ലോകകപ്പ് യോഗ്യതാ മത്സരം; മെസി ഇല്ലാതെ അര്‍ജന്റീന ഇറങ്ങുന്നു
ഈ മാസം ബ്രസീല്‍, ഉറുഗ്വെ ടീമുകള്‍ക്കെതിരെ നടക്കുന്ന പോരാട്ടത്തിനായുള്ള ടീമില്‍ നിന്നാണ് മെസി ഒഴിവായത് ബ്യൂണസ് അയേഴ്‌സ്: ഇതിഹാസ താരം ലയണല്‍ മെസിയില്ലാത അര്‍ജന്റീന ടീം ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനിറങ്ങും. ഈ മാസം ബ്രസീല്‍, ഉറുഗ്വെ ടീമുകള്‍ക്കെതിരെ നടക്കുന്ന പോരാട്ടത്തിനായുള്ള ടീമില്‍ നിന്നാണ് മെസി ഒഴിവായത്. പരിക്കിന്റെ പ്രശ്‌നങ്ങള്‍ അലട്ടുന്നതിനെ തുടര്‍ന്നാണ് 37കാരന്‍ ദേശീയ ടീമില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. പരിശീലകന്‍ ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ച 33അംഗ പട്ടികയില്‍ മെസിയേയും ഉള്‍പ്പെടുത്തിയിരുന്നു. ഇന്റര്‍ മയമിക്കായി കളിക്കുന്നതിനിടെയാണ് മെസിക്ക് […]


