കൊടിഞ്ഞി ഫൈസൽ വധത്തിന് എട്ടാണ്ട്; വിചാരണ അടുത്ത വർഷം ജനുവരിയിൽ തുടങ്ങും

കൊടിഞ്ഞി : ആർ.എസ്.എസ് ഗൂഢാ ലോചന നടത്തി നടപ്പിലാക്കിയ കൊലപാതകമാണ് കൊടിഞ്ഞി ഫൈസൽ വധം. കൊടിഞ്ഞി ഫാറുഖ് നഗർ സ്വദേശി പുല്ലാണി അനിൽ കുമാർ എന്ന ഫൈസൽ ജോലി ചെയ്തിരുന്ന റിയാദിൽ വെച്ചാണ് ഇസ്‌ലാംമതം സ്വീകരിച്ചത്. ഫൈസലിന്റെ ഭാര്യയും മൂന്ന് മക്കളും അദ്ദേഹത്തിന്റെ പാത പിന്തുടർന്നു. നാട്ടിലെത്തിയ ഫൈസലിന് ആർ.എസ്.എസ് പ്രവർത്തകരുടെ നിരവധി ഭീഷണിയുണ്ടായിരുന്നെങ്കിലും അദ്ദേഹം കൊടിഞ്ഞിയിൽ തന്നെ തുടർന്നു.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

2016 നവംബർ 21-ന് സൗദിയിലേക്ക്മടങ്ങാൻ ടിക്കറ്റെടുത്ത ഫൈസൽ.

കൊടിഞ്ഞിയിലേക്ക് ഇവരെ സന്ദർശിക്കാൻ വരുന്ന ഭാര്യയുടെ മാതാപിതാക്കളെ താനൂർ റെയിൽവേസ്റ്റേഷനിൽ നിന്നും കൂട്ടാൻ പോകുന്ന വഴി നവംബർ 19-ന് പുലർച്ചെ 5.03-ന് കൊടിഞ്ഞി ഫാറൂഖ് നഗറിൽ വെച്ച് ഫൈസലിനെ ആർ.എസ്.എസ് കാർ വെട്ടിക്കൊലപ്പെടുത്തിയത്.
അദ്ദേഹം വാടകക്ക് താമസിച്ചിരുന്ന പാലാ പാർക്കിലെ വിട്ടിൽ നിന്നും ഇറങ്ങിയത് മുതൽ ബൈക്കിൽ പിന്തുടർന്ന നാലംഗ സംഘമാണ് കൃത്യം നടത്തിയത്.
(ഫൈസലിന്റെ മരണത്തോടെ മാതാപിതാക്കളും സഹോദരിമാരും മക്കളും പിന്നീട് ഇസ്ലാം സ്വീകരിച്ചു.)

ഭരണകക്ഷിയിൽ നിന്നും മറ്റും കൊലപാതകികളെ സംരക്ഷിക്കാനും കുറ്റക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവരെ വർഗീയവാദികളാക്കാനുളള ശ്രമങ്ങളുണ്ടായി.
സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാതെ കേസ് വർഷങ്ങൾ നീട്ടി കൊണ്ടു പോയി. കേസിൽ ഗൂഢാലോചന നടന്ന വെള്ളിയാമ്പുറം മേലേപ്പുറത്തെ വിദ്യാനികേതൻ സ്കൂളിനെയും കൊലപാതകം ആസൂത്രണം ചെയ്ത ആർഎസ്എസ് കേന്ദ്രങ്ങളെപ്പറ്റിയും വേണ്ടവിധത്തിൽ അന്വേഷിച്ചില്ല എന്ന പരാതികൾ ഉയർന്നു.
പിടിയിലായ പ്രതികൾക്കെല്ലാം 27-ാം ദിവസം ജില്ലാ കോടതി ജാമ്യം അനുവദിച്ചു.
ഈ കേസിന്റെ തുടക്കം മുതൽ ഇടത് സർക്കാർ ആർ.എസ്.എസി നൊപ്പം നിൽക്കുന്ന നിലപാടാണ് സ്വീകരിച്ചത് എന്ന് ആരോപണം പരക്കെയുണ്ട്.
16 പ്രതികളുള്ള കേസിൽ രണ്ടാം പ്രതി കൊല്ലപ്പെട്ടു.

207 സാക്ഷികളുള്ള ഫൈസൽ കേസിലെ
പ്രതികളെല്ലാം നാട്ടിൽ ഇപ്പോൾ വിലസുന്നു.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി കുമാരൻകുട്ടി നിയമിക്കണം എന്ന് ആവശ്യപ്പെട്ട് ഫൈസലിന്റെ ഭാര്യ ആവശ്യപ്പെട്ടെങ്കിലും തീരുമാനം ആവാത്തതിനെ തുടർന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാതെ നിരവധി തവണ കേസുകൾ മാറ്റി വെച്ചു .തുടർന്നു
എസ്ഡിപിഐ, മുസ്ലിം ലീഗ്, വെൽഫെയർ പാർട്ടി, സോളിഡാരിറ്റി തുടങ്ങിയ പാർട്ടികളും സംഘടനകളും കൊടിഞ്ഞിയിലും, ചെമ്മാടും, മലപ്പുറത്തും നടത്തിയ ജനകീയ സമരത്തെ തുടർന്ന് ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ കുമാരൻ കുട്ടിയെ സർക്കാർ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറാ യി നിയമിച്ചത്.
2025 ജനുവരി 23-നാണ് ഇനി അടുത്തതായി കേസ് പരിഗണിക്കുന്നത്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *