സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണക്കപ്പ് രണ്ടിടങ്ങളിൽ പ്രദർശിപ്പിച്ചു

കോഴിക്കോട് അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പ് ബുധനാഴ്ച ജില്ലയിൽ രണ്ടിടങ്ങളിൽ പ്രദർശിപ്പിച്ചു. കോഴിക്കോട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലും പിന്നീട് രാമനാട്ടുകര ഗണപത് എയുപി സ്കൂളിലുമാണ് കപ്പ് പ്രദർശിപ്പിച്ചത്. മോഡൽ സ്കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ഗവാസ്, പരീക്ഷാഭവൻ ജോയിന്റ് കമ്മീഷണർ ഗിരീഷ് ചോലയിൽ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി മനോജ് കുമാർ, ആർഡിഡി കെ സന്തോഷ് കുമാർ, കോഴിക്കോട് സിറ്റി എഇഒ കെ വി മൃദുല, ചേവായൂർ […]

സ്വഭാവിക മരണം സംഭവിച്ച മൃതദേഹത്തോട് പോലും അനാദരവ് കാണിച്ച് തിരൂരങ്ങാടി താലൂക്ക് ആശുപത്രി 

തിരൂരങ്ങാടി: സ്വഭാവിക മരണം സംഭവിച്ച മൂന്നിയൂർ സ്വദേശിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച്തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രി അധികൃതർ. ജനുവരി 2 ന് പുലർച്ചെ 3 മണിക്ക് ഷുഗർ കൂടുകയും അതിനെ തുടർന്ന് ശ്വാസതടസ്സം നേരിടുകയും ചെയ്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വെച്ച് മരണപ്പെട്ട മൂന്നിയൂർ കുണ്ടം കടവ് സ്വദേശി പാലത്തിങ്ങൽ അബൂബക്കർ മൗലവി എന്ന കുഞ്ഞിപ്പയുടെ (56) മൃതദേഹത്തോടാണ് ആശുപത്രി അധികൃതർ നിസ്സംഗത പുലർത്തി അനാദരവ് കാണിച്ചത്. ഹൈഷുഗർ, പ്രഷർ, ശ്വാസതടസ്സം തുടങ്ങി വിവിധ രോഗങ്ങൾക്ക് ചികിൽസയും […]

നിസ്വാർത്ഥ സേവകൻ വിടവാങ്ങി.

മൂന്നിയൂർ:സുന്നി സംഘടനാ വീഥിയിലെ നിറസാന്നിദ്ധ്യമായിരുന്നു ഇന്ന് പുലർച്ചെ വിടപറഞ്ഞ മൂന്നിയൂർ കുണ്ടംകടവ് മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി പാലത്തിങ്ങൽ അബൂബക്കർ മുസ്‌ലിയാർ എന്ന കുഞ്ഞിപ്പ മുസ്ലിയാർ. സുന്നി വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തന മേഖലയിൽ സജീവമായ കുഞ്ഞിപ്പ മുസ്‌ലിയാരുടെജീവിതം നാല് പതിറ്റാണ്ടോളം പള്ളി-മദ്രസ രംഗത്തു സേവനനിരതമായിരുന്നു. നല്ലൊരു കലാകാരൻകൂടിയായിരുന്ന കുഞ്ഞിപ്പ മുസ്‌ലിയാർ ചുവരെഴുത്തിലൂടെയും, ബോർഡ്‌ എഴുത്തിലൂടെയും തന്റെ വൈദഗ്ദ്ധ്യം പലപ്പോഴായി പ്രകടിപ്പിച്ചിട്ടുണ്ട്. നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മർഹൂം വി പി ഹംസ മുസ്‌ലിയാർ, മൂന്നിയൂർ ഹംസ ഫൈസി, […]

ദിണ്ടിഗലില്‍ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് തകര്‍ന്നു; രണ്ട് മലയാളി സ്ത്രീകള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട് ദിണ്ടിഗലില്‍ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് മേപ്പയൂര്‍ ജനകീയമുക്ക് സ്വദേശികളായ ശോഭന (51), ശുഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്. അപകടസമയത്ത് പന്ത്രണ്ട്് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മധുര മീനാക്ഷി ക്ഷേത്രദര്‍ശനത്തിന് ശേഷം മടങ്ങുന്നതിനിടൈ പുതുപ്പട്ടി ഫ്‌ലൈ ഓവറില്‍ വച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രണ്ടുപേരും […]

31 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന് വോട്ടർപട്ടിക പുതുക്കുന്നു; കരട് പട്ടിക ജനുവരി മൂന്നിന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു. കരട് വോട്ടർപട്ടിക ജനുവരി മൂന്നിനും അന്തിമപട്ടിക 28നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ്പട്ടിക പുതുക്കുന്നത്. കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് ജനുവരി മൂന്ന് മുതൽ 18 വരെ അപേക്ഷിക്കാം. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്കാണ് പേര് ചേർക്കാൻ […]

ഡ്രൈവറുടെ അശ്രദ്ധ അപകടകാരണം’; സ്‌കൂള്‍ ബസിന് രേഖാപരമായി ഫിറ്റ്‌നസ് ഇല്ലെന്ന് എംവിഡി

കണ്ണൂർ: വളക്കൈയിൽ ഒരു വിദ്യാർത്ഥിനിയുടെ മരണത്തിന് ഇടയാക്കിയ സ്കൂൾ ബസ് അപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധയെന്ന് എംവിഡി ഉദ്യോ​ഗസ്ഥൻ റിയാസ് എംടി. വാഹനത്തിന് രേഖാപരമായി ഫിറ്റ്നസ് ഇല്ല. ബ്രേക്കിന് പ്രശ്നങ്ങളുള്ളതായി പ്രാഥമിക വിവരമില്ലെന്നും എംവിഡി പറഞ്ഞു. വാഹനത്തിന് 14 വർഷത്തെ പഴക്കമുണ്ടെന്നും എംവിഡി ഉദ്യോ​ഗസ്ഥൻ പറഞ്ഞു. വാഹനം ഓടിച്ചത് അമിത വേഗതയിലായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു ഡ്രൈവർ നിസാമിന്റെ പ്രതികരണം. ബസ് അമിതവേ​ഗതയിലായിരുന്നില്ലെന്ന് ബസിലുണ്ടായിരുന്ന ആയ സുലോചനയും പറഞ്ഞിരുന്നു. ഇന്ന് […]

വേർപാട്

ഇരിങ്ങല്ലൂർ: അമ്പലമാട് സ്വദേശി അമ്പലമാട്‌ ഹയാത്തുൽ ഉലൂം മദ്രസ റസീവരുമായിരുന്ന അമ്പലവൻ കാരാട്ട് മൊയ്‌ദീൻ കുട്ടി (92) നിര്യാതനായി. മക്കൾ: സൈദലവി, അബ്ദുറസാഖ്, കുഞ്ഞിമുഹമ്മദ്,റഷീദ്. ജനാസ നിസ്കാരം ഇന്ന് രാവിലെ 10:00മണിക്ക് കോട്ടപ്പറമ്പ് ജുമാമസ്ജിദിൽ വെച്ച് നടത്തപ്പെടും