വിസ കാലാവധി കഴിഞ്ഞിട്ടും നാട്ടിൽ പോയില്ല; തീർഥാടകന് ലക്ഷം റിയാൽ പിഴ. ഏജൻസികൾക്കും പിഴ വരും
റിയാദ് : ഹജ്ജ്, ഉംറ വിസകളിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത തീർഥാടകന് ഒരു ലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം. കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത തീർഥാടകനെക്കുറിച്ച് അയാളെ സൗദിയിലെത്തിച്ച ഹജ്ജ്, ഉംറ സേവന കമ്പനികൾ ബന്ധപ്പെട്ട വകുപ്പിന് റിപ്പോർട്ട് നൽകണം. റിപ്പോർട്ട് ചെയ്യാൻ വൈകിയാൽ ഒരോ തീർഥാടകനും ഒരു ലക്ഷം റിയാൽ വരെ എന്ന തോതിൽ പിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സൗദിയിൽ നിന്ന് പുറപ്പെടുന്ന സമയം ലംഘിക്കുന്ന തീർഥാടകരുടെ എണ്ണത്തിനനുസരിച്ച് സാമ്പത്തിക […]