ഡ്രൈവറുടെ അശ്രദ്ധ അപകടകാരണം’; സ്‌കൂള്‍ ബസിന് രേഖാപരമായി ഫിറ്റ്‌നസ് ഇല്ലെന്ന് എംവിഡി

കണ്ണൂർ: വളക്കൈയിൽ ഒരു വിദ്യാർത്ഥിനിയുടെ മരണത്തിന് ഇടയാക്കിയ സ്കൂൾ ബസ് അപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധയെന്ന് എംവിഡി ഉദ്യോ​ഗസ്ഥൻ റിയാസ് എംടി. വാഹനത്തിന് രേഖാപരമായി ഫിറ്റ്നസ് ഇല്ല. ബ്രേക്കിന് പ്രശ്നങ്ങളുള്ളതായി പ്രാഥമിക വിവരമില്ലെന്നും എംവിഡി പറഞ്ഞു. വാഹനത്തിന് 14 വർഷത്തെ പഴക്കമുണ്ടെന്നും എംവിഡി ഉദ്യോ​ഗസ്ഥൻ പറഞ്ഞു. വാഹനം ഓടിച്ചത് അമിത വേഗതയിലായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു ഡ്രൈവർ നിസാമിന്റെ പ്രതികരണം. ബസ് അമിതവേ​ഗതയിലായിരുന്നില്ലെന്ന് ബസിലുണ്ടായിരുന്ന ആയ സുലോചനയും പറഞ്ഞിരുന്നു. ഇന്ന് […]

വേർപാട്

ഇരിങ്ങല്ലൂർ: അമ്പലമാട് സ്വദേശി അമ്പലമാട്‌ ഹയാത്തുൽ ഉലൂം മദ്രസ റസീവരുമായിരുന്ന അമ്പലവൻ കാരാട്ട് മൊയ്‌ദീൻ കുട്ടി (92) നിര്യാതനായി. മക്കൾ: സൈദലവി, അബ്ദുറസാഖ്, കുഞ്ഞിമുഹമ്മദ്,റഷീദ്. ജനാസ നിസ്കാരം ഇന്ന് രാവിലെ 10:00മണിക്ക് കോട്ടപ്പറമ്പ് ജുമാമസ്ജിദിൽ വെച്ച് നടത്തപ്പെടും