സ്കൂൾ പഠനം അടുത്ത വർഷം മുതൽ അടിമുടി ഡിജിറ്റൽ; സ്വയം പഠനത്തിനായി പ്രത്യേക പോർട്ടൽ
സ്കൂൾ ക്ലാസ്‌മുറി സമ്പൂർണ ഡിജിറ്റലാക്കുന്ന ‘സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസപദ്ധതി’ അടുത്ത അധ്യയന വർഷം തുടങ്ങും. പഠനം മുതൽ മൂല്യനിർണയം വരെ സാങ്കേതിക വിദ്യയുമായി സംയോജിപ്പിക്കുന്ന പദ്ധതി സ്കൂൾ മുതൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റു വരെ ഏകോപിപ്പിച്ചാണ് നടപ്പാക്കുക. പാഠ്യപദ്ധതിയനുസരിച്ച് കുട്ടികൾ ഓരോക്ലാസിലും ആർജിക്കേണ്ട പഠനനേട്ടം നിരീക്ഷിച്ച് അക്കാദമികമികവ് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഓരോകുട്ടിയുടെയും സാമൂഹിക-വൈകാരിക തലവും പ്രത്യേക കഴിവുകളും കുടുംബപശ്ചാത്തലവും ഉൾപ്പെടുത്തി ‘ഡിജിറ്റൽ പ്രൊഫൈൽ’ തയ്യാറാക്കും. എല്ലാപാഠങ്ങളുടെയും ഇ-ഉള്ളടക്കം ലഭ്യമാക്കും. കുട്ടികൾക്ക് സ്വയം പഠിക്കാനാവുന്നവിധം പോർട്ടലും വികസിപ്പിക്കും. കുട്ടികളുടെ പഠനനേട്ടവും […]


