പത്തനംതിട്ടയിൽ ലോഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു
സിഐടിയു പ്രവർത്തകനായ ജിതിനാണ് മരിച്ചത്.. പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയിൽ ലോഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു. സിഐടിയുപ്രവർത്തകനായ ജിതിനാണ് മരിച്ചത്. കൊലക്ക് പിന്നിൽ ബിജെപി-ആർഎസ്എസ്പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു. മഠത്തുംമൂഴിമേഖലയിൽ സമീപദിവസങ്ങളിലായി യുവാക്കൾ തമ്മിൽ ലോഡിങ്ങുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായിരുന്നു. ഈ പ്രശ്നത്തിന്റെ തുടർച്ചയായി ഇന്നലെ രാത്രി യുവാക്കൾ തമ്മിൽ സംഘർഷമുണ്ടാവുകയും ജിതിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. ജിതിന്റെ ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനും പരിക്കേറ്റു.കൊലപാതകത്തിനുപിന്നിൽബിജെപി – ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎംജില്ലാസെക്രട്ടറി രാജുഎബ്രഹാംപറഞ്ഞു. പരിക്കേറ്റയാൾ പത്തനംതിട്ടയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. […]


