തിരുരങ്ങാടി : തിരുരങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ ഫണ്ട് ശേഖരണവുമായി സെവൻസ് ഫുട്‌ബോൾ ടൂർണമെൻ്റ്റ് സംഘടിപ്പിക്കുന്നു .സ്‌കൂൾ പി.ടി.എ യും എസ്.എം.സി കമ്മിറ്റിയും സംയുക്തമായി പ്രദേശത്തെ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ യാണ് അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെൻ്റ്റ് സംഘടിപ്പിക്കുന്നുത് . ജനുവരി ആദ്യവാരത്തിലാണ് ടൂർണ്ണമെന്റ് ആരംഭിക്കുക.പ്രദേശത്തെ പാവപ്പെട്ട കുട്ടികൾക്ക് അടക്കം പ്ലസ് വൺ തുടർ പഠനം സാധ്യമാകുന്നതിനു വേണ്ടി സ്കൂളിന് പുതിയ കെട്ടിടം പണിയാൻ ഭൂമി വാങ്ങുന്നതിനായാണ് ഫണ്ട് ശേഖരിക്കുന്നത്. ഇത്തവണ ടൂർണമെന്റ് നാടിൻ്റെ പൊതു നന്മക്കും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നതിക്കും വേണ്ടിയാണ്. ഇതിനായി ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനവും തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്..- അഷ്റഫ് കളത്തിങ്ങൽ പാറ