അബദ്ധത്തില്‍ എലിവിഷം കഴിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ആലപ്പുഴ: അബദ്ധത്തില്‍ എലിവിഷം അകത്ത് ചെന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ആലപ്പുഴ തകഴിയിലെ മണിക്കുട്ടിയാണ്(15) മരിച്ചത്. വീട്ടില്‍ എലി ശല്യം കാരണം തേങ്ങാപ്പൂളില്‍ എലിവിഷം ചേര്‍ത്ത് വെച്ചിരുന്നു. എന്നാല്‍ വൈകീട്ട് സ്‌കൂള്‍ വിട്ട് വന്ന കുട്ടി വിഷം ചേര്‍ത്തതറിയാത തേങ്ങാപ്പൂളെടുത്ത് കഴിക്കുകയായിരുന്നു. സംഭവ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.

വിദ്യാര്‍ത്ഥിനിയുടെ മുത്തശ്ശിക്ക് മുയല്‍ മാന്തിയതിനെ തുടര്‍ന്ന് റാബിസ് വാക്‌സിനെടുത്തതിനു പിന്നാലെ ശരീരം തളര്‍ന്ന് ചികിത്സയിലാണ്. കുട്ടിയെ ആദ്യം വണ്ടാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *