ഭയമില്ലാതെ പ്രണയിതാക്കൾ അവരുടെ വികാരങ്ങൾ പങ്കുവയ്‌ക്കട്ടെ; പരസ്പര സമ്മതമുണ്ടെങ്കിൽ കൗമാരക്കാർക്ക് ലൈഗികബന്ധമാകാം, അനുകമ്പയോടെയുള്ള സമീപനം വേണമെന്ന് കോടതി
ന്യൂഡൽഹി : ബലപ്രയോഗമില്ലാത്ത, പരസ്‌പര സമ്മതമുള്ള കൗമാര ബന്ധങ്ങളെ അംഗീകരിക്കുകയാണ് സമൂഹവും നിയമവും ചെയ്യേണ്ടതെന്ന് ഡൽഹി ഹൈക്കോടതി. മാനവവികാസത്തിൽ സ്വാഭാവികമാണ് ഇത്തരം ബന്ധങ്ങളെന്ന് ജസ്റ്റിസ് ജസ്‌മീത്സിംഗ്നിലപാടെടുത്തു. പ്രായപൂർത്തിയാകാത്ത കാമുകിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട കാമുകനെ പോക്‌സോ കേസിൽ വിചാരണകോടതി വെറുതെ വിട്ടിരുന്നു. ഈ നടപടിക്കെതിരെ ഡൽഹി സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു വിചാരണക്കോടതി കാമുകനെ കുറ്റവിമുക്തനാക്കിയതെന്ന് ഹൈക്കോടതി വിലയിരുത്തി. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കാമുകനെതിരെ പോക്‌സോ കേസെടുത്തത്. പരസ്പര […]


