വേങ്ങര : ഗ്രാമപഞ്ചായ ത്തിൽ ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളിൽ ജീവനക്കാരെ ഉടൻ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വേങ്ങര ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികൾ പ്രസിഡന്റ് ശ്രീമതി ഹസീന ഫസലിൻ്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയൻറ് ഡയറക്ടറുടെ മലപുറത്തെ ഓഫീസിന് മുമ്പിൽ ധർണ നടത്തി. കുന്നുമ്മൽ ജഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ജില്ലാ ജോയൻറ് ഡയറക്ടർ ഓഫീസിന് മുമ്പിൽ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
തുടർന്ന് നടന്ന ധർണാ സമരം ഇസ്മായിൽ മാസ്റ്റർ പൂകോട്ടൂർ ഉൽഘാടനം ചെയ്തു.
സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ
സലീം അഞ്ചു കണ്ടൻ ആരിഫ മടപ്പള്ളി സി.പി ഹസീന ബാനു. പാർലിമെൻറി പാർട്ടി ലീഡർ കുറുക്കൻ മുഹമ്മത്
അബ്ദുൽ ഖാദർ.സി.പി. യൂസുഫലി വലിയോറ
മജീദ് മടപ്പള്ളി ഉണ്ണികൃഷ്ണൻ mp
നുസ്റത്ത് അമ്പാടൻ നജ് മുന്നിസ സാദിഖ് റുബീന അബ്ബാസ് ‘നുസ്റത്ത് കുറ്റൂർ എ.കെ നഫീസ മൈമൂന എൻ ടി.
ആ സ്യാ മുഹമ്മത് ബ്ലോക്ക് അംഗം റഷീദ് അബ്ദുൾ ഖാദർ പറമ്പിൽ ഇഖ്ബാൽ ടി.വി. രാധാകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ച് സംസാരിച്ചു.
വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി. കെ കുഞ്ഞിമുഹമ്മത് സ്വാഗതവും ഹസീന ബാനു നന്ദിയും പറഞ്ഞു.
തുടർന്ന് ജില്ലാ ജോയൻറ് ഡയറക്ടർക്ക് നിവേദനം സമർപിച്ചു.