സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രം പകര്‍ത്തി വിറ്റു, കോഴിക്കോട്ട് വിദ്യാര്‍ഥി അറസ്റ്റില്‍
കോഴിക്കോട്: സഹപാഠികളുടേയും അധ്യാപകരുടെയും ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി സാമൂഹികമാധ്യമമായ ടെലിഗ്രാമിലൂടെ വിറ്റുവെന്ന പരാതിയില്‍ വിദ്യാര്‍ഥി അറസ്റ്റില്‍. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിയും തിക്കോടി സ്വദേശിയുമായ ആദിത്യദേവിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. ക്ലാസ് മുറികളില്‍നിന്നാണ് സഹപാഠികളുടേയും അധ്യാപകരുടേയും ശരീര ഭാഗങ്ങള്‍ ആദിത്യദേവ് അവരറിയാതെ പകര്‍ത്തിയത്. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ ഇയാള്‍ ടെലഗ്രാമിലൂടെ വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട വിദ്യാര്‍ഥികള്‍ കോളേജ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോളേജ് മാനേജ്‌മെന്റ് കോഴിക്കോട് സൈബര്‍ പൊലീസ് സ്റ്റേഷനിലും […]


