മിഹിറിന്‍റെ മരണം: എൻഒസി ഹാജരാക്കാതെ ഗ്ലോബൽ സ്കൂൾ, നടപടി ഉറപ്പെന്ന് വി.ശിവൻകുട്ടി
തിരുവനന്തപുരം: ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർഥി മിഹിർ അഹമ്മദിന്‍റെ ആത്മഹത്യയെ വളരെ ഗൗരവത്തോടെ കാണുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. റാഗിങ് സമൂഹത്തിൽ നിന്നും പൊലീസിൽ നിന്നും മറച്ചു വക്കാൻ സ്കൂൾ അധികൃതർ ശ്രമിച്ചു. റാഗിങ് സംബന്ധിച്ച പരാതി സ്കൂൾ അധികൃതർ നിഷേധിച്ചുവെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഗ്ലോബൽ പബ്ലിക് സ്കൂൾ പ്രവർത്തിക്കാനുള്ള എൻഒസി ഹാജരാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു. ഇത് ഇതുവരെ സ്കൂൾ അധികൃതർ ഹാജരാക്കിയിട്ടില്ലെന്ന് ശിവൻകുട്ടി പറഞ്ഞു. സിബിഎസ്ഇ സ്കൂളുകൾക്ക് പ്രവർത്തിക്കാൻ […]


