണ്ടറയിൽ റെയിൽവേ ട്രാക്കിനു കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തി. എഴുകോണ്‍ പൊലീസ് എത്തി പോസ്റ്റ് നീക്കം ചെയ്തു. അട്ടിമറി സാധ്യത അടക്കം സംശയിക്കുന്ന സാഹചര്യത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.   ശനിയാഴ്ച പുലർച്ചെ 2 മണിയോടെയാണ് സംഭവം. റെയില്‍വേ പാളത്തിന് കുറുകെ വച്ച നിലയില്‍ ഇലക്ട്രിക് പോസ്റ്റ് കണ്ട് പ്രദേശവാസിയാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ എഴുകോണ്‍ പൊലീസ് സ്ഥലത്തെത്തി ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്തു.   സാമൂഹിക വിരുദ്ധരുടെ പ്രവൃത്തിയാകാമെന്നാണ് എഴുകോണ്‍ […]

രണ്ടു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഉണ്ടായത് 6000 ഒളിച്ചോട്ടങ്ങള്‍; ഒളിച്ചോടിയ സ്ത്രീകളില്‍ നാലായിരത്തോളം പേര്‍ നേരത്തെ വിവാഹിതര്‍:

പുതിയ കണക്കുകള്‍ ഇങ്ങനെ അവിഹിത ബന്ധങ്ങളുടെ പേരിലുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ക്ക് കൈയും കണക്കുമില്ലാതിരിക്കെ കുറച്ചു മാസം മുമ്ബ് കേരളത്തിന്റെ മനസുലച്ച രണ്ട് കുറ്റകൃത്യങ്ങളുണ്ടായത് തിരുവനന്തപുരത്തും കൊച്ചിയിലുമാണ്.എയർ ഗണ്ണുമായെത്തിയ വനിതാ ഡോക്ടർ തന്റെ പുരുഷ സുഹൃത്തിന്റെ പങ്കാളിയെ വെടിവച്ചതായിരുന്നു തലസ്ഥാന നഗരിയിലുണ്ടായതെങ്കില്‍, കൊച്ചി പനമ്ബള്ളി നഗറിലെ ഫ്ളാറ്റില്‍ നിന്ന് പ്ളാസ്റ്റിക് കവറില്‍ പൊതിഞ്ഞ് നവജാതശിശുവിനെ റോഡിലേക്ക് വലിച്ചെറിഞ്ഞതായിരുന്നു മറ്റൊരു ക്രൂരത.     വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച പുരുഷ സുഹൃത്തിന്റെ പങ്കാളിയ്ക്കുനേരെ തലസ്ഥാന നഗരിയിലായിരുന്നു വനിതാ ഡോക്ടറുടെ എയർഗണ്‍ […]

ട്രെയിൻ യാത്രയ്ക്കിടെ വയോധിക ദമ്പതിമാരുമായി സൗഹൃദം, അടുത്ത ദിവസം വീട്ടിലെത്തി സ്വർണം കവർന്നു; പ്രതി പിടിയിൽ

ട്രെയിൻ യാത്രയ്ക്കിടെ വയോധിക ദമ്പതിമാരുമായി സൗഹൃദം, അടുത്ത ദിവസം വീട്ടിലെത്തി സ്വർണം കവർന്നു; പ്രതി പിടിയിൽ തൃശൂർ വാടാനപ്പള്ളി തിണ്ടിക്കൽ ബാദുഷ (33) ആണ് അറസ്റ്റിലായത്   വളാഞ്ചേരി: യാത്രയ്ക്കിടെ ട്രെയിനിൽ വയോധിക ദമ്പതിമാരുമായി അടുപ്പം സ്ഥാപിച്ച് പിറ്റേ ദിവസം അവരുടെ വീട്ടിലെത്തി സ്വർണം കവർന്ന പ്രതി അറസ്റ്റിൽ. തൃശൂർ വാടാനപ്പള്ളി തിണ്ടിക്കൽ ബാദുഷ (33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 12-ാം തിയതിയായിരുന്നു ബാദുഷ വളാഞ്ചേരി കോട്ടയം പെട്രോൾ പമ്പിന് സമീപത്തുള്ള കോഞ്ചത്ത് ചന്ദ്രന്‍റെ വീട്ടിലെത്തി ഭാര‍്യ […]

കൊവിഡ്-19ന് സമാനമായ പുതിയ വൈറസിനെ വവ്വാലുകളില്‍ കണ്ടെത്തിയെന്ന് ചൈനീസ് ഗവേഷകർ

  ബീയ്ജിങ്: കൊവിഡ്-19ന് സമാനമായ മറ്റൊരു വൈറസിനെ വവ്വാലുകളില്‍ കണ്ടെത്തിയെന്ന് ചൈനീസ് ഗവേഷകര്‍. എന്നാല്‍, മുന്‍ വൈറസിനെ പോലെ പെട്ടെന്ന് മനുഷ്യരുടെ ശരീരത്തിലെ കോശങ്ങളില്‍ കയറാനുള്ള ശേഷി ഇതിനില്ലെന്നും ഗവേഷകര്‍ അറിയിച്ചു. എച്ച്‌കെയു5-കോവ്-2 എന്നാണ് പുതിയ വൈറസിന്റെ പേര്. മെര്‍സ് വൈറസുകള്‍ ഉള്‍പ്പെടുന്ന മെര്‍ബികോവൈറസ് കുടുംബത്തിലെ അംഗമാണ് പുതിയ വൈറസ്. വൈറസുകളെ കുറിച്ച് പഠിച്ചതിന് ‘ബാറ്റ്‌വുമന്‍’ എന്നറിയപ്പെടുന്ന ഷീ ഷെങ്‌ലി എന്ന ഗവേഷകയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനെ കണ്ടെത്തിയിരിക്കുന്നത്. ഷീ ഷെങ്‌ലി കൊറോണ രോഗം പരത്തുന്ന സാര്‍സ്-കോവ്-2 […]

മത വിദ്വേഷ പരാമർശം; പി സി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും, രണ്ട് മണിക്ക് ഹാജരാകാൻ പൊലീസ് നിർദേശം.

  കോട്ടയം: മത വിദ്വേഷ പരാമർശ കേസിൽ പൂഞ്ഞാർ മുൻ എം എൽ എ പി സി ജോർജിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. രണ്ട് മണിക്ക് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. നോട്ടീസ് നൽകാനായി പൊലീസ് വീട്ടിലെത്തിയിരുന്നു. എന്നാൽ ഈ സമയം ജോർജ് വീട്ടിലുണ്ടായിരുന്നില്ല. മകൻ ഷോൺ ജോർജാണ് നോട്ടീസ് കൈപ്പറ്റിയതെന്നാണ് റിപ്പോർട്ടുകൾ. ചാനൽ ചർച്ചയിൽ മുസ്ലീം വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ചാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ […]

പി.വി. അൻവറിനൊപ്പം പാണക്കാടെത്തി തൃണമൂൽ കോൺഗ്രസ് നേതാക്കൾ; സൗഹൃദ സന്ദർശനമെന്ന് സാദിഖലി തങ്ങൾ

  ദേശീയ നേതാക്കളായ എംപി മഹുവ മൊയിത്ര, ഡെറിക് ഒബ്രിയാൻ എന്നിവരാണ് പാണക്കാട്ടെത്തിയത്   തിരൂർ: പി.വി. അൻവറിനൊപ്പം പാണക്കാടെത്തി തൃണമൂൽ കോൺഗ്രസ് നേതാക്കൾ. ദേശീയ നേതാക്കളായ എംപി മഹുവ മൊയിത്ര, ഡെറിക് ഒബ്രിയാൻ എന്നിവരാണ് പാണക്കാട്ടെത്തിയത്. മുസ്‌ലിം ലീഗ് സംസ്ഥാന അധ‍്യക്ഷൻ പാണക്കാട് ശിഹാബ് തങ്ങളുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തി.   ഫെബ്രുവരി 27ന് യുഡിഎഫ് യോഗം നടക്കുന്ന സാഹചര‍്യത്തിൽ അൻവറിന്‍റെയും തൃണമൂലിന്‍റെയും മുന്നണി പ്രവേശനം ചർച്ച ആയെന്നാണ് വിവരം. അൻവർ എംഎൽഎ സ്ഥാനം രാജിവച്ചതിന് […]