വധൂവരന്മാർ ഒരേ സ്ഥലത്ത് വേണമെന്നില്ല, ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്യാം; ഡബിൾ സ്മാർട്ടായി കേരളം
രാജ്യത്ത് ആദ്യമായി വീഡിയോ കെവൈസിയിലൂടെ വിവാഹ രജിസ്ട്രേഷൻ സാധ്യമാക്കിയത് കെ സ്മാർട്ടിലൂടെ കേരളമാണ് തിരുവനന്തപുരം: കേരളം ഡിജിറ്റൽ കുതിപ്പിലാണെന്ന് മന്ത്രി എം.ബി. രാജേഷ്. സംസ്ഥാനത്ത് കെ സ്മാർട്ട് പദ്ധതിയിലൂടെയുള്ള വിവാഹ രജിസ്ട്രേഷൻ സാങ്കേതിക മുന്നേറ്റത്തിന്‍റെ മികച്ച ഉദാഹരണമാണെന്നും മന്ത്രി എം.ബി. രാജേഷ് ഫെയ്സ് ബുക്കിൽ കുറിച്ചു. ലോകത്തെവിടെ നിന്നും വധൂവരന്മാർക്ക് വീഡിയോ കോൺഫെറൻസിലൂടെ വിവാഹം രജിസ്റ്റർ ചെയ്യാം. രണ്ടുപേരും ഒരേ സ്ഥലത്ത് വേണമെന്നില്ല. 2024 ജനുവരി മുതൽ ഈ മാർച്ച് 31 […]