ചെന്നൈ: പ്രശസ്‌ത തെന്നിന്ത്യൻ നടൻ വിജയ രംഗരാജു (70) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കഴിഞ്ഞയാഴ്‌ച ഹൈദരാബാദിൽ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു. തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സിദ്ധിക്ക് ലാൽ- മോഹൻലാൽ കൂട്ടുകെട്ടിലെ സൂപ്പർഹിറ്റ് മലയാളം സിനിമയായ “വിയറ്റ്നാം കോളനിയിലെ” റാവുത്തർ എന്ന കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തെലുങ്ക്, മലയാളം സിനിമകളിലായി വില്ലൻ വേഷങ്ങളിൽ തിളങ്ങിയ വിജയരംഗരാജു നിരവധി സഹനടൻ വേഷങ്ങളും ചെയ്തു. നന്ദമുരി ബാലകൃഷ്‌ണയുടെ ഭൈരവ ദ്വീപം […]

വേർപാട്

മൂന്നിയൂർ :മുന്നിയൂരിലെ പൗര പ്രമുഖനായിരുന്നചോനാരി മാമുട്ടി ഹാജിയുടെ മകനും സലാമത് നഗർ സ്വദേശിയും കെ.എം സി.സി നേതാവും ഖത്തർ ഇലക്ടിക് സിറ്റി ചീഫ് എഞ്ചിനിയറുമായിരുന്ന പരേതനായ ചോനാരി മൊയ്തീൻ കൂട്ടിയുടെ ഭാര്യ പാലത്തിങ്ങൽ സുഹറ ബീഗം( 55) നിര്യാതയായി. പിതാവ്: പരേതനായ ഹംസ പാലത്തിങ്ങൽ മാതാവ് ഫാത്തിമാബി(ഒലിപ്രം കടവ്) മക്കൾ: ജെസ്‌ന ( എഞ്ചിനിയർ ഖത്തർ ), ഡോ:ജുമാന ( മധുര ) ജഹാന (ആർക്കിടെക്ചർ ) ജബല ( എം.ബി.ബി എസ് വിദ്യാത്ഥിനി പരിയാരം മെഡിക്കൽ […]

സൈഫ് അലി ഖാനെ കുത്തിയ പ്രതിക്കുവേണ്ടി കോടതിയിലെത്തിയത് രണ്ട് അഭിഭാഷകർ

മുംബൈ : നടൻ സൈഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകാൻ അഭിഭാഷകർ തമ്മിൽ തർക്കം. കുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയെ ബാന്ദ്രയിലെ കോടതിമുറിയിൽ ഹാജരാക്കിയപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ജനുവരി 16 ന് പുലർച്ചെയാണ് ബോളിവുഡ് താരത്തിന്റെ ബാന്ദ്രയിലെ വീട്ടിൽ മോഷണ ശ്രമത്തിനിടയിൽ സൈഫ് അലിഖാനെ കുത്തേൽക്കുന്നത്. സംഭവത്തിൽ മുഹമ്മദ് ഷരീഫുൾ ഇസ്‍ലാം ഷെഹ്സാദിനെ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതി നടപടികൾക്കായി പ്രതിയെ കോടതിയിൽ എത്തിച്ചപ്പോഴാണ് നാടകീയ […]

കേരളത്തിൽ പുകവലി കുറഞ്ഞുവെന്ന് ഗ്ലോബൽ അഡൽട്ട് ടൊബാക്കോ സർവേയുടെ കണ്ടെത്തൽ ശരിവച്ച് കേരള പൊലീസ്

കോഴിക്കോട്: മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പുകവലി കുറഞ്ഞുവെന്ന് ഗ്ലോബൽ അഡൽട്ട് ടൊബാക്കോ സർവേയുടെ കണ്ടെത്തൽ ശരിവച്ച് കേരള പൊലീസ്. പൊതുസ്ഥലത്ത് പുകവലിച്ചതിന് 2016ൽ 2,31,801 കേസുണ്ടായിടത്ത് കഴിഞ്ഞ വർഷം ജിസ്‌റ്റർ ചെയ്‌തത് 55,320 കേസ് മാത്രം. 2017ൽ 1,62,443, 2018ൽ 1,10,039, 2019ൽ 8,76,646, 2020ൽ 46,770, 2021ൽ 86,499, 2022ൽ 79,045 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. മുതിർന്ന പൗരന്മാരിൽ 6.7 എണ്ണം മാത്രമാണ്. സ്ഥിരമായി പുകവലിക്കുന്നവർ. ലഹരി ഉപയോഗത്തിനെതിരെ സർക്കാർ സംസ്ഥാന സ്വീകരിച്ച കർശന […]

നിലമ്പൂരിൽ ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം

നിലമ്പൂർ : കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് മൂന്നുവയസ്സുകാരി മരിച്ചു. മലപ്പുറം നിലമ്പൂരിൽ ആണ് സംഭവം. മണലോടിയിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന വണ്ടൂർ സ്വദേശി സമീറിൻ്റെ മകൾ അയറ ആണ് മരിച്ചത്. ഞായർ വൈകീട്ട് അഞ്ചോടെ അയറ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം. ഗേറ്റിൽ കേറി കളിക്കുകയായിരുന്നു കുട്ടി. ഈ സമയം ഗേറ്റ് മറിഞ്ഞുവീഴുകയും അയറയുടെ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകവെ മരിക്കുകയുമായിരുന്നു.

കാറപകടത്തിൽ പരിക്കേറ്റ മമ്പുറം സ്വദേശിയായ വാഫി വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി : കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു പരിക്കേറ്റ മമ്പുറം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു.ചെമ്മാട് ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറം പുൽപറമ്പ് താമസക്കാരനുമായ വിളക്കണ്ടത്തിൽ അബ്‌ദു റഹീമിന്റെ മകൻ മുഹമ്മദ് സൽമാൻ (21) ആണ് മരിച്ചത്. കാളികാവ് വാഫി ക്യാമ്പസ് ചരിത്ര വിഭാഗം അവസാന വർഷ വിദ്യാർഥിയാണ്. 17 ന് പുലർച്ചെ 3.30 ന് എടയൂർ മണ്ണത്ത് പറമ്പിൽ വെച്ചാണ് അപകടം ഉണ്ടായത്. സൽമാനും സുഹൃത്തുക്കളും എറണാകുളം കളമശ്ശേരി യിൽ നടക്കുന്ന സംസ്ഥാന വാഫി, വഫിയ്യ കലോൽസവം […]

ഇജ്ജാതി മാസ് കേരള പൊലീസിനെ ഉള്ളൂ, മലപ്പുറത്തെ മൈതാനത്തുനിന്ന് ചിതറിയോടി യുവാക്കൾ

മലപ്പുറം: സെവൻസ് ഫുട്‌ബോൾ മത്സരത്തിനിടെ മലപ്പുറത്തെ മൈതാനത്ത് കേരള പൊലീസ് നടത്തിയ തീപ്പൊരി പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. കളി കാര്യമായപ്പോൾ രംഗം ശാന്തമാക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് ഇടപെടേണ്ടി വരികയായിരുന്നു. പെരിന്തൽമണ്ണ കാദറലി സെവൻസ് ഫുട്‌ബോൾ മത്സരത്തിനിടെ കളിക്കാരൻ റഫറിയെ മർദ്ദിച്ചതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.     മർദ്ദനമേറ്റ റഫറിയെ ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്. കളിക്കിടെ വീണുകിടന്ന താരത്തിന്റെ നെഞ്ചിൽ ഒരു വിദേശതാരം ചവിട്ടിയതും സംഘർഷത്തിനിടയാക്കി. റഫറിയെ തല്ലിയ കളിക്കാരനെ കാണികൾ കൈകാര്യം ചെയ്തതോടെയാണ് കേരള പൊലീസ് […]

ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുക; യുഎഇയിലെ കാലാവസ്ഥയില്‍ മാറ്റം, മഴ പെയ്യുമോ?

ദുബായ്: യുഎഇയുടെ കിഴക്കൻ, വടക്കൻ പ്രദേശങ്ങളില്‍ ഇന്ന് മേഘാവൃതമായ ആകാശവും നേരിയ മഴയും പ്രതീക്ഷിക്കാം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നതനുസരിച്ച്, രാജ്യത്തിൻ്റെ വിവിധയിടങ്ങളില്‍ മേഘങ്ങൾ രൂപപ്പെട്ടേക്കും. ചില കിഴക്കൻ, വടക്കൻ പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച വരെ രാജ്യത്തിൻ്റെ കിഴക്കൻ ഭാഗങ്ങളിൽ മേഘാവൃതമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ഈ കാലയളവിൽ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച രാവിലെ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിലും ഇടയ്‌ക്കിടെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശിയേക്കും. […]

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഗൾഫ് കറൻസികൾ

ദുബായ് : ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഗൾഫ് കറൻസികൾ. കുവൈത്ത് ദിനാർ, ബഹ്റൈൻ ദിനാർ, ഒമാൻ റിയാൽ എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.  ഒരു ഒമാനി റിയാലിന് 2.59 യുഎസ് ഡോളറാണ് നിലവിലെ മൂല്യം. കഴിഞ്ഞ വർഷം 2.49നും 2.60നും ഇടയിലായിരുന്നു. ജോർദാനിയൻ ദിനാർ, ഗിബ്രാൾട്ടർ പൗണ്ട്, ബ്രിട്ടീഷ് പൗണ്ട് എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. പ്രധാനമായും എണ്ണയെ ആശ്രയിക്കുന്നതാണ് ഒമാന്റെയും കുവൈത്തിന്റെയും ബഹ്‌റൈന്റെയും സമ്പദ്‌വ്യവസ്ഥ. ഒരു കുവൈത്ത് ദിനാറിന് 280.72 രൂപയും […]

താലൂക്ക് ആശുപത്രി പോസ്റ്റ്മോർട്ട വിവാദം ചികിൽസ നിഷേധിക്കലും ഡോക്ടർമാരുടെ വീഴ്ച്ചയും ഡി.എം.ഒ. തെളിവെടുപ്പ് നടത്തി.

തിരൂരങ്ങാടി: ജനുവരി 2ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വെച്ച് പുലർച്ചെ മൂന്നിയൂർ സ്വദേശി മരണപ്പെട്ട സംഭവത്തിൽ ഉണ്ടായ പോസ്റ്റ്മോർട്ട വിവാദവുമായി ബന്ധപ്പെട്ടും ഒരു വയസ്സുകാരനും ആറ് വയസ്സുകാരനും ചികിൽസ നിഷേധിച്ച നടപടിയിലും ഡോക്ടർമാരുടെ വീഴ്ച്ചസംബന്ധിച്ചുള്ള പരാതിയെ സംബന്ധിച്ചും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ:ആർ. രേണുക തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി പരാതിക്കാരിൽ നിന്നും തെളിവെടുപ്പെടുത്തു. ജനുവരി 2 ന് പുലർച്ചെ മൂന്ന് മണിക്കാണ് ഷുഗർ രോഗമുള്ള മൂന്നിയൂർ കുണ്ടംകടവ് സ്വദേശി പാലത്തിങ്ങൽ അബൂബക്കർ എന്ന കുഞ്ഞിപ്പ മൗലവി (56) […]