മൗലികാവകാശമായ സ്വകാര്യതയില്‍ പങ്കാളികളുടെ ഇടയിലുളള സ്വകാര്യതയും ഉള്‍ക്കൊള്ളുന്നുവെന്ന് ഹൈകോടതി. വിവാഹ മോചനത്തിനായി ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് നല്‍കിയ മൊബൈല്‍ കോള്‍ രേഖകള്‍ സ്വീകരിക്കാൻ കഴിയില്ലെന്ന് ഹൈകോടതി ജസ്റ്റിസ് പറഞ്ഞു. ഭാര്യയുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ പാടില്ല. സ്വകാര്യത അവകാശങ്ങള്‍ ലംഘിച്ച് ശേഖരിച്ച തെളിവുകള്‍ സ്വീകാര്യമല്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ഭാര്യയുടെ കോള്‍ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഭർത്താവ് മോഷ്ടിച്ചതായി വ്യക്തമാകുന്നതിനാല്‍ ഭാര്യയുടെ സ്വകാര്യതയിലേക്കുള്ള വ്യക്തമായ കടന്നുകയറ്റം നടന്നിട്ടുണ്ടെന്ന് ജഡ്ജി നിരീക്ഷിച്ചു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here